Category Archives: Malayalam

ശിശുസൗഹൃദ അന്തരീക്ഷമൊരുക്കി നോര്‍ത്ത് പോലീസ് സ്റ്റേഷന്‍

കുട്ടികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കിമൗസും മിന്നിമൗസും കൈകൊടുക്കുന്ന ചിത്രത്തോടെയുള്ള ഭിത്തികണ്ടാല്‍ പ്ലേസ്‌കൂള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പിക്കും. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനാണ് ഈ പുതിയ മുഖം സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് വിഭാവനം ചെയ്തിട്ടുള്ള ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസി(ക്യാപ്)ന്റെ ഭാഗമായാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനകത്ത് കുട്ടികള്‍ക്കായി ഒരു മുറി ഒരുക്കിയത്. തൊട്ടില്‍, ബാലമാസികകള്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില്‍ തുടങ്ങി ഏതൊരു കുട്ടിയെയും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ് മുറിക്കകത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10-ന് നോര്‍ത്ത് […]

ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന് കവാടമൊരുക്കി പാലരുവി ഇക്കോ ടൂറിസം വകുപ്പ്

ആര്യങ്കാവ് പാലരുവി ഇക്കോടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ബോഡിലോണിന്റെ പേരില്‍ കവാടം നിര്‍മിക്കുന്നു. ദേശീയപാതയോടുചേര്‍ന്ന് ബോഡിലോണ്‍ സ്ഥാപിച്ച തേക്കിന്‍തോട്ടത്തിലെ പ്രവേശനപാതയിലാണ് പ്രത്യേക കവാടം നിര്‍മിക്കുന്നത്. തേക്കിന്‍തടികളുടെ മാതൃകയില്‍ സിമന്റുകൊണ്ടാണ് കവാടത്തിന്റെ തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്. കവാടത്തിനുപുറമേ ബോഡിലോണിന്റെ പേരിലുള്ള മണ്ഡപത്തിലേക്ക് കല്ലുകൊണ്ടുള്ള നടപ്പാതയും തയ്യാറാക്കിവരുന്നു. ദേശീയപാതവഴി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിധീകരിച്ചിരുന്നു. 1891-ല്‍ ലോകത്ത് ആദ്യമായി ആര്യങ്കാവ് പാലരുവിയിലാണ് തേക്കിന്‍ കമ്പുകള്‍ നട്ടുകിളിര്‍പ്പിച്ച തേക്കിന്‍തോട്ടമുള്ളത്. പാലരുവി കവാടത്തിനുസമീപം 134 […]

ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ദേശീയ സമകാല കലാപ്രദര്‍ശനം ആരംഭിച്ചു

രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ദേശീയ കലാപ്രദര്‍ശനം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ആരംഭിച്ചു.ശരീരം എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 56 കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കലാകാരന്‍ എം.എല്‍.ജോണി ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, കലാവിന്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സാധ്യതകള്‍, ആന്തരികമായും ബാഹ്യമായും നേരിടുന്ന പ്രശ്‌നങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. മാര്‍ച്ച് 31 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെബ്രുവരി 22 മുതല്‍ 27 വരെ ശംഖുംമുഖം ബീച്ച് ഫെസ്റ്റിവലും നടത്തും. […]

കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി സര്‍വീസുകള്‍ ആരംഭിക്കുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും  കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ഗോ എയറും 31-ന് ഇൻഡിഗോയും സർവീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂർ-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സർവീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സർവീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ കൊച്ചി-കണ്ണൂർ സര്‍വീസ് രാവിലെ 7.50-ന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക്  സര്‍വീസ് നടത്തും 8.45-ന് കൊച്ചിയിൽ എത്തിച്ചേരും. 11.45-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 12.45-ന് […]

ആഴക്കടിലിനെ അടുത്തറിയാം; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങളെ ക്ഷണിക്കുന്നു

കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകള്‍, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, തുടങ്ങി വിസ്മയമുണര്‍ത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ സുവര്‍ണാവസരം. 72-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍ അറിയാന്‍ ഫെബ്രുവരി 5 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നിടും. സമുദ്രജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വര്‍ണമത്സ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന മറൈന്‍ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയില്‍ വര്‍ഷങ്ങളായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങള്‍ക്കായി […]

തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു

തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു. 3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും. മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം […]

മുനമ്പം മുസിരിസ് ബീച്ച് ഇനി ഭിന്നശേഷി സൗഹൃദ ബീച്ച്

അഴിമുഖം തൊട്ടടുത്തു കാണാന്‍ ഇനി ഭിന്നശേഷിക്കാര്‍ക്കും അവസരം .മുനമ്പം മുസരിസ് ബീച്ചിലാണ് ഇത്തരക്കാര്‍ക്കു തീരത്തേക്ക് എത്താന്‍ റാംപ് ഒരുക്കിയിരിക്കുന്നത്. യു എന്‍ ഹാബിറ്റാറ്റ് ഗ്ലോബല്‍ പബ്ലിക് സ്‌പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെ ഇസാഫ്, ലിവബിള്‍ സിറ്റീസ് ഇന്ത്യ, ഡി ടി പിസി എന്നിവ ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും മറ്റ് ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്താനായി ബീച്ചിലെത്തിയിരുന്നു.19 മീറ്റര്‍ നീളത്തിലാണു റാംപ് .2 മീറ്റര്‍ വീതിയുമുണ്ട്. തീരത്തുനിന്നു കടലിലേക്കു നീളത്തില്‍ പുലിമുട്ടുള്ള […]

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു മുതല്‍ നിയന്ത്രണം

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് […]

ഇനി ആഘോഷങ്ങള്‍ക്ക് വിളമ്പാം ഷീര്‍ കുറുമ

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിലെ ഏതു സദ്യയ്ക്കും ഈ മധുര വിഭവം നിര്‍ബന്ധമാണ്. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് സേമിയയും ഡ്രൈഫ്രൂട്ട്‌സും ചേര്‍ന്നുള്ള മധുരക്കൂട്ട്. 1. സേമിയ – ഒന്നരക്കപ്പ് 02. പാല്‍- രണ്ടു ലിറ്റര്‍ 03. നെയ്യ്- അരക്കപ്പ് 04. ബദാം ചതച്ചത് – ഒരു പിടി 05. കശുവണ്ടി ചതച്ചത്- ഒരു പിടി 06. പിസ്ത പൊടിയായി അരിഞ്ഞത്- ഒരു വലിയ സ്പൂണ്‍ 07. ഈന്തപ്പഴം – എട്ട് എണ്ണം 08. പഞ്ചസാര – ഒന്നരക്കപ്പ് 09. […]

സാഹസികരെ കാത്ത് കര്‍ലാട് തടാകം

വയനാട് എന്നും സഞ്ചാരികള്‍ക്കൊരു വിസ്മയമാണ്. വയനാട്ടില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ലാട്. പൂക്കോട് തടാകത്തിന്റെ അത്ര വലുപ്പമില്ലെങ്കിലും ഏഴു ഏക്കറില്‍ നില കൊള്ളുന്ന തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും […]

പുതിയ പദ്ധതികളുമായി ടൂറിസം വകുപ്പ്; 2020 ആകുന്നതോടെ സഞ്ചാരികളുടെ വരവ് ഇരട്ടിക്കും

കേരളാ ടൂറിസം അണിഞ്ഞൊരുങ്ങുകയാണ്. ചെറിയ ലക്ഷ്യമൊന്നുമല്ല, 2020 അവസാനം ആകുമ്പോഴേക്കും ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ മെനയുന്നത്. കണ്ണൂര്‍ വിമാനത്താവളം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ 4 അന്താരാഷ്ട വിമാനത്താവളങ്ങളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തവണ കളമൊന്ന് മാറ്റിപ്പിടിക്കാന്‍ തന്നെയാണ് ടൂറിസം വകുപ്പ് നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷണങ്ങളിലേക്കായി […]

മുംബൈയില്‍ സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി യൂബര്‍

ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവന ദാതാക്കളായ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. യൂബറിന്റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും. പരീക്ഷണ സര്‍വീസുകള്‍ ലാഭമെന്നുകണ്ടാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ […]

അമിത വെളിച്ചമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്ലാമ്പുകള്‍ക്ക് ഫെബ്രുവരി മുതല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി

പ്രകാശതീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തിരുമാനമായി. ഫെബ്രുവരി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ നടപടി കര്‍ശനമാവും.  അനധികൃതമായി ഘടിപ്പിച്ച ഹെഡ്ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനമെങ്ങും പരിശോധന ശക്തമാവും. തീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിപ്പിച്ച വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നടപടിയുണ്ടാക്കുമെന്നും ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ വ്യക്തമാക്കി. ഹെഡ്ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ […]

വിസ ഇനത്തില്‍ ചെലവ് കുറച്ച വിദേശ രാജ്യങ്ങള്‍

വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്‍ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം […]

ബിക്കിനി ഹൈക്കര്‍; യാത്രകളെ പ്രണയിച്ച സുന്ദരി

ബിക്കിനി ഹൈക്കര്‍ ലോകാരാധ്യകര്‍ ഏറെയുള്ള സഞ്ചാര സുന്ദരിയാണ്. എന്നാല്‍ യാത്രകളെ അത്രകണ്ട് സ്‌നേഹിച്ച ആ സുന്ദരിക്ക് കാലം കാത്ത് വെച്ചത് ദാരുണമായ അന്ത്യമായിരുന്നു. ജിഗി വൂവ് എന്ന തായിവാന്‍ സ്വദേശിയാണ് ലോകം അറിയുന്ന ബിക്കിനി ഹൈക്കറായി മാറിയത്. ആരാണ് ബിക്കിനി ഹൈക്കര്‍ എന്ന യുവതി മാനം മുട്ടി നില്‍ക്കുന്ന പര്‍വതങ്ങളെ കീഴടക്കുകയും ആ പര്‍വ്വതാഗ്രത്തില്‍ ബിക്കിനി അണിഞ്ഞുകൊണ്ടു നിന്നു ചിത്രങ്ങള്‍ പകര്‍ത്തുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുമാണ് ജിഗി വൂ പ്രശസ്തയായത്. ധാരാളം ആരാധകരെയും അവര്‍ ഇങ്ങനെ സമ്പാദിച്ചിരുന്നു. […]