ആചാരപ്രകാരമുള്ള ശുദ്ധീകരണച്ചടങ്ങുകള്‍ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം അടുത്തമാസം 11 മുതല്‍ 16 വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ ദര്‍ശനം അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുമലകയറുന്നതും വിലക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണു ക്ഷേത്രം അടച്ചിടുന്നത്. 12 വര്‍ഷം കൂടുമ്പോഴാണ് ശുദ്ധി ചടങ്ങുകള്‍ നടത്തുന്നത്. മുന്‍പ് ഈ ചടങ്ങിനിടയിലും നിയന്ത്രിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ തിരക്ക് ഏറിയതോടെ അത് അസാധ്യമായതായി അധികൃതര്‍ വിശദീകരിച്ചു. ഓഗസ്റ്റ് ഒമ്പതു മുതല്‍ തിരുമല കയറുന്നതു തടയും. നേരത്തെ ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ പത്തിനു രാത്രിയോടെ ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ […]
Category Archives: Top Three Stories Malayalam
കര്‍ക്കടകമെത്തുകയായി. നാലമ്പല തീര്‍ഥാടനത്തിന്റെ നാളുകളാണിനി. രാമായണമാസമെന്നറിയുന്ന കര്‍ക്കടകത്തില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. മഴയും തണുപ്പും വകവെയ്ക്കാതെ ആയിരങ്ങളാണ് ഓരോ ദിവസവും ഈ നാലുക്ഷേത്രങ്ങളിലെത്തുക. ചൊവ്വാഴ്ചയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മഴ നനയാതെ വരിനില്‍ക്കുന്നതിനും വരിയില്‍നിന്ന് തന്നെ വഴിപാട് ശീട്ടാക്കാനും ഭക്തര്‍ക്ക് കഴിയും. ചൂടുവെള്ളവും വൈദ്യസഹായവും ലഭിക്കും. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പന്തല്‍ […]
ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്. പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് […]
കൂട്ടം തെറ്റിയാണവന്‍ എത്തിയത് ആദ്യമായി മനുഷ്യവാസമുള്ള പ്രദേശത്ത് എത്തിയതിന്റെ പരിഭ്രമമോ അങ്കലാപ്പോ അവന്‍ കാട്ടിയില്ല. വഴിക്കടവ് ചുരത്തിലെ ഒന്നാം വളവിലാണ് കഴിഞ്ഞ ദിവസം കൂട്ടം തെറ്റി ആനക്കുട്ടിയെത്തിയത്. ഫോറസ്റ്റ് ഓഫീസിലെത്തിച്ച കുട്ടിക്കുറുമ്പന്റെ കുറുമ്പ് കാണാം….
ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ചോദ്യ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം ‘ക്വസ്റ്റിയന്‍ ബോക്സ്’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനൊപ്പം ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്സ് നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം. ഈ സ്റ്റിക്കര്‍ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ സ്റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി […]
അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലൂടെ വനം വകുപ്പിന്റെ മഴയാത്ര ആരംഭിച്ചു. ദിവസവും 50 പേര്‍ക്ക് കാടും കാട്ടാറും മൃഗങ്ങളും കണ്‍മുമ്പില്‍ തെളിയുന്ന മണ്‍സൂണ്‍ യാത്ര ആസ്വദിക്കാം. മഴ നനഞ്ഞെത്തുന്നവര്‍ക്ക് ചൂടന്‍ കരുപ്പെട്ടിക്കാപ്പിയും പുഴുങ്ങിയ കപ്പയും കാന്താരിച്ചമ്മന്തിയും. ഉച്ചയ്ക്ക് ചാലക്കുടി പുഴയിലെ മീന്‍ വറുത്തതും എട്ടു കൂട്ടം കറികളും സഹിതം ഭക്ഷണം. പിന്നെ 200 രൂപയുടെ ഒരു കുട സമ്മാനവും.രാവിലെ 8 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമയം. ഔഷധക്കഞ്ഞി, ഗൈഡിന്റെ സേവനം എന്നിവയുണ്ട്. യാത്രക്കിടെ പകര്‍ത്തുന്ന മഴച്ചിത്രങ്ങളില്‍ മികച്ചതിനു […]
മലയാളികൾ അടക്കം നിറയെ യാത്രക്കാരുമായി പറന്ന ഇൻഡിഗോയുടെ രണ്ടു വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ. കോയമ്പത്തൂർ നിന്നും ഹൈദരാബാദിലേക്കു പോയ വിമാനവും (6E-779), ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനവുമാണ് (6E-6505) കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത്. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയുടെ എയർബസുകളായ എ–320 വിമാനങ്ങളാണ് 27,000 അടി ഉയരത്തിൽ തൊട്ടടുത്തു വന്നത്. രണ്ടു വിമാനത്തിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാർ. മുഖാമുഖം വളരെ വേഗത്തിൽ വന്ന രണ്ടു വിമാനങ്ങളും തമ്മിൽ […]
വൈദ്യുതി പോസ്‌റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരമുത്തഛൻ കവലക്ക് സമീപത്തെ പോസ്റ്റിലാണ് അഞ്ചടിയോളം നീളം വരുന്ന പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തത്. തിങ്കളാഴ്ച രാത്രി മുതൽ നിരന്തരമായി ഇവിടെ വൈദ്യുതി വന്നും പോയി നിന്നിരുന്നു. പൂച്ചാക്കൽ കെ എസ് ഇ ബി യിൽ പരാതി പറഞ്ഞെങ്കിലും പരാതി നോക്കാൻ എത്തിയവർ ലൈൻ കമ്പിയിൽ കുടുങ്ങിയ പാമ്പിനെ കണ്ടിരുന്നില്ല.ചൊവ്വാഴ്ച പോസ്‌റ്റിന് സമീപത്തെ വീട്ടിലെ കുട്ടികളാണ് പാമ്പ് വൈദ്യുത കമ്പിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. […]
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ റിസോർട്ട് മാനേജർ കൊല്ലപ്പെട്ടു. രാജാപ്പാറ മെട്ട് ജംഗിൾപാലസ് റിസോർട്ട് മാനേജർ കുമാറാണ്(45) കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽനിന്നു മടങ്ങിയെത്തി, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം റിസോർട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് സംഭവം.
കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി.ഉദ്ദിഷ്ട കാര്യസാധ്യത്തിനായുള്ള പൂജയ്ക്കായാണ് ഡല്‍ഹിയില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ സുരക്ഷയും, ഭര്‍ത്താവും ഐ.എ.എസ് ഓഫീസറുമായ അശോകും വെള്ളിയാഴ്ച ഉച്ചയോടെ അപ്പൂപ്പന്‍ കുന്നിലെത്തിയത്. ട്രിപ്പ് അഡൈ്വസറില്‍ കൂടി അപ്പൂപ്പന്‍കുന്നിനെപറ്റി കേട്ടറിഞ്ഞ ഇവര്‍ക്ക് തിരുവനന്തപുരം DKH ലെ ടൂറിസ്റ്റ് ഗൈഡ് പ്രസാദാണ് ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. അവര്‍ ഏകദേശം ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. ഈ വിശിഷ്ട വ്യക്തികളെ കമ്മറ്റി ഭാരവാഹികള്‍ ഇളനീര്‍ നല്‍കി സ്വീകരിച്ചു.. കുന്നിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച […]
രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള പ്രത്യേക ട്രെയിന്‍ സര്‍വീസിന് തുടക്കമിടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ . ശ്രീ രാമായണ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നവംബര്‍ 14ന് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വിപുലമായ യാത്ര പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ടുഘട്ടങ്ങളായാണ് യാത്ര പദ്ധതി. ആദ്യഘട്ടത്തില്‍ അയോധ്യയെ രാമേശ്വരവുമായി ബന്ധിപ്പിക്കും. രാമായണ എക്‌സ്പ്രസിലുളള ഈ യാത്രയില്‍ രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റു സ്ഥലങ്ങളിലുടെ ട്രെയിന്‍ കടന്നുപോകുന്ന തരത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. […]
വിനോദസഞ്ചാരികള്‍ക്കായി കര്‍ണാടക മൃഗശാല അതോറിറ്റി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ മൃഗശാലകളെക്കുറിച്ചു വിശദമായി അറിയുന്നതിനും പരിസ്ഥിതി ബോധവല്‍ക്കരണത്തിനുമാണു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് അതോറിറ്റി സെക്രട്ടറി ബി.പി.രവി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന മൈസൂരു മൃഗശാലയ്ക്കു സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിലും മറ്റുള്ള മൃഗശാലകളെക്കൂടി ഉള്‍പ്പെടുത്തിയാണു വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ വിഡിയോകളും പോസ്റ്ററുകളും ഇതില്‍ അപ്ലോഡ് ചെയ്യും. ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യവും അധികം വൈകാതെ ആരംഭിക്കും. വെബ്‌സൈറ്റ്: www.zoosofkarnataka.co
കര്‍ണാടക സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ആപ് അധിഷ്ഠിത വെബ്ടാക്‌സി സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ഡി സി തമ്മണ്ണ. സ്വകാര്യ വെബ് ടാക്‌സികളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും മറ്റും സുരക്ഷ ചര്‍ച്ചയായതിനെ തുടര്‍ന്നാണു മന്ത്രിയുടെ ഉറപ്പ്.സ്വകാര്യ കമ്പനികളുടെ ചൂഷണം ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന പ്രതീക്ഷയും നീക്കത്തിനു പിന്നിലുണ്ട്. വെബ് ടാക്‌സികളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും, […]
വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് […]
പുനലൂരില്‍നിന്ന് പാലക്കാട് വരെയും തിരിച്ചും സര്‍വിസ് നടത്തുന്ന പാലരുവി എക്‌സപ്രസ് തിങ്കളാഴ്ച മുതല്‍ പുനലൂരില്‍നിന്ന് തിരുനെല്‍വേലി വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചു. സര്‍വിസ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി നാല് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അധികമായി ലഭിക്കുമെന്നാണ് സൂചന. തിരുനെല്‍വേലിയില്‍നിന്ന് രാത്രി 10.30ന് സര്‍വിസ് ആരംഭിക്കുന്ന ട്രെയിന്‍ രാവിലെ 3.20ന് പുനലൂരില്‍ എത്തും. തുടര്‍ന്ന് പാലക്കാട്ടേക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20ന് പാലക്കാട്ട് എത്തും. പാലക്കാട്ടുനിന്ന് വൈകിട്ട് നാലിന് തിരുനെല്‍വേലിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 1.25ന് പുനലൂരിലും രാവിലെ 6.30ന് […]















