ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ മോശം അവസ്ഥ കഴിഞ്ഞു, ഇനി സഞ്ചാരികള്‍ക്കായി അവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത കാഴ്ച ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അമരതുംഗ പറഞ്ഞു. ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണത്തിന്റെ മിത്തുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഈ മിത്തുകളെ തന്നെ പൊടിതട്ടിയെടുത്താണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും വലവീശിപ്പിടിക്കുന്നത്. രാമായണ സര്‍ക്യൂട്ട് കൂടുതല്‍ ആകര്‍ഷകമാക്കിയും വികസിപ്പിച്ചും സഞ്ചാരികളുടെ ശ്രദ്ധ നേടാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. […]

