ലോക സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ വില്ലേജിന് സ്വന്തമായത്. അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യു എ ഇ യിൽ മാത്രമല്ല മിഡിൽ ഈസ്റ്റിൽ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ […]
Category Archives: Malayalam
ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് അസേസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നത്. മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാള്‍ വിശാലമായ സ്റ്റേഡിയം എന്നത് ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് പ്രസിഡന്റ് പരിമാല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം […]
ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും തുടരുമെന്ന് കെഎസ്ആര്‍ടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തുമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം […]
ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 120 വിമാനങ്ങള്‍ വാങ്ങിക്കൂട്ടി. ഒരു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയധികം പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ ഒന്‍പത് വിമാനക്കമ്പനികളാണുളളത്. ഇവയ്‌ക്കെല്ലാം കൂടി നിലവില്‍ 660 വിമാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങളാണ് ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ ഇന്‍ഡിഗോയ്ക്ക് നിലവില്‍ 206 വിമാനങ്ങളായി. പുതിയ വിമാനങ്ങളെത്തിയതോടെ എയര്‍ ഇന്ത്യയ്ക്ക് ആകെ വിമാനങ്ങളുടെ എണ്ണം 125 ഉം ജെറ്റ് എയര്‍വേയ്‌സിന് 124 മായി ഉയര്‍ന്നു. […]
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു പോലെ ത്രില്ലിംഗായ മറ്റൊരു കാര്യമില്ല. സോളോ യാത്ര എന്നുപറയുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ സോളോ യാത്രകള്‍ നടത്തുന്നതില്‍ സ്ത്രീകളും പുറകോട്ടല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇങ്ങനെയുള്ള അഞ്ച് സ്ഥലങ്ങളാണ് താഴെ പറയുന്നത്. ഐസ്ലാന്‍ഡ് ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പട്ടികയില്‍ ഒന്നാമതാണ് ഐസ്ലാന്‍ഡ്. അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പറ്റിയൊരു ഇടമാണ് ഇത്. തലസ്ഥാന നഗരമായ റെയ്ക്ജാവിക്കിന്റെ […]
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി. ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതകളിലൂടെ തിക്കിലും തിരക്കിലൂടെയും നടക്കുന്നത് ആദ്യം നിങ്ങളെ മടുപ്പിക്കും. എന്നാല്‍, ഇവിടുത്തെ ചില സ്ഥലങ്ങളും പ്രത്യേകതകളും നിങ്ങളെ തളര്‍ത്തില്ല. ബനാറസി കൈത്തറി സാരികള്‍, കാര്‍പെറ്റുകള്‍, ആഭരണങ്ങള്‍, രുചിയേറിയ മലൈയോ, ബനാറസി പാന്‍, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് വാരാണസിയില്‍ ലഭിക്കുന്നത്. വാരാണസിയിലേക്ക് ഒരു […]
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ […]
ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ. ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതല്‍ വീണ്ടും ശൈത്യം തുടങ്ങുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വരും […]
കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ കൂടുതല്‍ അന്വേഷിക്കുന്ന കേന്ദ്രമേതെന്ന് നോക്കിയാല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ഇടമാണ് പത്തനംത്തിട്ട ജില്ലയിലെ ഗവി. ഓര്‍ട്ടനറി എന്ന ഒറ്റ മലയാള ചിത്രത്തിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗവിയിലേക്ക് എത്ര കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്? സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം. പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതുപോലെ കുമളിയില്‍ നിന്നും […]
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂര്‍. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കണമെന്നും. വ്യക്തിപരമായി താന്‍ ഹര്‍ത്താലുകള്‍ക്കെതിരാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂരും ഇന്‍കര്‍ റോബോട്ടും തമ്മില്‍ നടത്തിയ […]
ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം . പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട. കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ […]
ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്. ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ […]
പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കി ഭരണകൂടം. പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി നല്‍കിയതായി അറിയിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് ‘പഞ്ച് തീര്‍ത്ഥ്’. ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരതത്തിലെ പാണ്ഡു സ്‌നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം. തകര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്പലം 1834ല്‍ ഹിന്ദുക്കളാണ് പുതുക്കിപ്പണിതത്. ഇതിന് ശേഷം വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്‌നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. […]
ബസ് യാത്രയെന്നാല്‍ മിക്കവര്‍ക്കും മനസ്സില്‍ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകള്‍ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കില്‍ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാല്‍ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികള്‍ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസില്‍ പോകുവാന്‍ പറ്റിയ ഇന്ത്യയിലെ […]
2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. www.forest.kerala .gov.in അല്ലെങ്കില്‍ serviceonline.gov.in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് […]















