രാജ്യത്തെ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനം പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു. 2105 ജൂണില്‍ ഐഷര്‍ പൊളാരിസ് കമ്പനിയാണ് ഇന്ത്യയില്‍ പൊളാരി മള്‍ട്ടിക്‌സ് പുറത്തിറക്കിയത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊളാരിസ് ഇന്‍ഡസ്ട്രീസുമായി ഒന്നിച്ച് ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാന്‍ഡിന് കീഴിലായിരുന്നു വാഹനനിര്‍മ്മാണ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനമായിരുന്നു മള്‍ട്ടിക്‌സ്. തുടക്കത്തില്‍ വിപണയില്‍ ലഭിച്ച സ്വീകാര്യത മള്‍ട്ടിക്‌സിന് പിന്നീട് ലഭിച്ചില്ല. നിര്‍മാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകളും […]
Category Archives: Top Three Stories Malayalam
കേരളത്തിലെ ആദ്യ സമ്പൂര്‍ണ പൈതൃക ഗ്രാമം പാലക്കാട് ഒരുങ്ങുന്നു. അഹല്യ ഹെറിറ്റേജ് വില്ലേജ് മ്യൂസിയം എന്ന പദ്ധതിയില്‍ കേരളീയ ഗൃഹോപകരണങ്ങള്‍,പുരാതന കാലത്തെ കാര്‍ഷിക ഉപകരണങ്ങള്‍, വാദ്യങ്ങള്‍ വേഷങ്ങള്‍, നാണയങ്ങള്‍,കറന്‍സികള്‍,പെയിന്റിംഗുകള്‍,ശില്‍പങ്ങള്‍ തുടങ്ങി ലോഹത്തിലും മരത്തിലും നിര്‍മ്മിച്ച പുരാവസ്തുക്കള്‍ തുടങ്ങിയവയുടെശേഖരമാണ് ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസവും, ഭക്ഷണവും എന്നിവയോടൊപ്പം അതുല്യമായ സാംസ്‌കാരിക അനുഭവവും ഒരേ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 3000 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്വപ്‌ന പദ്ധതി കേരളത്തിന്റെ […]
ഹ്യുവായിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി. തായ് ലന്‍ഡില്‍ പുറത്തിറക്കിയ ഹ്യുവായി വൈ9(2018) കറുപ്പ്, നീല, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്‍റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 18:9 അനുപാതത്തില്‍ 2160×1080 പിക്സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുള്ള ഫോണിന് നാലു ക്യാമറകളുണ്ട്. ഹ്യുവായിയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ10 പോലുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമാണ് വൈ9(2018) ഡിസൈനും. ഫോണിന് പിറക് വശത്തായി ഫിങ്കര്‍പ്രിന്‍റ് സ്കാനറുമുണ്ട്. ഹ്യുവായിയുടെ കിരിന്‍ 659 ചിപ്‌സെറ്റില്‍ […]
എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035, 06036) ഏപ്രില്‍ നാലു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പുതിയ നാല് സ്റ്റോപ്പുകളോടെയാണ് ട്രെയിന്‍ ഓടുക. ഒറ്റപ്പാലം, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേയ്ക്കും തിരിച്ച് ബുധനാഴ്ചകളില്‍ എറണാകുളത്തേയ്ക്കുമാണ് സര്‍വീസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇടയ്ക്കു സര്‍വീസ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചകളില്‍ എറണാകുളത്തു നിന്നും രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് […]
എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്‍റര്‍ സെക്ഷന്‍റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മാനേജ്മെന്‍റ് മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നതിനും വേഗപരിധി നിശ്ചയിക്കുന്നതിനും റോഡു ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനും അത്യാധുനിക സൗകര്യങ്ങളാണ് ഈ റോഡില്‍ ക്രമീകരിക്കുന്നത്. റോഡ് വികസന പ്രക്രിയയില്‍ നവീനവും […]
വിലക്കിഴിവും അധിക ഡാറ്റയും വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ലൂട്ട് ലോ പോസ്റ്റ് പെയ്ഡ് ഓഫറുമായി ബി.എസ്.എന്‍.എല്‍ വീണ്ടും. ലൂട്ട് ലോ ഓഫറിന് കീഴില്‍ മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 31 വരെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും. സിം കാര്‍ഡ് ആക്ടിവേഷനും നൂറ് ശതമാനം സൗജന്യമായിരിക്കും. ബി.എസ്.എന്‍.എലിന്‍റെ നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫറിന്‍റെ ആനുകൂല്യം ലഭിക്കും. ബി.എസ്.എന്‍.എലിന്‍റെ 99, 145 പ്ലാനുകള്‍ ഒഴികെയുള്ള എല്ലാ പോസ്റ്റ് […]
ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുവജന കൂട്ടായ്മ ‘ഫ്രീഡം ടു മൂവ്’ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ഫ്രീഡം ടു മൂവും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന്റെ അനുകൂല തീരുമാനത്തെ അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായും, ബി ജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ചര്‍ച്ചകളും നടത്താനാണ് തീരുമാനം. നിരോധനം നിര്‍ത്തലാക്കണം എന്ന തീരുമാനം ജനപ്രധിനിധികളെ അറിയിച്ച് സംസ്ഥാനത്തിന്റെ പൊതു ആവശ്യമെന്ന് […]
12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച് ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം നടപ്പാലം ഏറെ വൈകാതെ തുറന്നു കൊടുക്കും. റോഡിനു മുകളിലെ പാലത്തിന്റെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടഞ്ഞിരുന്നു. നേരത്തേ തയ്യാറാക്കി വച്ച ഭാഗങ്ങള്‍ റോഡിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓഫിസുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ കാല്‍നടപ്പാലമെന്നു വിലയിരുത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക […]
രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ നടന്‍ രജനികാന്ത് വീണ്ടും ഹിമാലയത്തിലേയ്ക്ക് യാത്ര പോകുന്നു. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് രജനിയുടെ യാത്ര. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പും സിനിമകളുടെ റിലീസിന് മുമ്പും നടന്‍ ഹിമാലയം സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ താരത്തിന്‍റെ രണ്ടു സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ശങ്കറിന്‍റെ എന്തിരന്‍ 2.0യും പാ രഞ്ജിത്തിന്‍റെ കാലയും. ദുനഗിരിയിലെ നിത്യ യോഗി മഹാവതാര്‍ ബാബാജിയുടെ ധ്യാനസ്ഥലത്ത് സമയം ചെലവഴിക്കും. കൂടാതെ ബാബാജിയുടെ സ്മരണക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും […]
ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന വിദേശി യാത്രക്കാര്‍ സുരക്ഷനടപടിയുടെ ഭാഗമായി സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നു. തുറായ, ഇറീഡിയം സാറ്റ്‌ലൈറ്റ് ഫോണുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുമായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത് പ്രയാസം സൃഷ്ടിക്കും. വയര്‍ലെസ് ഫോണുമായി എത്തുന്ന വിദേശികള്‍ക്കെതിരെ ഇന്ത്യന്‍ വയര്‍ലെസ് നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര്‍ എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്‌ഴ്‌സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി […]
എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്നാണ് ഷവോമി എം.ഐ ഫൈവ് എ ഫോണിന്‍റെ തലവാചകം. 5000 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് എം.ഐ ഫൈവ് 137 ഗ്രാം ഭാരമുള്ള കയ്യില്‍ ഒതുങ്ങുന്ന ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ തോന്നും ഇതിന്‍റെ ബോഡി മെറ്റല്‍ കൊണ്ടാണെന്ന്. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ടാണ് ബോഡിയുടെ നിര്‍മാണം. സ്ക്രീനിനു നല്‍കിയിരിക്കുന്നത് അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ്. കണ്ണിനു ആയാസമുണ്ടാക്കാത്ത വിധം സ്ക്രീനിലെ വെളിച്ചം ത്വരിതപ്പെടുത്താന്‍ റീഡിംഗ് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.13 മെഗാപിക്സല്‍ ആണ് പ്രധാന […]
ഷോപ്പിങ് മാള്‍ എന്ന സങ്കല്‍പ്പത്തിനെ പൊളിച്ചെഴുതാന്‍ ദുബൈ ഒരുങ്ങുകയാണ്.നിറയെ പൂക്കളും ചെടികളും നിറഞ്ഞു പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിംങ് മാള്‍ നിര്‍മ്മിക്കുകയാണ് ദുബൈ. വര്‍ഷാവസാനത്തോടെ ദുബൈക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിച്ചാവും ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിംഗ് മാള്‍ തുറക്കുക. ഒരു ചെറു ഉദ്യാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് 120 കോടി രൂപയാണ് ചെലവ് വരുന്നത്. മാളിന്റെ ഒത്ത നടുവിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് 2,50,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ചെടികളും പൂക്കളും കൊണ്ട് […]
ഈ വര്‍ഷം 16 പ്രധാന വിമാനത്താവളങ്ങളിലേക്കു കൂടി ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കും. ബര്‍ലിന്‍ ഐടിബി ട്രാവല്‍ ഫെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബെക്കര്‍ ആണ് 2018-19 വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍വീസുകളില്‍ പ്രധാനം ലക്സംബര്‍ഗാണ്.ഇവിടെയ്ക്ക് സര്‍വീസ് തുടങ്ങുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. യു.കെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്‌തോണിയയിലെ ടല്ലിൻ, മാൾട്ടയിലെ വല്ലേറ്റ, ഫിലിപ്പീൻസിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്‌നാമിലെ ഡാ […]
ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.















