Category Archives: Malayalam

സാഹസികാനുഭവങ്ങളുമായി മെലീഹയില്‍ വീണ്ടും സ്പാര്‍ട്ടന്‍ റേസ്

സാഹസിക വിനോദത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ സ്പാര്‍ട്ടന്‍ റേസ് വീണ്ടും ഷാര്‍ജ മെലീഹയിലെത്തുന്നു. വിവിധ തരത്തിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറേണ്ട ലോകത്തിലെ തന്നെ ഏറ്റവും മികച്ച റേസുകളിലൊന്നായ സ്പാര്‍ട്ടന്റെ മിഡില്‍ ഈസ്‌റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ്പാണ് മെലീഹയില്‍ അരങ്ങേറുക. വിവിധ പ്രായത്തിലുള്ളവരെ ഉള്‍പ്പെടുത്തുന്ന വിഭാഗങ്ങളും കുട്ടികള്‍ക്കായുള്ള പ്രേത്യേക മത്സരവുമെല്ലാം ഉള്‍പ്പെടുത്തിയ മത്സരത്തിന്റെ പുതിയ പതിപ്പ് ഫെബ്രുവരി പതിനഞ്ചിന് നടക്കും. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) മെലീഹ ആര്‍ക്കിയോളജി ആന്‍ഡ് ഇക്കോ ടൂറിസം പ്രോജക്ടുമായി […]

പൂക്കളുടെ മഹോത്സവത്തിന് ഇന്നു സമാപനം

പത്തു നാള്‍ കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് പൂക്കളുടെ മഹാമേള കാണാന്‍ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്. സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂര്‍വ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാല്‍ പതിവിലുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാന്‍ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ […]

സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ രണ്ട് വാഹനങ്ങള്‍ വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്. നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍. ഇത്തരം […]

പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന് ആനപ്പൊങ്കല്‍

18 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള അതിര്‍ത്തിയായ പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കല്‍ ആഘോഷം നടന്നു. വ്യത്യസ്തമായ ആനപൊങ്കല്‍ കാണാന്‍ ടോപ്പ് സ്‌ളിപ്പില്‍ നൂറ് കണക്കിന് സഞ്ചാരികളും സമീപ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആനകളെ നിരയായി നിര്‍ത്തി പൊങ്കല്‍, കരിമ്പ്, തേങ്ങ എന്നിവ നല്‍കി. ആനകളുടെ മുന്‍പില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ തിരക്കായിരുന്നു. ആനമല ടൈഗര്‍ റിസര്‍വ് ഡയറ്കടര്‍ ഗണേശന്‍, ഡെപ്യൂട്ടി ഡയറ്കര്‍ മാരിമുത്തു, നവീന്‍കുമാര്‍, കാശി ലിംഗം […]

പച്ചരി കൊണ്ടുണ്ടാക്കാം സൂപ്പര്‍ വൈന്‍

വ്യത്യസ്തമായ വൈന്‍ രുചികള്‍ അന്വേഷിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന രുചികരമായ രുചിക്കൂട്ടാണിത്. പച്ചരി വൈന്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? പച്ചരി – 3/4 കപ്പ് പഞ്ചസാര – 1 1/4 കിലോ യീസ്റ്റ് – 2 ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് – 2 ടേബിള്‍ സ്പൂണ്‍ കുരുവുള്ള കറുത്ത ഉണക്ക മുന്തിരിങ്ങ – 3/4 കപ്പ് വെള്ളം – 3 കുപ്പി തയാറാക്കുന്ന വിധം യീസ്റ്റ് ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ ഇട്ട് അടച്ചു വെക്കുക. പച്ചരി കഴുകി വാരി വൃത്തിയാക്കിയ ഉണക്ക […]

മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്

ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് മാതൃകയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നടക്കാന്‍ പോലും ഇടമില്ലാത്ത കൊമേഴ്‌സ്യല്‍ സ്ട്രീറ്റില്‍ വാഹന പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. സമീപത്തെ റോഡുകള്‍ വികസിപ്പിച്ച് കാല്‍നടയാത്രികര്‍ക്കു സുഗമമായി നടക്കാന്‍ കരിങ്കല്ലു പാകും. ടെന്‍ഡര്‍ ഷുവര്‍ മാതൃകയില്‍ വീതിയേറിയ നടപ്പാതകളാണ് നിര്‍മിക്കുക. പണി പൂര്‍ത്തിയായാല്‍ ഇവിടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഇവിടെയെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കാമരാജ് റോഡില്‍ സൗകര്യം […]

ജസ്റ്റ് റൂം ഇനഫ്; ഏകാകികളുടെ അത്ഭുതദ്വീപ്

ഏകാകികളുടെ സ്വപ്‌നമാണ് നിറയെ അത്ഭുത കാഴ്ചകളുള്ള ഒറ്റ മുറി വീട്. അങ്ങനെ നിരവധി കാഴ്ചകളുടെ മായാലോകത്ത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അത്ഭുത ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. പേരു പോലെ തന്നെ ഒറ്റമുറിയം മായകാഴ്ചകളും നിറഞ്ഞ സ്വപ്‌നദ്വീപ്. സ്വപ്നം പോലെയൊരു മായാദ്വീപ്. പ്രണയസങ്കല്‍പ്പങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ഈ സ്വപ്നദ്വീപ് അമേരിക്കയിലെ ന്യൂയോര്‍ക് സംസ്ഥാനത്തുള്ള അലക്സാന്‍ഡ്രിയ ബേ കടലിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പം മാത്രമുള്ള ദ്വീപില്‍ നിന്നും പത്ത് അടി […]

അന്താരാഷ്ട്ര നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂര്‍

തൃശ്ശൂരില്‍ ഞായറാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സഞ്ചരിക്കുന്ന നാടകാവതരണവുമായി സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍. നാടകോത്സവത്തിന്റെ വിളംബര ജാഥയില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു നാടകത്തിലെ ഓരോ കഥാപാത്രങ്ങളും. ഞായറാഴ്ച മന്ത്രി എ.കെ ബാലന്‍ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ‘ബിറ്റര്‍ നെക്ടര്‍’ ആണ് ആദ്യ നാടകം. ആറ് വിദേശ നാടകങ്ങള്‍ അടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,പാലസ് […]

മെയ് 9 മുതല്‍ രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങും

രാജ്യറാണി എക്സ്പ്രസ് മെയ് 9 മുതൽ സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. രാത്രി 8.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.50 ന് നിലമ്പൂരിലെത്തും. നിലമ്പൂരിൽ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് രാവിലെ 6 മണിക്ക് കൊച്ചുവേളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. നിലവിലെ എട്ട് കോച്ചിന് പകരം 18 കോച്ചുകൾ കൊച്ചുവേളി- നിലമ്പൂർ രാജ്യറാണിയിലുണ്ടാകും ഇപ്പോൾ തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസിൽ ചേർത്താണു […]

കേരളത്തിന്റെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് യുഗമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ നിരത്തുകളില്‍ ചുവട് വെച്ച ഇലക്ട്രിക്ക് ബസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സീസണിലെ ഇലക്ട്രിക്ക് ബസ് സര്‍വീസുകള്‍ ലാഭത്തിലായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അയ്യപ്പഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് സര്‍വീസ് നടത്തിയത്. ഇത് കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ ലാഭം വകുപ്പിന് നല്‍കിയെന്നാണ് പ്രാധമികമായ വിലയിരുത്തലുകള്‍ ദിവസേന ശരാശരി 360 കിലോമീറ്ററാണ് ഒരു ബസ് ഓടിയിരുന്നത്. ഒരു കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജ്ജും […]

119 രാജ്യങ്ങളില്‍ നിന്ന് 36000 അപേക്ഷകള്‍ ‘ക്ലിന്റ്’ചിത്ര രചന മത്സരത്തിന്റെ അവസാന തീയതി നീട്ടി

കേരളാ ടൂറിസം വകുപ്പ് ലോകത്താകമാനമുള്ള കുട്ടികൾക്കായി നടത്തുന്ന ചിത്ര രചന മത്സരത്തിനാമത്സരത്തിന് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി നീട്ടി. ജനുവരി 31  നു മുൻപായി ചിത്രങ്ങൾ ലഭിച്ചാൽ മതിയാകും.  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിശയിപ്പിക്കുന്ന പിന്തുണയാണ്  വിവിധ രാജ്യങ്ങളിൽ നിന്നായി   ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ക്ലിൻറ്  മെമ്മോറിയൽ ഓൺലൈൻ ചിത്ര രചന മത്സരത്തിന് ലഭിച്ചത്. 4 മുതൽ 16  വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരം. ഓരോ കുട്ടിയ്ക്കും 5  ചിത്രങ്ങൾ വരെ സമർപ്പിക്കാം. മത്സരത്തെക്കുറിച്ച് പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ […]

ഏറ്റവും വലിയ വ്യോമവാഹനം ‘എയർലാൻഡർ ടെൻ’ 2020ൽ എത്തും

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമവാഹനം എയർലാൻഡർ ടെൻ  പറക്കാനൊരുങ്ങുന്നു.  അടിസ്ഥാന ഘടനയിൽ  കാര്യമായി മാറ്റമൊന്നും വരുത്താതെ തന്നെ ചില കൂട്ടിച്ചേർക്കലുകളോടെ 2020  ആകുമ്പോഴേക്കും പുറത്തിറങ്ങിയേക്കും. സിവിൽ ഏവിയേഷൻ അതോറിട്ടി (സി എ എ ) ഇതിന് അംഗീകാരം നൽകി. വർഷങ്ങൾക്കുമുൻപ് ഡിസൈൻ ചെയ്ത ഈ വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റുകയില്ല പകരം  ആകാശത്തെയും ആകാശ യാത്രയെയും കുറിച്ചുള്ള സങ്കൽപ്പങ്ങളെ തന്നെ പുനലാരൊചിച്ചു കൊണ്ടാകും സുരക്ഷിതമായി  ഈ വ്യോമ വാഹനം പുറത്തിറക്കുന്നതെന്ന് എയർലാൻഡർ നിർമാതാക്കളും എൻജിനീയർമാരും അറിയിച്ചു. […]

ടൂറിസം രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍; ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ റെഡി

സംസ്ഥാനത്ത് അപ്രതീക്ഷതമായി ഉണ്ടായ പ്രകൃതി ദുരന്തം കാരണം സര്‍വ്വ മേഖലയും ഉണ്ടായ തകര്‍ച്ചയില്‍ നിന്നും കരകേറുന്നതിന് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിന്കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ തയ്യാറായി. പ്രളയദുരിതം ഉള്‍പ്പെടെ പല ദുരിതങ്ങളും കാരണം മങ്ങലേറ്റ ടൂറിസം വ്യവസായത്തിന്റെ പുത്തനുണര്‍വിനൊപ്പം സംസ്ഥാനത്തെ സാധാരണ തൊഴിലാളികള്‍ക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് […]

മൂന്നാറിലെ വരയാടിനെ ഇനി നമ്മള്‍ക്കും സ്വന്തമാക്കാം

സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മൂന്നാര്‍. തണുപ്പില്‍ മഞ്ഞ് പുതച്ച് നില്‍ക്കുന്ന മൂന്നോറിലേക്കുള്ള യാത്ര ആരെയും മോഹിപ്പിക്കും. അതി ശൈത്യവും അനുകൂല കാലാവസ്ഥയും ഇപ്പോള്‍ മൂന്നാറിനെ മടക്കി കൊണ്ട് വന്നിരിക്കുകയാണ്.താപനില പൂജ്യത്തിന് താഴെയായതോടെ വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ മൂന്നാറിലേക്കുള്ള തിരക്കും വര്‍ദ്ധിച്ചു. പച്ചവിരിച്ച പുല്‍മേടുകളെല്ലാം അതിശൈത്യം അടയാളമിട്ടു കഴിഞ്ഞു. സിനിമാഫ്രെയിമുകളില്‍ കണ്ടു മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍.അതിശൈത്യത്തിലും തണുപ്പിന്റെ ലഹരിയറിയാനും മഞ്ഞണിഞ്ഞ കഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികളുടെ […]

ഓരോ നക്ഷത്രങ്ങൾക്കുമുണ്ട് ഓരോ മരങ്ങൾ

കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. അശ്വതി മുതൽ രേവതി വരെ ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം. 27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഭരണി നക്ഷത്രക്കാർക്ക് നെല്ലിയാണെങ്കിൽ ഉത്രം നക്ഷത്രക്കാർക്ക് ഇത്തി വൃക്ഷമാണ്. അശ്വതികാർക്ക് കാഞ്ഞിരം, പൂയത്തിന് അരയാൽ അങ്ങനെ നീളുന്നു നക്ഷത്രങ്ങളുടേയും മരങ്ങളുടേയും പട്ടിക. അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. […]