ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദന്‍ നടത്തിയ അഭിമുഖം.. ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ […]
Category Archives: Interview
മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം […]
അഭിനയ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന കാഥാപാത്രങ്ങളില്‍ അനുമോള്‍ പുലര്‍ത്തുന്ന വൈവിധ്യം കൊണ്ടും. സധൈര്യം ആ വേഷങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടും ‘ആക്ടിങ് ജീനിയസ്’ എന്നാണ് എല്ലാവരും അവരെ വിശേഷിപ്പിക്കുന്നത്. സിനിമ പോലെ തന്നെ അനുമോള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. പോയ ഇടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അനു വാചാലയാകും. യാത്രകള്‍ എത്തിപ്പെടുന്ന ഇടങ്ങള്‍ കാണുന്നതിനപ്പുറം മറിച്ച് മനോഹരമായ അനുഭവങ്ങളും അറിവുകളും സമ്മാനിക്കാറുണ്ടെന്ന് അനുമോള്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. താന്‍ നടത്തുന്ന യാത്രകളെ കോര്‍ത്തിണക്കി ‘അനുയാത്ര’ എന്ന യൂട്യൂബ് […]
കേരളം വിസ്മയിപ്പിച്ചെന്നു ഇന്ത്യയിലെ നേപ്പാള്‍ സ്ഥാനപതി ഭരത് കുമാര്‍ രഗ്നി. വിമാനത്തില്‍ ഇരുന്ന് കേരളം കണ്ടപ്പോഴേ ഹരിത ഭംഗിയില്‍ മനസ്സ് നിറഞ്ഞു- ആദ്യമായി കേരള സന്ദര്‍ശനം നടത്തിയ നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. നേപ്പാളും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. ഇവിടെ പച്ചക്കുന്നുകള്‍ എങ്കില്‍ നേപ്പാളില്‍ മഞ്ഞു പുതച്ച മനോഹരമായ ഹിമാലയന്‍ മലനിരകള്‍ കാണാം. ഇവിടെ ഉയരത്തില്‍ തെങ്ങുകള്‍ കാണാം. അവിടെ പൈന്‍ വൃക്ഷങ്ങളും. ഭരത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട നേപ്പാള്‍ സ്ഥാനപതി വ്യവസായികളുടെ […]
ഞാന്‍ കരീറ്റ സ്വദേശം ഫിന്‍ലന്റിലാണ്. കരീറ്റയുടെ നിറഞ്ഞ ചിരിയില്‍ മനസിലാക്കാം കേരളം അവര്‍ക്ക് നല്‍കിയ സന്തോഷത്തിനെക്കുറിച്ച്. യോഗയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കരീറ്റ പറയുന്നത്… കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ യോഗയുമായി ചങ്ങാത്തം കൂടിയിട്ട്. യോഗയെക്കുറിച്ച് എന്നാണ് കേട്ടു തുടങ്ങിയത് കൃത്യമായി എനിക്ക ഓര്‍മ്മയില്ല. എന്നാല്‍ 38 വയസ്സില്‍ എനിക്ക ക്യാന്‍സര്‍ പിടിപ്പെട്ടു മാരകാമായ ബ്രെയിന്‍ ക്യാന്‍സറായിരുന്നു. ഡോക്ടര്‍മാര്‍ ഒരു വര്‍ഷമെന്ന് ആയുസിന് വിധിയെഴുതിയ നാളുകള്‍. ജീവിതത്തില്‍ ഏറ്റവും തകര്‍ന്ന് പോയ ദിവസങ്ങളായിരുന്നു. രോഗം ഭേദമാക്കുന്നതിന് നിരവധി വഴികളെക്കുറിച്ച് ഒരുപാട് […]
എഞ്ചിനീയര്‍ ആകേണ്ടിയിരുന്ന ഒരാള്‍ എങ്ങനെ ആയിരകണക്കിന് ആരാധകരുള്ള ബ്ലോഗറും വ്ലോഗറുമായി മാറി. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന യാത്രകളില്‍ പുതുവഴി തേടുന്ന ഒരാളായി മാറി. കെ.എസ്.ആര്‍.ടി.സി യാത്രയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആനവണ്ടി ബ്ലോഗിന്‍റെ സ്ഥാപകന്‍, അറിയപ്പെടുന്ന വ്ലോഗര്‍ സുജിത് ഭക്തന്‍ ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ടുമായി സംസാരിക്കുന്നു. പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നും ബാംഗ്ലൂരേയ്ക്കുള്ള വഴികളാണ് സുജിത്തില്‍ യാത്രകളോടുള്ള ഇഷ്ടത്തിന്‍റെ വിത്തുപാകുന്നത്. ഇന്ന് അതൊരു മരമാണ്. പല വഴികളില്‍ പടര്‍ന്നു പന്തലിച്ച വന്‍മരം. ബ്ലോഗറായും വ്ലോഗറായും ട്രെയിനറായും […]
ബര്‍ലിന്‍ : കേരളത്തിന്‍റെ ആയുര്‍വേദ പെരുമ ആഗോളതലത്തില്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.ആയുര്‍വേദ ചികിത്സയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിനില്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ബെര്‍ലിന്‍ രാജ്യാന്തര ടൂറിസം മാര്‍ട്ടില്‍ കേരളം പ്രധാനമായും ഊന്നിയത് ആയുര്‍വേദത്തില്‍. മേളയിലെ കേരള സ്റ്റാള്‍ ആയുര്‍വേദ ചികിത്സാ സൌകര്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു. മന്ത്രിയുടെ വാക്കുകള്‍ ; കേരളം ആയുര്‍വേദത്തില്‍ ഏറെ പ്രശസ്തമാണ്. ആയുര്‍വേദത്തിന്‍റെ മഹിമ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള […]
തൃശൂര്‍ ചാലക്കുടിക്കാരിയായ ജീന മരിയയ്ക്ക് ഒരു സ്വപ്നമുണ്ട്. ബൈക്കില്‍ ഈ ലോകം മുഴുവന്‍ കറങ്ങണം. ഇന്ത്യന്‍ എൻഡ്യൂറൻസ് റൈഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബാപുബാ (ബാംഗ്ലൂര്‍-പൂണെ-ബാംഗ്ലൂര്‍) ചലഞ്ചില്‍ ബൈക്കോടിച്ച് രണ്ടാമതായി മത്സരം പൂര്‍ത്തിയാക്കിയ ജീന ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു. യാത്രയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ കൂടെക്കൂടി. കൂട്ടിനു ബൈക്ക് ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കും. ആദ്യം സ്വന്തമാക്കിയ വണ്ടി വെസ്പ. ഇപ്പോള്‍ കൂട്ട് അവഞ്ചര്‍ ക്രൂസ് 220നോട്. കാക്കനാട് പ്രസ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ജീന […]
എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്? ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ […]
തെന്നിന്ത്യന്‍ സൗന്ദര്യറാണി പട്ടം മലയാളി പെണ്‍കൊടിക്ക്. 2018ലെ ദക്ഷിണേന്ത്യന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് കൊടുങ്ങല്ലൂര്‍ സ്വദേശി ലക്ഷ്മി മേനോനാണ് . സൗന്ദര്യ വഴികളെക്കുറിച്ച് ലക്ഷ്മി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു പേഴ്‌സണലി ഞാന്‍ ലക്ഷമി മേനോന്‍ തൃശ്ശൂര്‍ കൊടുങ്ങലൂര്‍ സ്വദേശി. അങ്കമാലി കുസാറ്റ് എന്‍ജിനിയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍് കമ്യൂണിക്കേഷന്‍ പഠിച്ചു . പഠനശേഷം മോഡലിംഗിലേക്ക് തിരിഞ്ഞു. സൗന്ദര്യവും ബുദ്ധിവൈഭവും ഒരുപോലെ മാറ്റുരയ്ക്കുന്ന മത്സരമായിരുന്നല്ലോ എങ്ങനെയായിരുന്നു മത്സരത്തിന്റെ രീതികള്‍ ഓഡിഷനായി ഫോട്ടോസ് അയച്ചു […]
നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നു. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. ലക്ഷിക്കുട്ടിയമ്മയുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ട് സംസാരിച്ചു.നാട്ടുവൈദ്യത്തേയും പിന്നിട്ട വഴികളേയും പുരസ്കാരങ്ങളെയുംകുറിച്ച്. ചിത്രം : ജിഎസ് അരവിന്ദ്. പൊന്മുടി റോഡില്‍ കല്ലാര്‍ ചെക്ക്പോസ്റ്റ് കടന്ന് ഇടത്തോട്ടുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന സ്ഥലത്തെത്താം. അവിടെ മരത്തില്‍ കെട്ടിയിട്ട ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് ലക്ഷ്മികുട്ടിയമ്മ, നാട്ടുവൈദ്യം എന്ന്. വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങളാണ്. രാജ്യം […]
ഇയാന്‍ ഹ്യൂമുമായി ടൂറിസം ന്യൂസ് ലൈവ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട്. തയ്യാറാക്കിയത്: ആര്യാ അരവിന്ദ് കൊച്ചി: ഐഎസ്എല്‍ മത്സരപിരിമുറുക്കത്തിനിടെ ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ഹ്യൂമേട്ടന്‍ ആലപ്പുഴയില്‍ കായല്‍ സവാരി നടത്തി. ഈ മാസം 27ന് കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ നേരിടുന്നതിനു മുന്‍പ് മാനസിക ഉണര്‍വ് കൂടിയായി ഹ്യൂമിന് കായല്‍ യാത്ര. കളത്തില്‍ ഗോള്‍ദാഹിയാണ് ഹ്യൂമെങ്കില്‍ കാഴ്ചകള്‍ കാണാനും അതേ ജാഗ്രത തന്നെ. കേരളത്തിന്‍റെ സൗന്ദര്യം ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ വല […]
ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ് ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ് ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ […]
പഴമയുടെ പൊലിമ പറഞ്ഞിരിക്കുന്നവര്‍ ക്ഷമിക്കുക. മരിയന്‍ പറയുന്നത് പുതുമയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിനുണ്ടായ മാറ്റം അടുത്തറിഞ്ഞ വിനോദ സഞ്ചാരിയാണ് സ്വീഡന്‍ സ്വദേശി മരിയന്‍ ഹാര്‍ഡ്. പതിനാറു വര്‍ഷത്തിനിടെ കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും കേരളം കാണാനെത്തും മരിയന്‍ . കേരളത്തെക്കുറിച്ച് ‘പേള്‍ ഓഫ് സൗത്ത് ഇന്ത്യ’ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട് ഈ സ്വീഡന്‍ യാത്രിക. അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും മലയാളിയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നെന്നു മരിയന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ […]














