മലനിരകളില്‍ പെയ്യുന്ന കനത്തമഴ മറയൂര്‍ പാമ്പാറ്റിലെ തൂവാനം വെള്ളച്ചാട്ടത്തെ രൗദ്രഭാവത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വെള്ളച്ചാട്ടത്തില്‍ ഇത്രയും നീരൊഴുക്ക് ഉണ്ടായിട്ടുള്ളത്. വലിയ വെള്ളച്ചാട്ടമായ തൂവാനം ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 85 മീറ്റര്‍ വീതിയില്‍ പതഞ്ഞു നുരഞ്ഞ് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മറയൂര്‍ സന്ദര്‍ശിക്കുന്ന ഏവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ആലാം പെട്ടി എക്കോ ഷോപ്പില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്തിവുരുന്നു. മഴ പെയ്ത് നീരൊഴുക്ക് കൂടിയതിനാല്‍ തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്ത് വരെ […]
Category Archives: Top Three Stories Malayalam
മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്. സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം […]
പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍ ഒരുങ്ങി മുഴക്കുന്ന് പഞ്ചായത്തും. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകള്‍ക്കു പുറമെ മുഴക്കുന്നിനെയും തിരഞ്ഞെടുത്തു. നാളിതുവരെ ഒരു കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിനു വേണ്ടി മാത്രം വളര്‍ത്തുകയും പോഷക മൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്തിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ സാധ്യതകള്‍ കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുകയും വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, […]
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ്ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമാപന ദിവസമായ ഓഗസ്റ്റ് 30 ന് നടക്കുന്ന ഘോഷയാത്ര പതിവില്‍ നിന്ന് വ്യത്യസ്തമായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും പരിപാടി സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയത് ആയിരം വിദേശികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് […]
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപ്പിന്റെ പദ്ധതി. വാട്‌സ് ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്താവിന് അഞ്ച് പേര്‍ക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. ഈ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. വ്യജ വാര്‍ത്ത തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ […]
ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സര്‍വിസുകള്‍ വിപുലീകരിക്കുന്നു. നാലു പുതിയ റൂട്ടുകളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ സലാം എയറിന് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. അബൂദബി, കുവൈത്ത്, ഖാര്‍ത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ തുടങ്ങുക. സലാല-അബൂദബി റൂട്ടില്‍ മൂന്നു പ്രതിവാര സര്‍വിസുകളാകും ഉണ്ടാവുക. ആഗസ്റ്റ് മൂന്നു മുതല്‍ ഇത് ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യം മുതല്‍ മസ്കത്തില്‍ നിന്നാണ് മറ്റുള്ളവ നടത്തുക. കുവൈത്തിലേക്ക് അഞ്ചും ഖാര്‍ത്തൂമിലേക്ക് മൂന്നും കാഠ്മണ്ഡുവിലേക്ക് നാലും പ്രതിവാര സര്‍വിസുകളാണ് […]
ബ്രിട്ടീഷ് എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നു. ലംബമായി പറന്നുയരാന്‍ ലാന്‍ഡ് ചെയ്യാനും കഴിയുന്ന പറക്കും ടാക്‌സിയാണ് റോള്‍സ് റോയ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി പുറത്തിറക്കാമെന്നാണ് റോള്‍സ് റോയ്‌സിന്റെ പ്രതീക്ഷ. എവ്‌ടോള്‍ എന്നയായിരിക്കും റോള്‍ റോയ്‌സിന്റെ പറക്കും ടാക്‌സിയുടെ പേര് ഇംഗ്ലണ്ടിലെ ഫറന്‍ബോറോവില്‍ നടന്ന എയര്‍ഷോയില്‍ പറക്കും ടാക്‌സിയുടെ പ്രോട്രോ ടൈപ്പ് കമ്പനി അവതരിപ്പിച്ചു. നാല് മുതല്‍ അഞ്ച് വരെ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് റോള്‍സ് റോയിസിന്റെ […]
കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ ഏറെയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പതിവായി കേരളം കാണാനെത്തുന്ന ഇവരെക്കൂടാതെ പുതിയ സഞ്ചാര വിപണികൾ കൂടി തേടുകയാണ് കേരള ടൂറിസം. 6 ട്രേഡ് ഫെയറുകളിലും 15 ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകളുമാണ് നടപ്പു വർഷം ഇതുവരെ കേരള ടൂറിസത്തിന്റെ പങ്കാളിത്ത പട്ടികയിലുള്ളത്. ചൈന, ജപ്പാൻ, റഷ്യ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാകും കേരളം ടൂറിസം ഇക്കൊല്ലം സ്വീകരിക്കുക ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ട്(നവംബർ 5-7), മലേഷ്യയിലെ ലങ്കാവിയിൽ പിഎടിഎ മാർട്ട്(സെപ്‌തംബർ 12-14), OTDYKH […]
ജലപ്പരപ്പുകളില്‍ വിസ്മയം സൃഷ്ടിക്കുന്ന സാഹസിക പ്രകടനങ്ങള്‍ക്കായി മീന്‍തുള്ളിപ്പാറ ഒരുങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പെരുവണ്ണാമൂഴിക്ക് സമീപം കൂവ്വപ്പൊയില്‍ പറമ്പല്ലിലെ മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തോടെയാണ് തുടക്കം. മൂന്നാം തവണയാണ് മീന്‍തുള്ളിപ്പാറയില്‍ കയാക്കിങ് മത്സരം എത്തുന്നത്. ഇവിടെ പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിനൊപ്പം കൊച്ചുവള്ളങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. 22 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുഷാരഗിരിയിലാണ് മറ്റു മത്സരങ്ങള്‍. പുലിക്കയം, ആനക്കാംപൊയില്‍, അരിപ്പാറ എന്നിവിടങ്ങള്‍ വിവിധ ദിവസങ്ങളിലെ സാഹസിക പ്രകടനങ്ങള്‍ക്ക് വേദിയാകും. 20 രാജ്യങ്ങളില്‍നിന്നുള്ള […]
ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേസിന്. ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണു ഖത്തര്‍ എയര്‍വേസ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതുള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍. ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ഹമദ് രാജ്യാന്തര വിമാനത്താവളം സിഒഒ ബദ്ര്‍ […]
ഹരിതക്കാടകളുടെ അതിസമ്പത്തിന് ഉടമയാണ് ഇടുക്കി. വനങ്ങളും , അരുവിയും, വെള്ളച്ചാട്ടവും നിറഞ്ഞ് സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഇടമായതിനാല്‍ തന്നെ യാത്രികരുടെ ഇഷ്ട ഇടം കൂടിയാണ് ഇടുക്കി. കാടകങ്ങളിലെ ഗുഹകളെക്കുറിച്ച്… മറയൂര്‍ എഴുത്തള ഗുഹ സര്‍പ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസര്‍വിലാണ്.ഏതാണ്ട് 3000 വര്‍ഷം മുന്‍പ് മുനിമാര്‍ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടില്‍ വേട്ടയ്ക്കായി പോയിരുന്നവര്‍ യാത്രയ്ക്കു മുന്‍പു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുന്‍പില്‍ കല്ലില്‍ കോറിയിടുമായിരുന്നു. ഗുഹയില്‍ വരച്ച മൃഗത്തെ ഇരയായി […]
ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയുള്‍പ്പെടുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം […]
അറബിക്കടലില്‍ ഉയരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമയുടെ ഉയരത്തില്‍ ഭേദഗതി വരുത്തുന്നു. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്ന പ്രതിമയുടെ ആകെ ഉയരം 212 മീറ്ററാണ്. ഇതില്‍ കുതിരയും ശിവാജിയുടെ പ്രതിമയും വാളും വരുന്ന ഭാഗം 121.2 മീറ്റര്‍ ഉയരം വരും. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പ്രതിമയുടെ ഉയരം കുറയ്ക്കുകയും വാളിന്റെ നീളം കൂട്ടുകയും ചെയ്യാനാണു തീരുമാനം. […]
വാട്ട്സ്ആപ്പില്‍ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകളുടെ കുത്തൊഴുക്കാണ്. അടിക്കടിയുള്ള അപ്ഡേഷനുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളും അണിനിരക്കുന്നു. ഇപ്പോള്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്ടസ്ആപ്പ്. നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച് തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും (mute) സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം നോട്ടിഫിക്കേഷന്‍ പാനലില്‍ പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് […]
എറണാകുളം രായമംഗലം പഞ്ചായത്തിലെ പറമ്പിപ്പീടികയ്ക്ക് സമീപമാണ് സന്ദര്‍ശരെ ആകര്‍ഷിക്കുന്ന മണിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ത്രിവേണി ഭാഗത്തെ മലമുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്കാണ് മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടമായി മാറുന്നത്. പാറക്കൂട്ടങ്ങളില്‍ തട്ടി താഴേക്കൊഴുകുന്ന ജലം മണിയടിക്കുന്ന ശബ്ദമുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. പാറയുടെ ചരിവാണ് ഈ ശബ്ദത്തിന് കാരണമെന്ന് കരുതുന്നു. എം സ് റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ പറമ്പിപ്പീടികയ്ക്കും ത്രിവേണിയ്ക്കും ഇടയ്ക്കാണ് മണിപ്പാറ. മഴക്കാലത്ത് വലിയ വഴുക്കല്‍ പ്രദേശമായതിനാല്‍ വെള്ളച്ചാട്ടം […]















