കനത്തമഴ മൂലം മുല്ലപ്പെയാര്‍, ഇടുക്കി-ചെറുതോണി അണക്കെളട്ടുകള്‍ തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്. ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടിമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. കൊച്ചിയില്‍ നിന്ന് സര്‍വീസ് റദ്ദാക്കിയ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലാവും സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ എല്ലാ […]
Category Archives: Top Three Stories Malayalam
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു. ഇക്കൊല്ലം രണ്ടാംതവണയാണ് നിറം മാറ്റം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നല്‍കുക. മൊഫ്യൂസില്‍ ബസുകള്‍ക്ക് ഇളംനീലയും സിറ്റി ബസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് മെറൂണുമായിരുന്നു ഇതുവരെ. മങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി യോഗം നിറം മാറ്റാന്‍ തീരുമാനിച്ചു. രാത്രിയിലും […]
എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയും ചില ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റങ്ങളോടെയും പുതിയ ട്രെയിന്‍ സമയക്രമം തയാറായി.സമയക്രമം നാളെ നിലവില്‍വരും. എറണാകുളം ജംക്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരളയുടെ മാറ്റം സ്ഥിരമാക്കുന്നതെന്നു റെയില്‍വേ പറയുന്നു. നിലമ്പൂര്‍-എറണാകുളം, കോട്ടയം-എറണാകുളം ട്രെയിനുകള്‍ കൂട്ടിചേര്‍ത്ത് നിലമ്പൂര്‍-കോട്ടയം സര്‍വീസാക്കുന്നതാണു മറ്റൊരു തീരുമാനം. ഇത് എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ സ്റ്റേഷനില്‍ നിന്നു കോട്ടയത്തേക്കു പോകും. ചെന്നൈ-ആലപ്പുഴ, കൊല്ലം വിശാഖപട്ടണം എക്‌സ്പ്രസുകളുടെ വേഗം 10 […]
സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിലേക്ക് പീച്ചി ഡാം. ഷട്ടറുകള്‍ തുറന്ന് പതിനെട്ട് ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേരാണ്. പ്രവേശന ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 12 ലക്ഷം രൂപ. പാര്‍ക്കിങ് ഫീസിനത്തില്‍ ലഭിച്ച് തുക കൂടി കൂട്ടിയാല്‍ പതിനഞ്ച് ലക്ഷം കടക്കും. പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്. ഡാം തുറന്ന ആദ്യ ഞായറാഴ്ച മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ […]
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ […]
കൊച്ചിയിലെ പ്രശസ്ത ബുള്ളറ്റ് റോവേഴ്‌സ് ക്ലബിലെ അഞ്ച് അംഗങ്ങള്‍ ഒരു യാത്ര ആരംഭിച്ചു. കൊച്ചി മുതല്‍ കാശ്മീര്‍ വരെ. 17 ദിവസങ്ങള്‍ നീണ്ട് വലിയ യാത്രയ്ക്ക് പിന്നിലൊരു മഹത്തായ പ്രവര്‍ത്തിയുണ്ട്. യാത്രയിലുടനീളം ഹോണ്‍ അടിക്കാതെയാണ് ഈ കൂട്ടര്‍ ലക്ഷ്യത്തെത്തുക . കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ബാംഗ്ലൂര്‍, ഹൈദരബാദ്, നാഗ്പൂര്‍, ഛാന്‍സി, ഡല്‍ഹി,ഷിംല, നാര്‍ഖണ്ട, പൂകാസ, സ്പിറ്റി വാലി, ചന്ദ്രത്താല്‍, കീലോങ്, സര്‍ച്ചു, ലേ, പന്‍ഗോങ്, റോഹ്ത്താങ്ങ് പാസ്സ്, മനാലി, ചണ്ടീഗഡ് എന്നീ ഇടങ്ങള്‍ താണ്ടിയാണ് കാശ്മീരിലെത്തുന്നത്. ബാംഗ്ലൂരില്‍ […]
നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കുമ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 […]
എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇതിന് പുറമെ, കേരളത്തിലുടനീളം മഴ ശക്തമായ സാഹചര്യത്തിൽ ട്രെയിനുകളുടെ വേഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണത്തിന് പുറമെ, ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ, മറ്റ് ട്രെയിനുകൾ നാല് മണിക്കൂര്‍ വരെ വൈകിയോടുമെന്നാണ് സൂചന. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍, നിലമ്പൂര്‍-എറണാകുളം […]
കേരളത്തിലെ പ്രളയക്കെടുതി മാധ്യമപ്രവർത്തകർ ജനങ്ങളിലെത്തിക്കുന്നത് ഏറെ കഷ്ടപ്പെട്ട്. പ്രതികൂല കാലാവസ്ഥയിലും ഏറ്റവും പുതിയ വിവരങ്ങൾ നൽകാൻ മാധ്യമപ്രവർത്തകർ ജാഗ്രത കാട്ടുന്നു. മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് ഇന്ത്യാവിഷൻ മുൻ റീജണൽ എഡിറ്റർ ഡി ധനസുമോദ് എഴുതുന്നു എല്ലാവരും ദുരന്തമുഖത്ത് നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ തത്സമയ റിപ്പോർട്ടിങ് നടത്താനായി അപകടമുഖത്ത് റിപ്പോർട്ടർമാരും ക്യാമറാമാന്മാരും നിലയുറപ്പിക്കുകയാണ്. ഏത് ചാനൽ മാറ്റിയാലും എല്ലായിടത്തും പ്രിയങ്കരരായ കൂട്ടുകാർ മാത്രം. ഫ്രയിമിൽ കാണുന്നവരെ മാത്രമല്ല ക്യാമറാമാൻ ,ക്യാമറ അസിസ്റ്റന്റ് ,ഡ്രൈവർമാർ ,സ്ട്രിംഗർമാർ റിപ്പോർട്ടർ എടുക്കുന്ന വോയിസും […]
കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ടട്രോള്‍ റൂം തുറന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍െ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തുറക്കുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതു വരെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു.
കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാതീതമായി ജലനിരപ്പുയർന്നതിനെ തുടർന്ന് ശനിയാഴ്ച പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന66 -ാമത് നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുഖ്യാതിഥി. നെഹ്‌റു ട്രോഫിയോടെ ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമിടാനിരുന്നതാണ്. ബോട്ട് ലീഗിന്റെ സമയക്രമത്തിലും ഇനി മാറ്റം വരും. നെഹ്‌റു ട്രോഫിയിലെ ആദ്യ ഒമ്പതു സ്ഥാനക്കാരാണ് ലീഗിൽ പങ്കെടുക്കുക. പമ്പ ഡാം തുറക്കുന്ന […]
ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്ഇബി അറിയിച്ചു. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു […]
യു എ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തില്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ രവി പിള്ള. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് കൈമാറി. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആര്‍.പി. ഗ്രൂപ്പ് ഓഫ് […]
വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ […]















