വിമാനത്തില്‍ ചെയ്യുന്നതുപോലെ ഇനി തീവണ്ടികളിലും കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി. ജൂലായ് 17-ന് ഡിവിഷന്‍തല ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് തീവണ്ടികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഭക്ഷണം വിതരണംചെയ്യുന്നവര്‍തന്നെ അവശിഷ്ടങ്ങള്‍ ശേഖരിക്കണമെന്ന് തീരുമാനിച്ചത്. നിലവില്‍ ഭക്ഷണശേഷം യാത്രക്കാര്‍ പ്ലേറ്റുകളും അവശിഷ്ടങ്ങളും ഇരിപ്പിടത്തിനടിയിലും തറയിലും ഇടാറാണ് പതിവ്. പഴത്തൊലിയും ഒഴിഞ്ഞ കൂടുകളുമടക്കമുള്ളവ അവിടവിടെ കിടക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും ലൊഹാനി വ്യക്തമാക്കി. ഭക്ഷണവിതരണത്തൊഴിലാളികളില്ലാത്ത തീവണ്ടികളില്‍ ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്കാണ് ചുമതല. കരാറില്‍ ഇക്കാര്യങ്ങള്‍കൂടി […]
Category Archives: Top Three Stories Malayalam
ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികൾക്കും, മറ്റ് അവശ്യസാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷൻ. അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളൊന്നും വരാത്തതിനാൽ കേരള വിപണിയിൽ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ലോറി സമരം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയുടെ അദ്ധ്യക്ഷതയിൽചേർന്ന കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന […]
സഞ്ചാരികള്‍ ഏറെ പ്രതീക്ഷയാടെ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് മുന്‍പേ ആപ്പിള്‍ വസന്തമെത്തി. തെക്കന്‍ കാശ്മീര്‍ എന്ന വിളിപ്പേരുള്ള കാന്തല്ലൂരാണ് ആപ്പിളുകള്‍ വിളഞ്ഞിരിക്കുന്നത്. കേരളത്തില്‍ ആപ്പിള്‍ കൃഷി നടക്കുന്ന ഏക മേഖലയാണ് കാന്തല്ലൂര്‍. കാന്തല്ലൂറിലെ പുത്തൂര്‍, പെരുമല, ഗുഹനാഥുരം, കുളച്ചി വയല്‍ മേഖലയിലാണ് ആപ്പിളഅ# വിളവെടുക്കുവാന്‍ പാകത്തിന് നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനം വിളവില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഫാമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമായി മാറുകയാണ് ആപ്പിളുകള്‍. വര്‍ഷാദ്യമായിരുന്നു ആപ്പിള്‍ ചെടി പൂവിട്ടത്. ഫാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആപ്പിളുകള്‍ നേരിട്ട് വാങ്ങുവാന്‍ […]
മലനാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് വഴിതുറന്ന് ഡി ടി പി സി. കേരളത്തിലെ ഉയര്‍ന്ന മേഖലയിലുള്ള വിനോദ സഞ്ചാര പ്രദേശങ്ങളില്‍ വിപുലമായ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണയിലാണ്. സ്വകാര്യസംരംഭകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് ലക്ഷ്യം വെയ്ക്കുന്നത്. റാണിപുരത്തേക്കും കോട്ടഞ്ചേരിയിലേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നിരവധി കാഴ്ചകളാണ് മലപ്രദേശത്ത് കാഴ്ച്ചാക്കാര്‍ക്കായിട്ടുള്ളത്. ഇതില്‍ മണ്‍സൂണ്‍കാലത്തെ വെള്ളച്ചാട്ടങ്ങളാണ് പ്രധാനം. കോട്ടഞ്ചേരിയിലെ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിന് പുറമേ മഞ്ചുച്ചാല്‍ കമ്മാടി വനാതിര്‍ത്തിയിലും ഇടക്കാനത്തും പടയങ്കല്ലിലുമെല്ലാം ഇത്തരം കാഴ്ച്ചകളാണ് […]
പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള തീരുമാനം സംസ്ഥാന നിയമ നിയമസഭ പാസ്സാക്കി. തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പേര്മാറ്റം യാഥാര്‍ഥ്യമാകും. ഇതിനു മുമ്പ് കേന്ദ്രം പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗ്ല എന്നാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുമ്പ് പറഞ്ഞിരുന്നു. 2011 ല്‍ ബംഗാളിന്റെ പേര് പശ്ചിം ബംഗോ എന്ന് മാറ്റാന്‍ […]
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതിനല്‍കി. ജെറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്‌കറ്റ്, കണ്ണൂര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി. മുരളീധരന്‍ എം.പി.ക്കൊപ്പമാണ് കണ്ണന്താനം […]
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, […]
അമിത ഊര്‍ജ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ളിലുള്ള ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യുയല്‍സ് (ഐആര്‍ഒഎഎഫ്) ആണ് പാനലുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡെമു ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. പലപ്പോഴും ട്രെയിനുകള്‍ വേഗത കുറച്ചോടുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിങ് ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് ഈ നടപടിയെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ആദ്യ […]
ഇടുക്കി ജലസംഭരിണിക്ക് കുറുകെയുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലുള്ളത്. 2013ന് ശേഷം ജലനിരപ്പ് ഉയര്‍ന്നത് ഇത്തവണയാണ്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ സ്ഥലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് ഇത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റമേഖലയാണ് അയ്യപ്പന്‍കോവില്‍. പെരിയാറിന്റെ തീരത്തായി പുരാതന അയ്യപ്പക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ് നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു […]
മുളവനയിലെ ദളവാ ഗുഹ ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. നൂറ്റാണ്ടുകളായി കൊല്ലം കുണ്ടറ നിവാസികള്‍ ഗുഹയെ പറ്റി നിരവധി കഥകളാണ് കേള്‍ക്കുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് മാര്‍ത്താണ്ഡവ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ പട്ടാളമാണിത് നിര്‍മ്മിച്ചതെന്നും വേലുത്തമ്പി ദളവ ഇതുവഴിയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു കഥ. ഗുഹയ്ക്കുള്ളില്‍ വാളും പരിചയും നിധിയും തോക്കുമൊക്കെയുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാഞ്ഞിരകോട് അഷ്ടമുടിക്കായലിന്റെ കരയില്‍ സമാനമായ രീതിയില്‍ ഗുഹയുടെ വായ കാണാം. രാജഭരണകാലത്ത് പ്രധാന യാത്രാമാര്‍ഗം യാനങ്ങളായിരുന്നു. രാജാക്കന്മാരോ നാടുവാഴികളോ ബ്രിട്ടീഷുകാരോ മുളവനയില്‍നിന്ന് […]
വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് […]
തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും രാവിലെ മുതല്‍ പരീക്ഷണ സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ www.kurtcbooking.com, www.keralartc.in സൈറ്റുകള്‍വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ […]
ജൂലൈ 27ന് വെള്ളിയാഴ്ച്ച ഗ്രഹണത്തെ തുടര്‍ന്ന് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കാണാനാവുമെന്ന് ശാസ്ത്രലോകം. കഴിഞ്ഞ ജനുവരി 31ന് റെഡ് മൂണ്‍ പ്രതിഭാസത്തിനു ശേഷം ആറ് മാസത്തിനിടെയാണ് ചന്ദ്രന്‍ വീണ്ടും ചുവന്നനിറത്തില്‍ ദൃശ്യമാവുന്നത്. ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ഭൂമി സൂര്യന്റെ ചന്ദ്രന്റെയും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍ സൂര്യപ്രകാശം പ്രത്യേക രീതിയില്‍ ചന്ദ്രന്റെ പ്രതലത്തില്‍ പതിക്കുന്നതാണ് ചുവന്ന നിറത്തിന് കാരണം. ഗ്രഹണം മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഗ്രഹണ സമയത്ത് ഭൂമിയില്‍ നിന്ന് 57.6 ദശലക്ഷം കിലോ മീറ്റര്‍ അരികിലൂടെയാണ് ചന്ദ്രന്‍ കടന്ന് […]
മനംകവരുന്ന കാഴ്ചയായി പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ വെള്ളച്ചാട്ടം. 250 അടി താഴ്ചയിലേക്കു കുതിച്ചുചാടുന്ന വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാര്‍ എത്തി ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും നേര്യമംഗലത്തുനിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും കുത്തുങ്കലില്‍ എത്താം. മൂന്നാറില്‍ എത്തുന്നവര്‍ക്കു തോക്കുപാറ- ആനച്ചാല്‍-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം. ഈ വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വര്‍ഷകാലം മുതലുള്ള മൂന്നുനാലു മാസങ്ങളാണ് ഇവിടെ […]
ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കിടയില്‍ നടത്തിയ എസിഐ-എഎസ്‌ക്യു സര്‍വേയില്‍ അഞ്ചില്‍ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം(ബിഐഎഎല്‍) ഒന്നാമതെത്തിയത്. അബുദാബി(4.53), ടൊറന്റോ(4.44) വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ ലോകത്തെ 358 വിമാനത്താവളങ്ങളിലാണ് സര്‍വേ നടത്തിയത്. ആദ്യമായി നടക്കുന്ന എസിഐ-എഎസ്‌ക്യു അറൈവല്‍ സര്‍വേയില്‍ ഇന്ത്യയില്‍ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎല്‍ എംഡിയും സിഇഒയുമായ ഹരി […]















