Category Archives: Malayalam

പി ആര്‍ ഒ കാര്‍ഡ് ഒഴിവാക്കി ദുബൈ ടൂറിസം

ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. […]

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ഉദയ സമുദ്ര

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ശംഖുമുഖം ഉദയ സമുദ്ര ഗ്രൂപ്പ്. 1500 കിലോ തൂക്കം വരുന്ന വ്യത്യസ്തമായ ഡെസേര്‍ട്ട് പുഡ്ഡിങ്ങിലൂടെ മലനിരകള്‍, താഴ്വാരങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കും. ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പുഡ്ഡിങ്ങ് പ്രദര്‍ശനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഭാരവാഹികള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഭീമന്‍ പുഡ്ഡിങ്ങ് ലോക റെക്കോര്‍ട്ടിലേക്ക് കടക്കും. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ 150ല്‍ പരം ഡെഡേര്‍ട്ടുകള്‍ നിര്‍മ്മിച്ച് ഉദയ ഗ്രൂപ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചിരുന്നു. ‘ഹൃദയങ്ങള്‍ ഒന്നായി’ […]

ഹര്‍ത്താലുകള്‍ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും […]

കുരങ്ങിണി ട്രെക്കിങ്ങിന് വനം വകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി

കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തേനിജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ 2018 മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു. അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലും സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. […]

2019ല്‍ കാണേണ്ട സ്ഥലങ്ങള്‍; സി എന്‍ എന്‍ പട്ടികയില്‍ കേരളവും

2019 ല്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരോട് ഹവായിയിലെയും കേരളത്തിലെയും അതിമനോഹര തീരങ്ങളില്‍ ആഘോഷിക്കാമെന്ന് സി എന്‍ എന്‍ ട്രാവല്‍. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയില്‍നിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. കെട്ടുവള്ളങ്ങളില്‍ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായല്‍പരപ്പുകളെന്ന് സിഎന്‍എന്‍ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്‌കോട്ലന്‍ഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്‌സിക്കോയിലെ വഹാക, യുഎസിലെ ഗ്രാന്‍ഡ് കാന്യന്‍, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് […]

സോംനാഥ്, അംബജി ക്ഷേത്രപരിസരം വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവയെ വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി ക്ഷേത്രങ്ങളെ വെജിറ്റേറിയന്‍ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധി വരെയാണ് ഈ നിയമം ബാധകം. സോംനാഥ് ക്ഷേത്രം ഗിര്‍-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ഇനിമുതല്‍ മത്സ്യ,മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ല. ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ച് […]

സഞ്ചാരികള്‍ ഉപേക്ഷിച്ച ഇടങ്ങള്‍

അറിയാത്ത കാരണങ്ങള്‍ കൊണ്ട് വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെട്ട ഇടങ്ങള്‍…. ഒരിക്കല്‍ സ്വര്‍ഗ്ഗതുല്യമായിരുന്നുവെങ്കിലും അതിന്റെ പകിട്ടൊക്കെ എന്നേ മാഞ്ഞു കഴിഞ്ഞു എന്നു പറയുമ്പോഴും ചിലതൊക്കെ ഇനിയും ബാക്കിയാണ്. അത്ര പെട്ടന്നു കണ്ടു തീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ടകളും അനുഭവങ്ങളും ഒക്കെയായി ഇന്നും സഞ്ചാരികളുടെ പാദസ്പര്‍ശനത്തിനായി കൊതിക്കുന്ന ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്. കാലപ്പഴക്കം കാര്യമായി തന്നെ ബാധിച്ചുവെങ്കിലും അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഇന്നും ഒളിപ്പിക്കുന്ന, യാത്രകള്‍ രക്തത്തില്‍ അലിഞ്ഞവര്‍ തേടിച്ചെല്ലേണ്ട കുറച്ച് ഇടങ്ങള്‍ നോക്കാം… ധനുഷ്‌കോടി തമിഴ്‌നാട് പ്രേതനഗരം എന്ന് സഞ്ചാരികള്‍ക്കിടയില്‍ […]

ആരും അലിഞ്ഞ് പോകും കോഫി പുഡ്ഡിങ്

വായില്‍ വച്ചാല്‍ താനേ അലിഞ്ഞുതീരുന്ന മധുരം, തണുപ്പ്. റിച്ച്‌നസ് കോഫി ടേസ്റ്റുള്ള പുഡ്ഡിങ് രുചി പരിചയപ്പെടാം. ചേരുവകള്‍ പാല്‍ – 500 മില്ലി ലിറ്റര്‍ ഫ്രഷ് ക്രീം – 200 മില്ലി ലിറ്റര്‍ പഞ്ചസാര പൊടിച്ചത് – 50 ഗ്രാം കണ്ടന്‍സ്ഡ് മില്‍ക്ക് – 50 മില്ലി ലിറ്റര്‍ വിപ്പിങ് ക്രീം – 200 മില്ലി ലിറ്റര്‍ പഞ്ചസാര പൊടിച്ചത് – 50 ഗ്രാം കോഫി പൗഡര്‍ – ആവശ്യത്തിന് സ്‌പോഞ്ച് കേക്ക് – ആവശ്യത്തിന് കോക്കോ […]

ഇനി കപ്പല്‍ മാര്‍ഗവും ദുബൈയിലേക്ക് വിനോദസഞ്ചാരം

കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ വിനോദസഞ്ചാര കപ്പല്‍ ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക. ദുബൈയ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. ഉല്ലാസയാത്രകള്‍ക്ക് ഉണര്‍വേകാന്‍ നേരത്തെ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യന്‍ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പല്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നെഫര്‍റ്റീറ്റി ഒരുക്കിയത്. തീരത്തു നിന്നും […]

ചെറുതോണിയില്‍ പുതിയ പാലം വരുന്നു

ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിനുള്ള രൂപരേഖ തയ്യാറായി. അന്‍പത് കോടിരൂപ ചെലവില്‍ ഒന്നര വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രളയകാലത്ത് തകര്‍ന്ന പാലം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. മഹാ പ്രളയകാലത്ത് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍- കുറത്തി മലകളെ സൂചിപ്പിക്കുന്ന,രണ്ടു തൂണുകളിലായി ഉറപ്പിച്ച കേബിളുകളിലായിരിക്കും പാലം. 140 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രൂപരേഖയാണ് ദേശിയപാത […]

ഉഡാന്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ട് കണ്ണൂര്‍ വിമാനത്താവളം

കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ അടിസ്ഥാനത്തില്‍ സ്പൈസ് ജെറ്റും ഉടന്‍ സര്‍വീസ് ആരംഭിക്കും. നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഗാസിയാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങും. പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയില്‍ ഉഡാന്‍ സര്‍വീസ് സാമ്പത്തിക നഷ്ടമാകുമെന്നതിനാല്‍ […]

ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ശ്രീലങ്ക ടൂറിസം

ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ മോശം അവസ്ഥ കഴിഞ്ഞു, ഇനി സഞ്ചാരികള്‍ക്കായി അവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത കാഴ്ച ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അമരതുംഗ പറഞ്ഞു. ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണത്തിന്റെ മിത്തുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഈ മിത്തുകളെ തന്നെ പൊടിതട്ടിയെടുത്താണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും വലവീശിപ്പിടിക്കുന്നത്. രാമായണ സര്‍ക്യൂട്ട് കൂടുതല്‍ ആകര്‍ഷകമാക്കിയും വികസിപ്പിച്ചും സഞ്ചാരികളുടെ ശ്രദ്ധ നേടാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. […]

ബീച്ചുകളില്‍ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് […]

66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്‌കയില്‍ സൂര്യനുദിച്ചു

അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്‌കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന്‍ ഉദിച്ചത്. 4300 പേര്‍ മാത്രമാണ് അലാസ്‌കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന്‍ 2.14ന് അസ്തമിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും. ഫെബ്രുവരിയോടെ ദിവസവും […]

പ്ലാസ്റ്റിക്ക് വിമുക്ത മൂന്നാറിനായി ഗ്രീന്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു

പ്ലാസ്റ്റിക് മാലിന്യമുക്ത മൂന്നാറെന്ന സന്ദേശം രാജ്യത്തിന് മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മൂന്നാറില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു. മൂന്നാര്‍ കെസ്ട്രല്‍ അഡ്വഞ്ചേഴ്സാണ് സന്ദര്‍ശകര്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. നാല് കാറ്റഗറിയിലായി നടക്കുന്ന മാരത്തോണ്‍ ഫെബ്രുവരി 9-ന് ആരംഭിക്കും. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്നതിനാല്‍ ഗ്രീന്‍ മാരത്തോണ്‍ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. 71 കിലോമീറ്റര്‍ ദൈഘ്വമുള്ള അള്‍ട്രാ മാരത്തോണ്‍, 42.195 ദൈര്‍ഘ്വമുള്ള ഫുള്‍ മാരത്തോണ്‍, 21.098 ദൈര്‍ഘ്വമുള്ള ആഫ് മാരത്തോണ്‍, 7 കിലോമീറ്റര്‍ ദൂരമുള്ള റണ്‍ ഫോര്‍ ഫണ്‍ […]