Category Archives: News

വാഹനാപകടം: ഇന്ത്യന്‍ വിനോദസഞ്ചാരി ദുബൈയില്‍ മരിച്ചു

ദുബൈയ്: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ യുവാവ് ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍ സ്ഥിരതാമസമാക്കിയ രാജസ്ഥാന്‍ സ്വദേശി ദിനേഷ് കവാദ്(39)ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ നീതു ജെയിനിയെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ട്രെക്ക് ഇടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡെസേര്‍ട്ട് സഫാരിക്കു വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ ബസ്സില്‍ യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദിനേഷ് കവാദ്  കര്‍ണാടകയില്‍ ബിസിനസുകാരനാണ്.

ബന്ദില്‍ വലഞ്ഞ് കര്‍ണാടക;നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍

കര്‍ഷക സംഘടനകള്‍ മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ബന്ദില്‍ വലഞ്ഞ് കര്‍ണാടക. തുടര്‍ച്ചയായി അവധി ദിനം വരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നടത്താത്തതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിരുന്നില്ല. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാഞ്ഞതിനാല്‍ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ടെക്ക് കമ്പിനികളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കി. വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയിലെ സ്‌കൂളുകളെ ബന്ദ് ബാധിച്ചിരുന്നില്ല, എന്നാല്‍ തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും […]

സ്മാര്‍ട്ട് ഓട്ടോ നിറയും: കൊച്ചി പഴയ കൊച്ചിയല്ല

നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിയിലെ ഓട്ടോക്കാര്‍ ഓടുന്നത് നാടിന്‍റെ കൂടെയാണ്. മെട്രോ നഗരമായ കൊച്ചിയില്‍ ഇനി മെട്രോ ഓട്ടോറിക്ഷകളും. 15000 മെട്രോ ഓട്ടോകളാണ് കൊച്ചിയുടെ നിരത്തിലിറങ്ങുക. ഇതു സംബന്ധിച്ച് നഗരത്തിലെ ഓട്ടോറിക്ഷകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. പൊതുഗതാഗത സംവിധാനത്തിലേക്ക് ഓട്ടോയും ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമാവുന്ന ലോകത്തിലെ ആദ്യ നഗരമാവും കൊച്ചി. […]

റേഷന്‍കാര്‍ഡുണ്ടോ? തത്കാല്‍ പാസ്പോര്‍ട്ട് നേടാം

തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷാ രേഖകളില്‍ ഇളവ്. റേഷന്‍ കാര്‍ഡും ഇനി തത്കാല്‍ പാസ്പോര്‍ട്ട് നേടാന്‍ ആധികാരിക രേഖ. കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി റേഷന്‍ കാര്‍ഡും ആധികാരിക രേഖ. നേരത്തെ റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇത് റദ്ദാക്കി. റേഷന്‍ കാര്‍ഡിനെ വീണ്ടും ആധികാരിക രേഖയായി കേന്ദ്രം അംഗീകരിച്ചെന്ന് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാല്‍ […]

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് […]

വരൂ ദുബായ്ക്ക് .മൊബൈല്‍ ആപ്പുമായി യുഎഇ

യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ എംബസി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. ഇതോടെ ജോലി സ്ഥലത്തെത്തിയ […]

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, […]

വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍

സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ്‍ സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ്‍ സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ്‍ സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്. അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് […]

കടലിന്‍റെ ഫോട്ടോ എടുത്തു; കുഴിയില്‍ വീണു

ഫോര്‍ട്ട്‌കൊച്ചി കാണാനെത്തിയ സ്വീഡന്‍ സ്വദേശി കടപ്പുറത്തോടു ചേര്‍ന്ന മാലിന്യക്കുഴിയില്‍വീണു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇദ്ദേഹം മാലിന്യക്കുഴിയില്‍ വീണത്. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളം വെച്ചു. ഇതുകേട്ട് സമീപത്തെ കച്ചവടക്കാരും മറ്റും ഓടിയെത്തി.അവര്‍ കടലിലേക്ക്‌ മാറ്റി നിര്‍ത്തി സായിപ്പിനെ കുളിപ്പിച്ചു. കടപ്പുറത്തിനു തൊട്ടടുത്തായി മാലിന്യം ഒഴുകിയിരുന്ന ഓടയ്ക്ക്‌ സമീപത്ത് മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയായിരുന്നു. ഇവിടം വൃത്തിയാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കുറച്ചു നാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ല.

ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ എക്സ് നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ എക്സ് നിര്‍മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് വേണ്ടത്ര ഉപഭോക്താക്കളെ ലഭിച്ചില്ല. ഇതോടെ അപ്പിള്‍ പ്രതിസന്ധിയിലായി. 2018 മധ്യത്തില്‍ തന്നെ ഐഫോണ്‍ എക്സിന്‍റെ നിര്‍മാണം നിര്‍ത്തിയേക്കുമെന്നാണ് ആപ്പിളിനെ സംബന്ധിച്ച പ്രവചനങ്ങളില്‍ മികവു കാണിച്ച ചരിത്രമുള്ള മിങ് ചി-കുവോ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുന്‍വര്‍ഷത്തെ മോഡല്‍ അടുത്ത വര്‍ഷം ഇറക്കാതെയാവുന്ന ആദ്യ ഐഫോണാകും ഐഫോണ്‍ എക്സ്. കാര്യമായി വിറ്റുപോകുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ എക്സിന് […]

യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ടൂറിസം

രണ്ടാംഘട്ട പ്രമോഷന്‍ ക്യാമ്പയിന് ശേഷം യൂറോപ്പിലെ 7.5 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച് കേരള ടൂറിസം. വിവിധ തരം പദ്ധതികളാണ് ഇതിനായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി യൂറോപ്പിലുളള വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുക. യൂറോപ്യന്‍ വിപണിക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കേരളത്തിനെ ലോക ടൂറിസം ഭൂപടത്തില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ലോക ടൂറിസത്തിന്‍റെ മൊത്ത വളര്‍ച്ചയ്ക്ക് യൂറോപ്പ് മികച്ച സാധ്യതകള്‍ ആണ് നല്‍കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ […]

‘ഗോ’ ഗുജറാത്ത് ; പശു ടൂറിസം പാലു ചുരത്തുമോ?

പലതരം ടൂറിസത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാലിതാ പുതിയൊരു ടൂറിസം പദ്ധതി, പശു ടൂറിസം. പശുക്കളുടെ നാടായ ഗുജറാത്തില്‍ നിന്നാണ് ഈ ടൂറിസം പദ്ധതി രൂപമെടുത്തത്. ഗോസേവാ ആയോഗ് എന്നാണ് പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്. സംസ്ഥാനത്ത് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുള്ളത്. പശു വളര്‍ത്തുന്ന, ചാണകം, മൂത്രം എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മികച്ച ഗോശാലകളിലേക്ക് രണ്ടു ദിവസത്തെ വിനോദയാത്രയാണ് ഉദ്ദേശിക്കുന്നതെന്ന് ഗോസേവ ആയോഗ് ചെയര്‍മാന്‍ മുന്‍ കേന്ദ്ര […]

കടലിനടിയിലെ ‘മായന്‍’ തുരങ്കം

കാഴ്ച്ചയുടെ വിസ്മയങ്ങള്‍ മടിത്തട്ടില്‍ സൂക്ഷിക്കുന്ന സ്വഭാവം കടലിനുണ്ട്. കടലിനടിയിലെ രഹസ്യങ്ങള്‍ തേടി ഊളിയിടാന്‍ പലര്‍ക്കും ഇഷ്ട്മാണ്. പവിഴപുറ്റുകളെയും മത്സ്യങ്ങളെയും വലംവെച്ച് കടലിന്‍റെ രഹസ്യങ്ങളിലേക്ക് ചൂഴുന്നത് ത്രസിപ്പിക്കുന്ന അനുഭവം തന്നെയാവും. കടലിനടിയിലെ പലതിനെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ നീളമുള്ള തുരങ്കവും കണ്ടെത്തിയിരിക്കുന്നു. മായന്‍ സംസ്ക്കാരത്തെ കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് ലോകത്തെ നീളം കൂടിയ സമുദ്രത്തിനടിയിലെ തുരങ്കം മെക്സിക്കോയില്‍ കണ്ടെത്തിയത്. 347 കിലോമീറ്ററാണ് തുരങ്കത്തിന്‍റെ നീളം. കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലുള്ള സാക് അക്റ്റണ്‍, […]

ദുഷ്പ്രചരണങ്ങളെ ടൂറിസം ന്യൂസ് ലൈവ് ചെറുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ ചിലര്‍ നടത്തുന്ന വ്യാപകമായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ ടൂറിസം ന്യൂസ് ലൈവിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ടൂറിസം ന്യൂസ് ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം; കേരളത്തിനെതിരെ വ്യാപകമായി ചില വ്യവസ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍, ഈ നാടിനാകെ ദുഷ് പേര് ഉണ്ടാക്കുന്നതും, നമ്മുടെ ടൂറിസം അടക്കമുള്ള മേഖലകളെ പ്രതിസന്ധിയിലാക്കുന്നതുമാണ്. സംസ്ഥാനത്തിന് എതിരെ നടക്കുന്ന അത്തരം കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്നത് അനിവാര്യമാണ്. ആ സാഹചര്യത്തിലാണ് കേരളത്തിലെ […]

ടൂറിസം ന്യൂസ് ലൈവിന് തുടക്കം; മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ തുടങ്ങി. വൈകിട്ട് 3ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്‍റ്  ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് […]