2019ല്‍ കാണേണ്ട സ്ഥലങ്ങള്‍; സി എന്‍ എന്‍ പട്ടികയില്‍ കേരളവും

2019 ല്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരോട് ഹവായിയിലെയും കേരളത്തിലെയും അതിമനോഹര തീരങ്ങളില്‍ ആഘോഷിക്കാമെന്ന് സി എന്‍ എന്‍ ട്രാവല്‍.


പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയില്‍നിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്.

കെട്ടുവള്ളങ്ങളില്‍ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായല്‍പരപ്പുകളെന്ന് സിഎന്‍എന്‍ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്‌കോട്ലന്‍ഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്‌സിക്കോയിലെ വഹാക, യുഎസിലെ ഗ്രാന്‍ഡ് കാന്യന്‍, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് കോസ്റ്റ്, ബള്‍ഗേറിയയിലെ പ്ലൊവ്ഡിവ്, ഫ്രാന്‍സിലെ നോര്‍മന്‍ഡി തുടങ്ങിയ 19 ലോകപ്രശസ്ത സ്ഥലങ്ങള്‍ക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *