ഏറെക്കാലമായി കാടുപിടിച്ചുകിടന്ന പഴശ്ശി പാര്‍ക്ക് നവീകരണത്തിനുശേഷം സഞ്ചാരികള്‍ക്കായി തുറന്നപ്പോള്‍ സന്ദര്‍ശകരുടെ തിരക്ക്. 2519 മുതിര്‍ന്നവരും 815 കുട്ടികളും ഉള്‍പ്പെടെ ഞായറാഴ്ച വരെ പഴശ്ശിപാര്‍ക്കിലെത്തിയത് 3334 പേരാണ്. ഡിസംബര്‍ 27-നാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ് ഈടാക്കുന്നത്. പെഡല്‍ ബോട്ടുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രണ്ട്, നാല് സീറ്റുകളുള്ള ബോട്ട് സന്ദര്‍ശകര്‍ക്ക് സ്വയം ചവിട്ടി കബനി നദിയിലൂടെ ഓടിച്ചുപോകാം. 20 മിനിട്ട് സവാരിക്ക് രണ്ടുസീറ്റുള്ള ബോട്ടിന് 200 രൂപയും നാലുസീറ്റുള്ള […]
Category Archives: Malayalam
ബെംഗളൂരുവില്‍ നിന്ന് ഊട്ടിയിലേക്കു ബദല്‍ പാതയിലൂടെ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി. തമിഴ്‌നാടുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക പുതിയ റൂട്ട് നിര്‍ദേശിച്ചത്.ബെംഗളൂരുവില്‍ നിന്ന് കൃഷ്ണഗിരി-തൊപ്പൂര്‍- അന്തിയൂര്‍- സത്യമംഗലം-മേട്ടുപാളയം വഴി ഊട്ടിയിലെത്തുന്നതാണ് പുതിയ റൂട്ട്. 360 കിലോമീറ്റര്‍ ദൂരം 7 മണിക്കൂര്‍ കൊണ്ട് എത്താം. നിലവില്‍ മണ്ഡ്യ- മൈസൂരു-ഗുണ്ടല്‍പേട്ട്,-ബന്ദിപ്പൂര്‍-ഗൂഡല്ലൂര്‍ വഴിയാണ് കര്‍ണാടകയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ബെംഗളൂരുവില്‍ നിന്ന് ഊട്ടി സര്‍വീസുകള്‍ നടത്തുന്നത്. 310 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ടാണ് […]
സംസ്ഥാനത്ത് ഈ കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് എത്തിയത് 26 ആഡംബര കപ്പലുകള്‍ 35000ല്‍ ഏറെ സഞ്ചാരികളും. ഒക്ടോബര്‍ തുടങ്ങി ഏപ്രിലില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണില്‍ ആകെ 50000 പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസണ്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്. പ്രാദേശികവിപണിയ്ക്ക് ക്രൂസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തല്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന […]
നാഷണല്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ചന്ദീപ് സിങ് സുദന്‍ എന്ന 20 വയസുകാരന്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയത്. തന്റെ 11 വയസില്‍ വൈദ്യുതാഘാത്തതിന് ഇരയായ ചന്ദീപ് അത്ഭുതകരമായിയാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ ആ അപകടത്തില്‍ ജമ്മു സ്വദേശി ചന്ദീപിന് നഷ്ടമായത് അവന്റെ ഇരുകൈകളാണ്. തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഈ അപകടത്തെ ചന്ദീപ് ഓര്‍ക്കുന്നത് ഇങ്ങനെയാണ് ‘ആ അപകടം എന്നെ ഒരുപാട് മാറ്റി, എന്റെ ഇരുകൈകളും നഷ്ടമായി എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അലമുറയിട്ട് […]
അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്. സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് […]
ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദന്‍ നടത്തിയ അഭിമുഖം.. ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ […]
റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഐര്‍സിടിസി വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും. ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് അറി യാനാകും. ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. […]
വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ […]
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ചില റൂട്ടുകളിലെ സര്‍വീസുകള്‍ കുറച്ചും പുനഃക്രമീകരിച്ചും ചില ദിക്കുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചുമാണ് എമിറേറ്റ്സ് 45 ദിവസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത്. എമിറേറ്റ്സിന്റെ 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നുണ്ട്. മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നത്. ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ […]
ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബൈ നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് […]
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ […]
മലബാറിലെ പുയാപ്ല വിഭവങ്ങള്‍ ഇന്ന് ലോകത്തിന്റെ അറ്റത്തു വരെയും പ്രശസ്തമാണ്. പുയാപ്ലയക്കായി പലഹാരമുണ്ടാക്കാന്‍ അമ്മായിമാരുടെ കൈയ്യില്‍ നീണ്ട ഒരു പട്ടിക തന്നെയുണ്ട്. അവരെ അങ്ങനെ ഓരോ വിഭവത്തെയും ലാളിച്ചും കൊഞ്ചിച്ചും ചില വിളിപ്പേരുകളുമിടും. അത്തരത്തിലൊരു വിഭവമാണ് കുഞ്ഞിപ്പത്തല്‍.. എന്നാല്‍ കുഞ്ഞിപ്പത്തലെന്ന് പറഞ്ഞാല്‍ മലബാറുകാരില്‍ പലരും ഈ ചെങ്ങായിയെ തിരിച്ചറിയില്ല. പലയിടത്തും കക്ഷിയുടെ പേര് കക്കറൊട്ടി എന്നാണ്. കക്കയിറച്ചിയുടെ മാത്രം വലുപ്പമുള്ള വിഭവമായതിനാലാവാം ഈ പേര്. മാവ്, അരപ്പ്, മസാല എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് കക്കറൊട്ടിയുടെ പാചകം. അത്യാവശ്യത്തിനു […]
ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത […]
കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ കനകക്കുന്നിന്റെ നടവഴികളിൽ വസന്തം വിരിയിച്ചു നിരന്നു. സസ്യലോകത്തെ അത്യപൂർവമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാൻ ഇന്നു രാവിലെ മുതൽ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്. കനകക്കുന്നിന്റെ പ്രവേശനകവാടം മുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണു പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കൾ, വിവിധ ഇനത്തിൽപ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടികൾ, ഇലച്ചെടികൾ, അഡീനിയം, […]
ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍. പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ […]















