Category Archives: Malayalam

കേരള ബജറ്റ്; ടൂറിസത്തിന് 372 കോടി, അടിസ്ഥാന വികസനത്തിനായി 132 കോടി അനുവദിച്ചു

പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു. ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ […]

ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല

ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം […]

കേരളത്തില്‍ ഇനി ഇലക്ട്രിക്ക് ബസുകള്‍; ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്

കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചു. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ […]

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.

വെറും നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടുന്ന കാറുമായി പോര്‍ഷെ

ഇനി നമ്മുടെ നിരത്തുകള്‍ വാഴുന്നത് ഇലക്ട്രിക്ക് കാറുകള്‍ ആണ് എന്നാല്‍ വാഹനങ്ങളുടെ ചാര്‍ജിങ്ങ് കാര്യക്ഷമതയെ ചൊല്ലിയുള്ള സംശയങ്ങള്‍ക്ക് ഇന്നും പരിഹാരമായില്ല. പോര്‍ഷെ ഇലക്ട്രിക്ക് കാര്‍ എന്നാല്‍ ഇതിനെല്ലാം പരിഹാരമായി എത്തുകയാണ്. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന വാഹനമാണ് ഒരുക്കുന്നത്. സമ്പൂര്‍ണ ഇലക്ട്രിക്ക് സെഡാനില്‍ മൈലേജ് തരുന്ന വാഹനത്തിന്തി പോര്‍ഷെ ടൈകന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ടെസ്ല കാറുകള്‍ക്ക് നല്‍കിയിരിക്കുന്ന ബാറ്ററി ചാര്‍ജാകുന്നലും വേഗത്തില്‍ ടൈകണിലെ ബാറ്ററ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചുവട്ടില്‍ നിരപ്പായ […]

ഐസ് ലാന്റിലെത്തിയാല്‍ ബിയറില്‍ നീരാടാം

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് […]

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദം നേടിയവര്‍ക്കും ബിരുദ തലത്തില്‍ ടൂറിസം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍, എയര്‍ലൈന്‍ കമ്പനിയില്‍ ആറു മാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയമോ, അയാട്ട പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളതോ ആയ മറ്റു ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി പതിനഞ്ച് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ ഡയറക്ടര്‍, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം […]

ലോകമേ തറവാടാക്കി വണ്ടിവീട്ടില്‍ ഇവര്‍ കറങ്ങിയത് 24 രാജ്യങ്ങള്‍

ലിയാണ്ടറും നാര്‍ഡിയയും സഞ്ചാരികളായ കമിതാക്കള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി താമസിക്കുന്നത് നാല്‍പത് വര്‍ഷം പഴക്കമുള്ളൊരു മിലട്ടറി ട്രക്കിലാണ്. ഓസ്ട്രിയ സ്വദേശികളായ ഇവര്‍ക്ക് പക്ഷേ ഇത് വെറുമൊരു ട്രക്കല്ല തങ്ങളുടെ ഏഴു വയസുകാരനായ മകനൊപ്പം ഈ വണ്ടി വീട്ടില്‍ ഇവര്‍ സഞ്ചരിച്ചത് ഇരുപത്തിനാല് രാജ്യങ്ങളിലാണ്. രണ്ടു വര്‍ഷം മുമ്പ് യാത്രയ്ക്ക് അനുയോജ്യമായ വാഹനമെന്ന നിലയില്‍ മെഴ്‌സിഡസ് ബെന്‍സിന്റെ LA911B മോഡല്‍ മിലട്ടറി ട്രക്ക് വാങ്ങിയത്. പ്രഫഷണല്‍ ഫോട്ടോഗ്രാഫറായ ലിയാണ്ടര്‍ സ്വന്തം വീട് വിറ്റശേഷമാണ്‌ ഈ ട്രക്ക് സ്വന്തമാക്കുന്നത്. ട്രക്ക് […]

സ്വീഡിഷ് നിരത്തില്‍ സ്വയം നിയന്ത്രിത കാര്‍ ഓടിക്കാന്‍ വോള്‍വോ

സുരക്ഷിത വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കേമന്‍മാരാണ് സ്വീഡിഷ് ബ്രാന്‍ഡമായ വോള്‍വോ.ഉപഭോക്താക്കളുടെ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത വോള്‍വോ കുറച്ചുകാലമായി സ്വയം നിയന്ത്രിത കാറുകള്‍ക്ക് പിന്നാലെയാണ്. വിയോനീര്‍ കമ്പനിയുമായി ചേര്‍ന്നാണ് വോള്‍വോ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ യഥാര്‍ഥ്യമാക്കാനൊരുങ്ങുന്നത്. ഒടുവിലിപ്പോള്‍ സ്വീഡിഷ് നിരത്തില്‍ സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതിയും വോള്‍വോ-വിയോനീര്‍ കൂട്ടായ്മയിലുള്ള സംരംഭമായ സിനൂറ്റിക്ക് ലഭിച്ചു. ഡ്രൈവര്‍ ഇല്ലാതെ ഓടുമെങ്കിലും ഡ്രൈവിങ് സീറ്റില്‍ പരിശീലനം ലഭിച്ച ഡ്രൈവറുടെ സാന്നിധ്യത്തോടെ പരീക്ഷണ ഓട്ടം നടത്താനുള്ള അനുമതിയാണ് സ്വീഡിഷ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നല്‍കിയിരിക്കുന്നത്. […]

മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുവരി 20 മുതല്‍

കഴിഞ്ഞ 25 വര്‍ഷത്തോളമായി ഗ്രാമങ്ങളിലൂടെ സംഗീതസപര്യ നടത്തി പ്രശസ്തമായ മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുരി 20 മുതല്‍ 24 വരെ മധ്യപ്രദേശിലെ മാല്‍വയില്‍ നടക്കും. യാത്രയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. നന്മ, സാഹോദര്യം, പ്രകൃതിയോട് ഉള്ള ആദരവ്, സ്‌നേഹം എന്നീ ആശയ മൂല്യങ്ങളുള്ള കബീര്‍, സൂഫി, ബുള്ളേ ഷാ സൂക്തങ്ങളുടെ സമ്മേളനമാണ് മാല്‍വ കബീര്‍ സംഗീതയാത്ര. ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന യാത്രയില്‍ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പ്രാദേശിക നാട്ടു കലാകാരന്മാരും പങ്കെടുക്കും. കലഹമല്ല […]

പുതിയ പദ്ധതിയുമായി ശെന്തരുണി ഇക്കോടൂറിസം

ശെന്തരുണിയുടെ ഭംഗി ആസ്വദിക്കാന്‍ തെന്‍മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റി അടിക്കാന്‍ പുത്തന്‍ പദ്ധതികളുമായി വനംവകുപ്പിന്റെ ശെന്തരുണി ഇക്കോടൂറിസം തയ്യാറാവുന്നു. പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്‍ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്. മുളംചങ്ങാടത്തിന് പുറമെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടം സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ചുകഴിഞ്ഞു. ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ […]

ജനറല്‍ ടിക്കറ്റുകളും ഇനി മൊബൈലില്‍; യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ

ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരില്‍ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയില്‍വേ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്. ആപ്പിനെക്കുറിച്ച് കൂടുതല്‍ പ്രചാരണത്തിനിറങ്ങിയിരിക്കയാണ് ഇപ്പോള്‍ റെയില്‍വേ. മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ ലക്ഷ്യം. 2018 ഏപ്രിലിലാണ് ആപ്പ് നിലവില്‍ വന്നത്. പാലക്കാട് ഡിവിഷനില്‍ ഏപ്രിലില്‍ 0.34 ശതമാനമായിരുന്നു […]

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം

അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില  എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ […]

ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ട; ഹൈക്കോടതി

ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് 2017ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി  മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്റെ ഉത്തരവ്.

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ബഹ്റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്തിമ അനുമതിക്കു ശേഷമായിരിക്കും ബുക്കിങ് തുടങ്ങുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു. ബുധനാഴ്ച രാവിലെ 6.45 ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് ബഹ്റൈനില്‍ എത്തും. ബഹ്റൈനില്‍ നിന്നു […]