മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു. പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ […]
Tag Archives: മുംബൈ
പല സഞ്ചാരികള്‍ക്കും യാത്രയുടെ തിരക്കിനിടയില്‍ വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്ടപ്പെടുത്താനാണ് മിക്ക സഞ്ചാര പ്രേമികളുടെയും വിധി. അതുകൊണ്ട് താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര ഹിമാലയന്‍ താഴ്വരകളിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധര്‍ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര […]
ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബൈ. ദുബൈയിയോടുള്ള തന്റെ ഇഷ്ടം ഷാരൂഖ് പ്രകടിപ്പിച്ചിട്ടുള്ളത്, ആ നാട് തന്റെ രണ്ടാം ഭവനമാണെന്നു പറഞ്ഞു കൊണ്ടാണ്. അറബ് നാടിന്റെ സൗന്ദര്യം മുഴുവന്‍ വെളിപ്പെടുത്തുന്ന, ദുബൈ വിനോദസഞ്ചാരത്തിന്റെ ഒരു വീഡിയോയിലൂടെ സഞ്ചാരികളെ തനിക്കേറ്റവും പ്രിയപ്പെട്ട ആ നാട്ടിലേയ്ക്കു ക്ഷണിക്കുകയാണ് ബോളിവുഡിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍. ദുബൈ വിനോദസഞ്ചാരത്തിന്റെ ഈ ക്യാമ്പയ്നിന്റെ പേര് ബി മൈ ഗസ്റ്റ് എന്നാണ്. […]
ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്‍മാന്‍ ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി […]
രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് ഉള്ളത് എന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. എന്നാല്‍ ദില്ലിയില്‍ വെറും 108 എണ്ണം മാത്രമാണുള്ളത്. മുംബൈയില്‍ റോഡുകള്‍ […]
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച് 30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ […]
ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്‌നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്‌സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം.. പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ […]
സമ്പന്നന്മാരുടെ കാര്യത്തില്‍ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് അവര്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ച 116 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവില്‍ […]
ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവന ദാതാക്കളായ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. യൂബറിന്റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും. പരീക്ഷണ സര്‍വീസുകള്‍ ലാഭമെന്നുകണ്ടാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ […]
മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു […]
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ […]
സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള […]
ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന്‍ ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്‍റേജ് ബ്രിട്ടീഷ് കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനിയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്‍റെ സംഘാടകര്‍. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്. 1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്‍റെ കുടുംബത്തിന്‍റെ […]
വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്. മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് […]
പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന […]
- 1
- 2















