Category Archives: Top Three Stories Malayalam

എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം […]

വനിതാ ദിനത്തില്‍ ആദരം; സഘമിത്രാ എക്സ് പ്രസ് വനിതാ ജീവനക്കാര്‍ നയിക്കും

ലോകവനിതാദിനത്തില്‍ വനിതാ ജീവനക്കാരെ ആദരിച്ച് റെയില്‍വേ. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനാണ് വനിതാ ജീവനക്കാരെ പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നത്തെ ബെംഗളൂരു- പാറ്റ്‌ന സംഘമിത്ര എക്‌സ്​പ്രസില്‍ വനിതാ അംഗങ്ങള്‍ മാത്രമാകും ജോലിചെയ്യുക. വനിതകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ട്രെയിനി ഗാര്‍ഡ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍, ആറ് ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ എന്നിവരായിരിക്കും തീവണ്ടിയില്‍ ഉണ്ടാവുക. കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷന്‍ മുതല്‍ ചെന്നൈ […]

സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്

സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം […]

ജെഫ് ബെസോസ് ശതകോടീശ്വരന്‍മാരില്‍ ഒന്നാമത്

ഫോബ്സിന്‍റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്‍റെ (7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്ല്യണിലധികം ഡോളര്‍ സമ്പാദ്യത്തോടെ ഒന്നാംസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (90 ബില്യൻ ഡോളർ) രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറൻ ബഫറ്റ് (84 ബില്യൻ ഡോളർ) മൂന്നാമതും ബെർനാട് അർനോൾട്ടും കുടുംബവും (72 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും ഫെയ്സ്ബുക് […]

ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിനോദ സഞ്ചാര പരിപാടികള്‍ ഒരുങ്ങുന്നു

യാത്രാ മധ്യേ (ട്രാൻസിറ്റ്) ദുബായിലെത്തുന്ന യാത്രക്കാരുടെ സമയം വിനോദ സഞ്ചാരത്തിനുള്ള അവസരമാക്കി മാറ്റാൻ പദ്ധതിയുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. നാലു മണിക്കൂറിലേറെ സമയമുള്ള യാത്രക്കാർക്കു നഗരത്തിന്‍റെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. നാലുമണിക്കൂറിൽ താഴെ സമയമുള്ളവർക്കു വിമാനത്താവളത്തിൽ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ നഗരത്തിന്‍റെ ദൃശ്യാനുഭവം ലഭ്യമാക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച 10 എക്സ് സംരംഭത്തോട് അനുബന്ധിച്ചാണു വിനോദസഞ്ചാരികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ സൗകര്യമൊരുങ്ങുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ 14.9 […]

ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി

ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ […]

മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം

ദുബൈ ട്രാഫിക്ക് നിയമങ്ങള്‍ ലോക പ്രശസ്തമാണല്ലോ. എങ്കില്‍ ആ നിയമങ്ങള്‍ ഒരിക്കല്‍ പോലും തെറ്റിക്കാത്തതിന് മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം.ദുബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ അനില്‍കുമാറിനെ തേടി ആര്‍ ടി എഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അംഗീകാരം കിട്ടിയ വിവരം അറിയിച്ചത്. രസകരമായ രീതിയിലായിരുന്നു ആര്‍ ടി എ അനില്‍ കുമാറിനെ തേടിയെത്തിയത്. ഒരു ഗതാഗത ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എണ്ണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനാല്‍ അനില്‍ കുമാറും […]

ദോഹ മെട്രോയ്ക്കായി ജപ്പാനില്‍ നിന്ന് 24 ട്രെയിനുകള്‍

ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് മാറ്റം കുറിക്കുന്ന ദോഹ മെട്രോ പരീഷണ ഓട്ടം നടത്തുന്നു.ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 തീവണ്ടികള്‍ നേരത്തെ തന്നെ ഡിപ്പോയില്‍ എത്തി. കപ്പല്‍ മാര്‍ഗമാണ് ജപ്പാനില്‍ നിര്‍മ്മിച്ച തീവണ്ടികള്‍ ദോഹയില്‍ എത്തിയത്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ സ്റ്റേഷനിലേക്ക് അവശേഷിക്കുന്ന തീവണ്ടികള്‍ ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വര്‍ഷാവസാനത്തോടെ 90 ശതമാനതത്തോടെ പണി പൂര്‍ത്തിയാക്കി 2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. […]

ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി

ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം. മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി […]

ഇന്ത്യയില്‍ അതിവേഗ റെയില്‍ ഇടനാഴി വരുന്നു

പത്ത് ലക്ഷം കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി ഇന്ത്യയില്‍ വരുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതി സര്‍ക്കാറിന്‍റെ ഭാരത് മാല ഹൈവേയ്‌സ് ഡവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപ്പാക്കുക. പദ്ധതി പ്രകാരം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും ഈ തീവണ്ടികള്‍ക്കുണ്ടാകുക. നിലവിലുള്ളതും പുതിയതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഹൈവേകള്‍ക്കുമുകളിലൂടെ പാത നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍പാളങ്ങള്‍ക്ക് സമാന്തരമായി പുതിയ പാളങ്ങള്‍ നിര്‍മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകള്‍ക്കായി നിര്‍മിക്കുക. […]

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക […]

വാഗണ്‍ ആര്‍ പുതിയ രൂപത്തില്‍ ഉടനെത്തും

മാരുതിയുടെ ജനപ്രീതി നേടിയ മോഡലായ വാഗണ്‍ ആറിന്‍റെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറിന്‍റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നിരവധി തവണ നടന്നുകഴിഞ്ഞു. ദീപാവലിക്ക് മുമ്പ് പുതുതലമുറ വാഗണ്‍ ആര്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ച വാഗണ്‍ ആറില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുക. നിലവിലുള്ള മോഡലുമായി സാമ്യമുള്ളതാകും പുതിയ മോഡലും. വളരെ സിംപിള്‍ ആയിരുന്ന രൂപത്തില്‍നിന്ന് […]

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം

സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ […]

ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം

ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ […]

ഖത്തര്‍ ഹലാല്‍ മേളക്ക് തുടക്കം

ഏഴാമത് ഹലാല്‍ മേളക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി മേള ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രചാരമേറിയ മേളയിലൊന്നായ ഹലാല്‍ മേളയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍, വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാഭ്യാസ പരിപാടികള്‍ നടക്കും. ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യ മത്സരമായ അല്‍ മസെയ്നാണ് മേളയിലെ പ്രധാന ഇനം. കരകൌശല-കൈത്തറി ഉത്പന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള തുടങ്ങിയവയും […]