Tag Archives: hindi

ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ […]