Tag Archives: train travel

അവധിക്കാലം ആഘോഷമാക്കാന്‍ എസി ട്രെയിൻ ടൂർ പാക്കേജുകളുമായി റെയില്‍വേ

കേരളത്തിൽ നിന്നും അവധിക്കാല പ്രത്യേക എ.സി ട്രെയിൻ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ഐ.ആർ.സി.ടി.സി. മൂന്നു ടൂര്‍ പാക്കേജുകളാണ് റെയില്‍വേ പ്രഖ്യാപിച്ചത്. കുളു– മണാലി (ഡൽഹി- ആഗ്ര- അമൃത്‌സർ- മണാലി- കുളു- ചണ്ഡിഗഡ്), കാശ്മീർ (ഡൽഹി- ആഗ്ര- അമൃത്‌സർ- ശ്രീനഗർ-ഗുൽമാർഗ്- സോൻമാർഗ്), ഡാർജിലിങ്– ഗ്യാങ്ടോക് (അക്ക്‌വാലി-ബോറാ ഗുഹകൾ- ഗ്യാങ്ടോക്- ചാങ്ങു- ഡാർജിലിങ്- ടൈഗർഹിൽ- കൊൽക്കത്ത) എന്നിവിടങ്ങളിലേയ്ക്കാണ് ടൂര്‍ പാക്കേജ്. കുളു– മണാലി പാക്കേജിന് 43,500 രൂപ മുതലാണു ടിക്കറ്റ് നിരക്ക്. കാശ്മീര്‍ പാക്കേജിന് 42,800 രൂപ മുതലും ഡാർജിലിങ്– […]

എഗ്മൂറിൽ നിന്നു താംബരത്തേക്ക് പൈതൃക യാത്ര പോകാം

രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്. നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർ‌ക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്. പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു […]