ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും […]
Category Archives: Malayalam
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.
മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു […]
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ […]
ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ […]
പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം […]
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്. ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ജാവ […]
നിഗൂഢസൗന്ദര്യം നിറഞ്ഞ അഗസ്ത്യാര്‍കൂട കാഴ്ചകള്‍ കാണാന്‍ ഈ വര്‍ഷം ബോണക്കാട് ചെക്ക് പോസ്റ്റ് തുറക്കുമ്പോള്‍ ഏറ്റവും ആവേശഭരിതരാവുന്നത് സ്ത്രീകളാണ്. അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്ക് നീങ്ങി വനിതകള്‍ക്കായി വനംവകുപ്പ് ആദ്യമായി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ 15ലേറെപ്പേരാണ് പ്രവേശനപാസ് നേടിയത്. 15ന് ആരംഭിക്കുന്ന ട്രെക്കിങ്ങില്‍ മല കയറാന്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത് വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. കേട്ടറിവ് മാത്രമുള്ള വനസൗന്ദര്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് […]
സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. […]
“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് […]
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പന്‍ ഇളവുമായി ജെറ്റ് എയർവേസ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്‌സ് സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് കിട്ടും. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, സിങ്കപ്പൂർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടും. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് ഇനി പൊതുമുതല്‍ നശീകരണത്തിന് തുല്യം. ഇതു സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഹർത്താലുകളിലും മറ്റ ക്രമസംഭവങ്ങളിലും സ്വകാര്യ വാഹനങ്ങളും വീടുകളും അക്രമിക്കപ്പെടാറുണ്ട്. ഇനി ഇതും പൊതുമുതൽ നശീകരണ കുറ്റത്തിന് തുല്യമാകും. നാശനഷ്ടം വരുത്തുന്ന തുകയുടെ പകുതി അടച്ചാലേ ഇനി ഇത്തരം കേസുകളിൽ ജാമ്യം കിട്ടൂ. നഷ്ട പരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്തു കൂടിയാണ് മന്ത്രിസഭാ തീരുമാനം […]
തലസ്ഥാന നഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് ജനുവരി 11ന് കനകക്കുന്നിൽ തിരിതെളിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക. രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകും. ജനുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവത്തിന് തിരിതെളിക്കും. കനകക്കുന്ന് കൊട്ടാരത്തിനു മുൻവശം നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായി ഹരിതചട്ടം പാലിച്ചു നടത്തുന്ന വസന്തോത്സവത്തിന്റെ ചെലവ് സ്‌പോൺസർഷിപ്പ്, […]
കേരളത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷം നിരവധി പരിപാടികളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡ്രാഗണ്‍ ബോട്ട് റേസ് നടത്താന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ ചുണ്ടന്‍ വള്ളം കളി സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ആണ് ആദ്യമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തില്‍ വള്ളം കളി സംഘടിപ്പിക്കാന്‍ കേരള ടൂറിസം തീരുമാനിച്ചത്. എന്നാല്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിയ കാലമായിരുന്നു […]
സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജനജീവിതത്തെയും വ്യാപാര മേഖലയേയും തകര്‍ത്തുകൊണ്ട് അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് […]















