Category Archives: Top Three Stories Malayalam

കൊടികുത്തിമല പച്ചപ്പിന്റെ താഴ്‌വാരം

പച്ചപണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു. സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ മലയുടെ താഴ്‌വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി  എം എല്‍ എയുടെ […]

ഒല ടാക്‌സി ഇനി ബ്രിട്ടനിലും

ആഗോള തലത്തില്‍ മുന്‍നിര ടാക്‌സി സേവന ദാതാക്കളായ അമേരിക്കന്‍ കമ്പനി ഉബറിനെ കീഴടക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഒല ബ്രിട്ടനില്‍. ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലുടനീളം സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഒലയുടെ പദ്ധതി. ഓപ്പറേറ്റിങ് ലൈസന്‍സ് ലഭിച്ചാല്‍ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, സൗത്ത് വേയ്‌ലിലെ വേയ്ല്‍ ഓഫ് ക്ലാമോര്‍ഗണ്‍ എന്നിവിടങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ ഒല സേവനം ആരംഭിക്കും. രാജ്യവാപകമായി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ബ്രിട്ടനില്‍ ബ്ലാക്ക് കാബ്, പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ സേവനങ്ങള്‍ ഒരേ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്ന ആദ്യ സ്ഥാപനമാണ് […]

ജപ്പാന്റെ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു

ജപ്പാന്‍ ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്‍ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്‌ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളും ചെറി […]

സുധീഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ; ഇന്ത്യ ടൂറിസം ജേതാക്കള്‍

മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സുധീഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മിനിസ്ട്രി ഓഫ് ടൂറിസം (ഗവ: ഇന്ത്യ) ജേതാക്കളായി. മൂന്നാറിലെ ടൂറിസം സംഭരംഭകരുടെ സംഘടനയായ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ നിര്‍വ്വാഹ സമതി അംഗമായിരിക്കെ അകാലത്തില്‍ മരണപ്പെട്ട സുധീഷിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഹോട്ടലുകളും ടൂറിസം സംഘടനകളും ടൂര്‍ ഓപ്പറേറ്റേഴ്സും ഉള്‍പ്പെടെ 32 ടീമുകളാണ് പങ്കെടുത്തത്. അടിമാലി എയ്സ് അക്കാദമിയില്‍ ഓഗസ്റ്റ് 4, 5 തീയതികളില്‍ അരങ്ങേറിയ ടൂര്‍ണമെന്റ് കേരളത്തിലെ ടൂറിസം മേഖലയിലൊന്നാകെ ചര്‍ച്ചാവിഷയമായിരുന്നു. […]

പകുതി നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; വന്‍ ഇളവുമായി എമിറേറ്റ്‌സ്

ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം. ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 […]

വാഹന പണിമുടക്ക് അര്‍ധ രാത്രി മുതല്‍; പണിമുടക്കാന്‍ കെഎസ്ആര്‍ടിസിയും

മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം, ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടു നില്‍ക്കും. വര്‍ക്ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. ഇതേസമയം, മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, കെഎസ്ടിഡിയു […]

അടവി അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് […]

ചുനയംമാക്കലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം. ശക്തമായ കാലവര്‍ഷ മഴയില്‍ മുതിരപ്പുഴ ജലസമൃദ്ധമായതോടെ വശ്യ മനോഹാരിതയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ നിന്നും എഴുനൂറ് മീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെ എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി. വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വന്‍ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ ഒമ്പത് ലക്ഷം രൂപ റോഡ് വികസനത്തിനും […]

ഇനി യൂട്യൂബ് കാണാം വാട്ട്‌സാപ്പില്‍ തന്നെ; വരുന്നു പി ഐ പി

വാട്ട്‌സ്ആപ്പിന്റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പിനെ യൂട്യൂബ്, വാട്ട്‌സ്ആപ്പ് വീഡിയോകളുമായി ഇന്റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം. ഈ ഫീച്ചറില്‍ ഇനിയും അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് […]

താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു

വയനാട്ടിലെ താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. താത്കാലികമായാണ് ഗതാഗതം പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. നിലവില്‍ 5 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്കും നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസം ബാധകമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.

ലാല്‍ബാഗ് പുഷ്‌പോത്സവത്തിന് തുടക്കമായി

പൂന്തോട്ട നഗരിയിലെ ഉദ്യാനം ലാല്‍ബാഗില്‍ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് കാണിക്കള്‍ക്ക് പുഷ്‌പോത്സവം ആസ്വദിക്കുവാന്‍ കഴിയുന്നത്. 15ന് സമാപിക്കുന്ന പുഷ്‌പോത്സവത്തിന് മുതിര്‍ന്നവര്‍ക്ക് 7 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സംഘമായി പുഷ്‌പോത്സവം കാണുവാന്‍ എത്തുന്നവര്‍ക്ക് ആഗസ്ത് അഞ്ച്, 11, 12,15 തീയതികളില്‍ പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്കായി ക്ലോക്ക് റൂം സൗകര്യം ഈ വട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജിജു യാത്ര ചെയ്യുന്നു ഹരിത പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും

ഹരിത വിനോദസഞ്ചാര പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവുമായി കാര്‍ യാത്ര. കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസാണ് തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ കാറില്‍ പര്യടനം നടത്തിയത്. കഴിഞ്ഞ മാസം 20ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണു ശ്രീനഗറിലെത്തിയത്. യാത്രയിലൂടനീളം അദ്ദേഹം കണ്ടതും പങ്കുവച്ചതും ഹരിത പാഠങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പദ്ധതികള്‍ ഗ്വാളിയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ടെന്ന് ജിജു ജോസ് പറയുന്നു. കശ്മീരിലെ ഡല്‍ […]

യാത്ര മുംബൈയിലേക്കാണോ? എങ്കില്‍ പ്ലാസ്റ്റിക്ക് എടുക്കണ്ട

പ്ലാസ്റ്റിക് നിരോധന നിയമലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ റെയില്‍വേ, മെട്രോ, വിമാനത്താവള അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നിരോധനത്തിനെതിരെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മാര്‍ച്ച് 23ന് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പ്ലാസ്റ്റിക് നിരോധന നിയമ പ്രകാരം ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സഞ്ചികള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ബിഎംസി ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ നിയമലംഘകരെ പിടികൂടി പിഴ ചുമത്തുന്നുണ്ട്. നിയമം […]

ശമ്പളം പറക്കുന്നു; ‘ജെറ്റ്’ കിതയ്ക്കുന്നു

ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിച്ചില്ലെങ്കില്‍ അറുപത് ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്‌സ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കെതിരെ പൈലറ്റുമാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. നിലവിലെ അവസ്ഥയില്‍ 60 ദിവസം കൂടി മാത്രമേ മുന്നോട്ടുപോകാനാകൂ. ചെലവുചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തേക്ക് പൈലറ്റ് മാരുടെ ശമ്പളത്തില്‍ 15 ശതമാനം വെട്ടിക്കുറവ് വരുത്താനാണ് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം. ജീവനക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും ജെറ്റ് എയര്‍വേയ്‌സ് വക്താവ് പറഞ്ഞു. പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പയ്ക്കായി […]

ഇന്ത്യയിൽ എത്തിയ മെഡിക്കൽ ടൂറിസ്റ്റുകളുടെ കണക്കിതാ.. കൂടുതലും ബംഗ്ളാദേശ് സഞ്ചാരികൾ

ഇന്ത്യയിൽ ചികിത്സക്കെത്തുന്ന മെഡിക്കൽ ടൂറിസ്റ്റുകൾ കൂടുതൽ ഏതു രാജ്യക്കാരാകും? ബംഗ്ളാദേശിൽ നിന്നുള്ളവരെന്നു കേന്ദ്ര സർക്കാർ. പോയ വർഷം രണ്ടു ലക്ഷത്തിലേറെ ബംഗ്ളാദേശ് മെഡിക്കൽ ടൂറിസ്റ്റുകളാണ് ഇന്ത്യയിൽ എത്തിയത്. അഫ്‌ഗാനിസ്ഥാനിൽ നിന്നും 55,681 പേരും ഇറാഖിൽ നിന്നും 47,640 പേരും ഇന്ത്യയിലെത്തിയെന്നു ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ലോക്സഭയെ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മെഡിക്കൽ ടൂറിസ്റ്റുകളുടെ പട്ടിക ചുവടെ;