കേരള ഫോറസ്റ്റ് െഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഗവി ബുക്കിങ് ഓഫീസ് തേക്കടിയിൽ പ്രവർത്തനം തുടങ്ങി. തേക്കടി വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപം തേക്കടി ഇക്കോ െഡവലപ്പ്‌മെന്റ് കമ്മിറ്റി ഓഫീസിനു സമീപം തുറന്ന ഓഫീസിന്റെ ഉദ്ഘാടനം പെരിയാർ കടുവാ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശില്പ വി.കുമാർ നിർവഹിച്ചു. കെ.എഫ്.ഡി.സി.യുടെ നിയന്ത്രണത്തിൽ ഗവിയിൽ നടത്തുന്ന ടൂറിസം പരിപാടികളുടെ ബുക്കിങ് ഓഫീസാണ് തേക്കടിയിൽ പ്രവർത്തനം തുടങ്ങിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ വന്യമൃഗങ്ങളെ അടുത്ത് കാണുവാൻ പറ്റുന്നവിധത്തിലുള്ള പരിപാടികളും ഗവിയിൽ […]
Category Archives: Top Three Stories Malayalam
ഹൈദ്രബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ 145 പേരടങ്ങുന്ന ജസീറ എയര്‍വേഴ്‌സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആളപായമില്ല. കുവൈത്തില്‍ നിന്ന് ഹൈദ്രബാദിലെത്തിയ ജെ-608 വിമാനം റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു തീപിടച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് രക്ഷയായി. തുടര്‍ന്ന് അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്‍ജിനില്‍ […]
ഓണത്തിന് നാട്ടിലെത്താല്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിക്ക് 64 സ്‌പെഷ്യല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്‌പെഷ്യല്‍ അനുവദിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കുമളി, എന്നിവടങ്ങളിലേക്ക് തിരിച്ച് തിരക്കനുസരിച്ചുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍. കേരള ആര്‍ടിസിയുടെ എഴുപതോളം സര്‍വീസുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം വന്നത്. ഓണം അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കും ഇത്ര തന്നെ സര്‍വീസുകള്‍ ഉണ്ടാവും.
കൊല്ലം- ചെങ്കോട്ട പാതയിൽ തെൻമല മുതൽ ആര്യങ്കാവ് വരെ ഹെവി ഗുഡ്സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എൽ മേഖലയിലെ പാതയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിനുള്ള സർവെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അതിവേഗം അറ്റകുറ്റപണി പൂർത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ […]
മുഴുനീള എസി ലോക്കല്‍ ട്രെയിനിനുപകരം പകുതി സാധാരണ ലോക്കല്‍ ട്രെയിനിന്റെ കോച്ചുകളും ബാക്കി എസി കോച്ചുകളുമായി സര്‍വീസ് നടത്താന്‍ റെയില്‍വേ തയാറെടുക്കുന്നു. റെയില്‍വേ ഉടന്‍ വാങ്ങുന്ന പുതിയ 39 എസി ലോക്കലുകള്‍ രണ്ടായി വിഭജിച്ചു 78 സെമി – എസി ലോക്കല്‍ ട്രെയിനുകളാക്കാനാണു തീരുമാനം. ഇവ വാങ്ങാനുളള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന. നിലവിലുളള എസി ലോക്കല്‍ ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം പായുന്നതാണു പുതിയതായി വാങ്ങുന്ന എസി ലോക്കല്‍ റേക്കുകള്‍ […]
വാട്ട്‌സ്ആപ്പ് ആഗോള വ്യാപകമായി ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിച്ചു. ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് വഴി ഈ സംവിധാനം ലഭിക്കും. ഈ വര്‍ഷം മെയ് മാസത്തില്‍ ഫേസ്ബുക്കിന്റെ ഡെവലപ്പ്‌മെന്റ് കോണ്‍ഗ്രസായ എഫ്8 ലായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ 2017 ഒക്ടോബര്‍ മുതല്‍ ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലോകത്തിലെ പല ഉപയോക്താക്കള്‍ക്കും ലഭിച്ചിരുന്നു. വാട്ട്‌സ്ആപ്പിന്റെ കണക്ക് പ്രകാരം അവരുടെ വീഡിയോ ഓഡിയോ കോളുകള്‍ ഒരു ദിവസം 2 ബില്ല്യണ്‍ മിനുട്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഗ്രൂപ്പ് […]
അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്കു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ അത്യാധുനിക ഉല്ലാസ നൗക ഒരുക്കുന്നു. കൊച്ചിയില്‍ നിന്നോ , കോഴിക്കോടുനിന്നോ ആവും ഇതിന്റെ സര്‍വീസ്. പൂര്‍ണമായി ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്ത ‘നെഫര്‍റ്റിറ്റി’ ഉല്ലാസ നൗക രാജ്യത്തെ ഏറ്റവും ആഡംബരത്തോടുകൂടിയ ജലവാഹനമാണ്. ക്ലാസ് ആറ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത നൗകയില്‍ മൂന്നു ഡെക്കുകളിലായി 200 യാത്രക്കാര്‍ക്ക് ഇരിക്കാം. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുണ്ട്.അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തുന്ന സാഗരറാണിയുടെ വിജയമാണു കെഎസ്‌ഐഎന്‍സിയെ പുതിയ ഉല്ലാസ […]
കേരളം മുഴുവന്‍ മഴ ലഹരിയിലാണ്. കര്‍ക്കിടത്തില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ മനം കവര്‍ന്ന് സുന്ദരിയായിരിക്കുകയാണ് പാലക്കാട്. പച്ചപ്പിന്റെ സൗന്ദര്യം നിറഞ്ഞ പാലക്കാട് കോട്ടയില്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ടിപ്പുവിന്റെ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള കിടങ്ങുമാണ് മഴയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ജലവിസ്മയം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ സഞ്ചാരികളാണ് കോട്ടയില്‍ എത്തുന്നത്. കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടാണ് പാലക്കാട്. ഊഷരഭൂമിയെങ്കിലും നദികളും വെള്ളച്ചാട്ടങ്ങളും നെല്ലിയാമ്പതി പോലുള്ള നിത്യഹരിത വനമേഖലകളുമെല്ലാം പാലക്കാടിന് സ്വന്തമാണ്. കരിമ്പനകള്‍ അതിരിട്ട മണ്ണില്‍ […]
കണ്ടും സ്പര്‍ശിച്ചും മണ്ണിനെ അടുത്തറിയാന്‍ 82 ഇനം മണ്ണു ശ്രേണികളുടെ ഏറ്റവും വലിയ ശേഖരവുമായി രാജ്യത്തെ ആദ്യ സോയില്‍ മ്യൂസിയം തലസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. പുതുതലമുറയ്ക്ക് മണ്ണിനെ അടുത്തറിയാനും ശാസ്ത്രീയമായി അറിവു പകരുന്നതിനുമായി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പാണ് മ്യൂസിയം ഒരുക്കിയത്. മണ്ണിന്റെയും ജലത്തിന്റെയും വിഭവ പരിപാലന സാധ്യതകള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാറാട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലറ്റികല്‍ ലാബോറട്ടറി മന്ദിരത്തിലാണ് മ്യൂസിയം. വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളും അവയുടെ സംക്ഷിപ്ത വിവരണവും ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുകയാണിവിടെ. എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും […]
വയനാടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചുരമാണ്. പിന്നെ ഹരിത നിബിഢമായ വനങ്ങളുമാണ്. വളഞ്ഞ പുളഞ്ഞ വഴികള്‍ ഒളിപ്പിച്ചിരിക്കുന്നത് കാഴ്ച്ചയുടെ ആയിരം വസന്തമാണ്. വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ് തൊള്ളായിരംകണ്ടി. കേള്‍ക്കുമ്പോള്‍ വലിയ രസമൊന്നും തോന്നില്ലെങ്കിലും കാഴ്ച്ചക്കാര്‍ക്ക് അവിടെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ച്ചകളാണ്. ബാണാസുരയും പൂക്കോട് തടാകവും എടക്കല്‍ ഗുഹയും മാത്രമല്ല, വയനാട്. പ്രകൃതിയെ അറിഞ്ഞും അതിലലിഞ്ഞും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒറ്റയ്ക്കും കൂട്ടായും തൊള്ളായിരംകണ്ടിയിലെത്തുന്നു. വടുവഞ്ചാല്‍ സൂചിപ്പാറ റൂട്ടില്‍നിന്നു വലത്തോട്ടുള്ള വഴിയിലാണ് […]
ലോക കടുവാ ദിനത്തിലൊരു സന്തോഷ വാര്‍ത്ത. കടുവാ കണക്കെടുപ്പിനായി കാട്ടില്‍ സ്ഥാപിച്ച ക്യാമറകളില്‍ 180 കടുവകള്‍ മുഖം കാണിച്ചു. നിരീക്ഷണ കാമ്യറയില്‍ ഇത്രയും എണ്ണം സ്ഥിതിക്ക് ഇരിന്നൂറിനടുത്ത് കടുവകള്‍ കേരളത്തിലെ കാടുകളില്‍ ഉണ്ടാകുമെന്ന് കരുതുന്നത്. 2014-ലെ കണക്കെടുപ്പില്‍ 136 കടുവകളെയാണ് കണ്ടെത്തിയത്. കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. ലോകത്ത് സംരക്ഷണത്തിനായി ഏറ്റവും അധികം തുക ചെലവിടുന്ന വന്യജീവികളിലൊന്ന് കടുവയാണ്. പെരിയാര്‍, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ക്ക് പുറമേ വയനാട് വന്യജീവിസങ്കേതത്തിലുമാണ് കേരളത്തില്‍ കടുവകള്‍ കൂടുതലുള്ളത്. മറ്റ് വനമേഖലകളിലും കടുവകളെ കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. […]
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വേളി ടൂറിസംവില്ലേജില്‍ വിനോദ സഞ്ചരികള്‍ക്ക് ചുറ്റിയടിക്കാന്‍ ട്രെയിന്‍ സര്‍വീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാന്‍ കഴിയുന്ന വേളിയില്‍ എത്തുന്ന വിനോദസഞ്ചരികള്‍ക്ക് ട്രെയിനില്‍ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസം സങ്കേതത്തില്‍ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാളം നിര്‍മിച്ച് ട്രെയിന്‍ സര്‍വീസിനുള്ള വന്‍പദ്ധതി തയ്യാറാകുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിന്‍ സര്‍വീസ് പദ്ധതിക്ക് അന്തിമ രൂപമായി. ആഗസ്‌തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന […]
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഓണത്തിന് മുന്‍പ് സംസഥാനത്തെ എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നാലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും. ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവാക്കാം.
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കാനാകില്ല ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശം. രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ […]
നാമമാറ്റത്തിനുള്ള തയാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍. ബംഗ്ലയെന്നാണ് ഈ സംസ്ഥാനത്തിന്റെ പുതിയ പേര്. പേര് മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടാകുന്ന പ്രധാനമാറ്റമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ സംസ്ഥാനങ്ങളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ള കോഡ് മാറുന്നത്. നിലവില്‍ വെസ്റ്റ് ബംഗാളിന്റെ ചുരുക്ക പേരായി WB എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ആലേഖനം ചെയ്യുന്നത്. എന്നാല്‍ പേര് മാറുന്നതിനൊപ്പം ഇതും മാറുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ BA,BG,BL എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും രേഖപ്പെടുത്തുക. ഇതില്‍ BA യ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. […]















