Category Archives: Top Three Stories Malayalam

കേരളത്തിലേക്ക് സൗജന്യമായി സഹായമെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ

ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. […]

മഴ കുറയുന്നു; ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു […]

കൊച്ചിയില്‍ നിന്ന് ചെറു വിമാനങ്ങള്‍ 20 മുതല്‍

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സര്‍വീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തില്‍, നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എടിആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതു വിജയമായതിനെ തുടര്‍ന്നാണ് തീരുമാനം. എയര്‍ ഇന്ത്യയുടെ ‘അലയന്‍സ് എയറിലെ’ എടിആര്‍ വിമാനം ബെംഗളൂരുവില്‍ നിന്നാണ് നാവികസേനാ വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനയാത്രക്കാരുടെ […]

എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂര്‍ കാലടി മേഖലകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ […]

കേരളത്തിന് വേണ്ടി ഇന്ത്യന്‍ സിനിമാലോകം; സഹായം ഏകോപിപ്പിക്കാന്‍ റസൂല്‍ പൂക്കുട്ടി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രശസ്ത സൗണ്ട് ഡിസൈറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി കേരളത്തെ സഹായിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. ദേശീയ മാധ്യമങ്ങള്‍ പ്രളയക്കെടുതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും റസൂല്‍ പൂക്കൂട്ടി ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം ഉറപ്പുവരുത്തുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അതില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹ്മാന്‍ എന്നിവരുടെ […]

മഴക്കെടുതി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിനൊപ്പം എത്തിയതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. അതിനാല്‍ എറണാകുളം – ഷൊര്‍ണൂര്‍ ഗതാഗതം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് ഒരോ മണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയാണ്. […]

മഴ കുറയുന്നു; റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം

മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കേരളത്തിന് ആശ്വാസത്തിന്റെ വെളിച്ചം. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നു. ദുരന്ത മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ […]

മഴക്കെടുതിയില്‍ ആശ്വാസവുമായി എയര്‍ ഇന്ത്യ

ദുരിതപെയ്ത്ത് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രക്കാര്‍ക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരാനും തീരുമാനം ബാധകമാണ്. സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്നു മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകള്‍ റദ്ദാക്കുന്നവര്‍ക്കു […]

യാത്രക്കിറങ്ങും മുമ്പ് ഈ നമ്പരുകള്‍ കൈയ്യില്‍ കരുതൂ

മഴക്കെടുതിയില്‍ റോഡുകള്‍ വെള്ളത്തിലായി. സംസ്ഥാനത്തിലെ മിക്ക റോഡുകളും കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ഗതാഗത സര്‍വീസുകള്‍ മുടങ്ങിയ അവസ്ഥയിലാണ്. പരമാവധി സ്ഥലങ്ങിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാത്രയ്ക്കിറങ്ങും മുമ്പ് അതതു ഡിപ്പോകളിലെ ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടു സര്‍വീസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രയ്ക്കിറാങ്ങാവൂ എന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. ADOOR – 0473-4224764 ALAPPUZHA – 0477-2251518 ALUVA – […]

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി എറണാകുളം ജംക്ഷനില്‍ നിന്ന് ഇന്ന് മുതല്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്ഷനിലേക്കു രാവിലെ 9നു സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, […]

കുതിരാനില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു

കനത്ത മഴയെത്തുടര്‍ന്ന് കുതിരാനില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാലക്കാട്- തൃശ്ശൂര്‍ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അപ്രതീക്ഷിതമായ മണ്ണിടിച്ചിലായതിനാല്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്കയുണര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തി.

തിരുവനന്തപുരം- ആങ്കമാലി പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നു . തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് അങ്കമാലി വരെ ഉണ്ടാവും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അറിയിപ്പ് ലഭിക്കും വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. നേരത്തെ സാധാരണ ട്രെയ്ന്‍ സര്‍വീസിനും തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.

കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.

സ്ത്രീ സുരക്ഷയ്ക്കായി കൈകോര്‍ത്ത്‌ ബോണ്ട്‌ സഫാരിയും ബിഗ്‌ എഫ് എമ്മും

‘അമ്മ പെങ്ങന്മാര്‍ സുരക്ഷിതരായിരിക്കട്ടെ, കുഞ്ഞാറ്റ കുരുന്നുകള്‍ അക്രമിക്കപ്പെടാതിരിക്കട്ടെ’ എന്ന ലക്ഷ്യത്തിന് വേണ്ടി ബിഗ് എഫ് എമ്മിന്റെ വന്ദേ കേരളം സീസണ്‍6 വെള്ളത്തിനടിയില്‍ വെച്ച് ആദ്യമായി ലൈവ് റേഡിയോ ഷോ അവതരിപ്പിക്കുന്നു. സ്ത്രീസുരക്ഷയ്ക്കായി ഒരുക്കുന്ന ലൈവ് ഷോ ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സഹകരണത്തോടെ കോവളം ഉദയസമുദ്ര ഹോട്ടലിലെ നീന്തല്‍കുളത്തിനുള്ളില്‍ നാളെ രാവിലെ 10 മുതല്‍ 11 വരെ ആര്‍.ജെ കിടിലം ഫിറോസ് വന്ദേ കേരളം ലൈവ് ഷോ അവതരിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരെ 50000 ശബ്ദ വോട്ടുകള്‍ ശേഖരിക്കാനുള്ള […]