ഓണം: 64 സ്‌പെഷ്യല്‍ സര്‍വീസുകളോടെ കര്‍ണാടക ആര്‍ടിസി

ഓണത്തിന് നാട്ടിലെത്താല്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിക്ക് 64 സ്‌പെഷ്യല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്‌പെഷ്യല്‍ അനുവദിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കുമളി, എന്നിവടങ്ങളിലേക്ക് തിരിച്ച് തിരക്കനുസരിച്ചുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍.

കേരള ആര്‍ടിസിയുടെ എഴുപതോളം സര്‍വീസുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം വന്നത്. ഓണം അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കും ഇത്ര തന്നെ സര്‍വീസുകള്‍ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *