ശില്‍പചാരുതയില്‍ വിസ്മയമായ പാലക്കാട്ടെ മലമ്പുഴ യക്ഷിക്ക് മോടികൂട്ടാന്‍ ശില്‍പി കാനായികുഞ്ഞിരാമനെത്തി. അന്‍പത്തിയൊന്നാം വയസിലും നിറംമങ്ങാത്ത യക്ഷിക്ക് നിറയൗവ്വനമേകുകയാണ് ശില്‍പിയുടെ ദൗത്യം. അരനൂറ്റാണ്ടിനിപ്പുറമുളള മിനുക്കുപണിയിലൂടെ വെങ്കലത്തില്‍ പൊതിഞ്ഞ് യക്ഷിക്ക് ദീര്‍ഘായുസ് നല്‍കാനാണ് കാനായിയുടെ ശ്രമം. ഉടയാടകളുരിഞ്ഞ് പാലക്കാടന്‍ കരിമ്പനയിറങ്ങിയ യക്ഷിയുടെ മനോഹാരിത അരനൂറ്റാണ്ടിനിപ്പുറവും ശില്‍പി കാനായി കുഞ്ഞിരാമന്റെ മനസിലാണുളളത്. 30 അടി ഉയരമുളള യക്ഷിയുടെ ആയുസ് കൂട്ടാന്‍ വെങ്കലത്തില്‍ പൊതിയുകയാണ് ദൗത്യം. കാലുകള്‍ നീട്ടി മാറിടം ഉയര്‍ത്തി പാതിമയക്കത്തില്‍ നീലാകാശത്തിലേക്ക് കണ്ണുംനട്ട് മുടിയിഴകളില്‍ വിരലോടിക്കാനൊരുങ്ങുന്ന യക്ഷിയെ അന്‍പത്തിയൊന്നു വര്‍ഷം […]
Category Archives: Malayalam
വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക. ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. 3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ് റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം […]
സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലെ ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ആദ്യഘട്ട നിര്‍മാണം രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാര മേഖലയിലെ വന്‍ പദ്ധതിയാണ് ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ രണ്ടായിരത്തിമുപ്പതിന്റെ ഭാഗമായാണ് ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കര്‍മപദ്ധതിക്കു അംഗീകാരം നല്‍കിയത്. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, പൈതൃക പ്രദേശങ്ങള്‍, പര്‍വത […]
കോട്ടയം നഗരസഭ ജൂബിലി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. നവീകരണപ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചാര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് വേഗത്തിലാക്കാന്‍ തീരുമാനമായത്. ഫണ്ട് അനുവദിക്കാതെ ഇരുന്നതിനെത്തുടര്‍ന്ന് കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കി പണിയുന്നത്. പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികള്‍, കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ […]
ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് […]
ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെകാലമാണ് ഇന്ന് കേരളത്തില്‍ പോലീസ് എന്ന് കേട്ടാല്‍ ഭയം വരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം പകരുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍. മൃഗശാലയും, കാടും, ഡാമും കാണാന്‍ പോകുന്നത് പോലെ കുട്ടികള്‍ വരുന്ന ഇടമായ് മാറിയിരിക്കുകയാണ് നഗരത്തിലെ ഒരു പോലീസ് സ്റ്റേഷന്‍. ഫോര്‍ട്ട് പോലീസ് സ്റ്റേഷനാണ് മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ചാങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഈ വര്‍ഷത്തെ വിനോദ യാത്രയ്ക്ക് എത്തിയത് ഈ പോലീസ് സ്റ്റേഷനിലേക്കാണ്. […]
നിരത്തുകളില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ നിമാനുസൃതമാല്ലാത്ത ലൈറ്റുകളും അതിത്രീവ ശബ്ദസംവിധാനവും വാഹനത്തിന്റെ ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്. നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദസംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും […]
തുടര്‍ച്ചയായ 19ാം ദിവസവും തണുത്തുറയുകയാണ് മൂന്നാര്‍. ചൊവ്വാഴ്ച രാവിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട് , മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മഞ്ഞുവീഴ്ചമൂലം 888 ഹെക്ടര്‍ സ്ഥത്തെ തെയില കൃഷി കരിഞ്ഞുണങ്ങി. 27.82 ലക്ഷം കിലോ ഗ്രാം ഗ്രീന്‍ ലീഫും, 7.09 ലക്ഷം ബ്ലാക്ക് ടീയും നശിച്ചിട്ടുണ്ട്. ജനുവരി മാസത്തോടെ എത്തിയ തണുപ്പ് നീണ്ടുപോകുന്നത് തെയില കന്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. മൂന്നാറില്‍ തണുപ്പ് മൈനസില്‍ […]
കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികള്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുമായുള്ള മുഖാമുഖത്തിലാണ് വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പരാതികള്‍ കേട്ടത്. മിഠായിത്തെരുവില്‍ വാഹനം അനുവദിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രകടനവും പൊതുയോഗവും കലാപരിപാടികളും നിരോധിക്കണമെന്നും ഇത് കച്ചവടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമായിരുന്നു കച്ചവടക്കാരുടെ പ്രധാന പരാതി. മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്രശ്നം, മാങ്കാവ് അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക്, […]
വ്യത്യസ്ത തേടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുകയാണ് ബഹ്റിനില്‍. ലോകോത്തരമായ ഡൈവിങ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് 2019 ഏപ്രിലാകുമ്പോഴേക്കും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്. 100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. പാര്‍ക്കില്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിര്‍മ്മിതികള്‍ക്കൊപ്പം കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാവും. കടല്‍ജീവികളെയും പവിഴപ്പുറ്റിന്റെ സ്വഭാവികതയെയും അലോസരപ്പെടുത്താതെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും ഇവിടെയുണ്ടാവും. […]
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പൊങ്കാല മഹോത്സവ ദിനങ്ങളിൽ ക്ഷേത്ര പരിസരത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 12 മുതൽ 21 വരെയാണ് പൊങ്കാല മഹോത്സവം. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോർപ്പറേഷൻ വാർഡുകളിൽ പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങൾ […]
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, […]
ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാര്‍ക്ക് അടച്ചതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ വരയാടുകളുടെ കുട്ടികളെ കണ്ടത്തി. ഇതോടെയാണ് പാര്‍ക്ക് അടക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്. വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രില്‍ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാല്‍ ദേശീയോദ്യാനം തുറക്കാന്‍ വൈകുമെന്നും ആര്‍ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വര്‍ഷം 102 കുട്ടികളാണ് പുതിയതായി […]
പടപ്പക്കര കുതിരമുനമ്പില്‍നിന്ന് മണ്‍റോത്തുരുത്തിലെ മണക്കടവിലേക്ക് ശില്പചാരുതയോടെ പാലം നിര്‍മിക്കും. ഫിഷറീസ് മന്ത്രിയും കുണ്ടറ എം.എല്‍.എ.യുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സ്വപ്നപദ്ധതിയാണിത്. ഒരു കിലോമീറ്റര്‍ വരുന്ന പാലത്തിന് നൂറുകോടി രൂപ ചെലവ് വരും. പാലം വരുന്നതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞ മണക്കടവ്, പടപ്പക്കര, കുണ്ടറ, മണ്‍റോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാകും. അഷ്ടമുടിക്കായലും കടലും ഉള്‍പ്പെടുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം വരുന്നത്. ടൂറിസം മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് പാലത്തിന്റെ […]
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി. മസ്‌കത്തിലേക്ക് ഗോ എയറും കുവൈത്തിലേക്ക് ഇന്‍ഡിഗോയുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ബുക്കിങ്ങും ഇന്‍ഡിഗോ തുടങ്ങി. ഫെബ്രുവരി 28 മുതലാണു മസ്‌കത്ത് സര്‍വീസ്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണുണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.45നു പുറപ്പെട്ട് പ്രാദേശിക സമയം അര്‍ധരാത്രി 00.05ന് മസ്‌കത്തിലെത്തുന്ന തരത്തിലും തിരികെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 01.05നു മസ്‌കത്തില്‍ നിന്നു പുറപ്പെട്ട് രാവിലെ ആറിനു […]















