Category Archives: News

സങ്കടം വേണ്ട… ഈസി ജെറ്റില്‍ ഈസിയായി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോവാം

ഈസീ ജെറ്റില്‍ ഇനി ഈസിയായി വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാം. അവധിദിവസം ആഘോഷിക്കാന്‍ അരുമ മൃഗങ്ങള്‍ കൂടെയില്ലാത്തത്തിന്‍റെ സങ്കടം ഈസി ജെറ്റ് തീര്‍ത്തുതരും. വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക സീറ്റ് ഇനിമുതലുണ്ടാവും. കൂടാതെ അവര്‍ക്ക് ഫ്രീയായും യാത്രചെയ്യാം. ഈ വര്‍ഷം തന്നെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദ പദ്ധതി നടപ്പാക്കാനാണ് ഈസി ജെറ്റ് അധികൃതര്‍ ശ്രമിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഹൗസ് ആന്‍റ് പെറ്റ് സിറ്റിംഗ് സര്‍വീസ് ട്രെസ്റ്റെട് ഹൗസ് സിറ്റേഴ്സിന്‍റെ സര്‍വേ പ്രകാരം 58 ശതമാനം ആളുകളും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം […]

20 എംഎല്‍എമാര്‍ അയോഗ്യര്‍: തെര.കമ്മീഷനെതിരെ എഎപി

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായി 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപ്പദവി വിവാദത്തിലാണ് നടപടി. എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസുംബിജെപിയും അയോഗ്യതാ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍ എഎപി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അധികാരമേറ്റ് ആദ്യമാസത്തിനകം 21 എംഎല്‍എമാരെ കേജരിവാള്‍ പാര്‍ലമെണ്ടറി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതില്‍ രജൗറി ഗാര്‍ഡന്‍ എംഎല്‍എ ജര്‍ണയില്‍ […]

പുകമഞ്ഞില്‍ താറുമാറായി ഡല്‍ഹി; ട്രെയിനുകള്‍ റദ്ദാക്കി

പുകമഞ്ഞില്‍ ശ്വാസംമുട്ടി തലസ്ഥാന നഗരി. കനത്ത പുകമഞ്ഞില്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. നഗരമാകെ ഇരുട്ടു മൂടിയ നിലയിലാണ്. 7.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. വെള്ളിയാഴ്ച രാവിലെ 100 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കൂടാനിടയാക്കിയത് ഇതാണ്. രാജ്യാന്തര നിലവാരത്തിനു പത്തിരട്ടി അധികമാണ് വായു മലിനീകരണമെന്നാണ് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം രാവിലെ ഒമ്പതിന് 379താണ് രേഖപ്പെടുത്തിയത്. പൂജ്യത്തിനും 500നും ഇടയിലാണ് എക്യുഐ കണക്കാക്കുന്നത്. ഈ മാസം 23 മുതല്‍ […]

വാട്ട് എ വാട്സ്ആപ്പ്…സേവനവും ബിസിനസും വിരല്‍ത്തുമ്പില്‍

വാട്സ്ആപ്പ് വഴിയും ഇനി ബിസിനസ്‌ നടത്താം. ചെറുകിട ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷിക്കാം. ബിസിനസ്ക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വളരെ എളുപ്പത്തില്‍ സംവദിക്കാം. ബുക്ക്‌ മൈ ഷോ, മേക്ക് മെയ്‌ ട്രിപ്പ്‌ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ വാട്ട്സ്ആപ്പില്‍ ലഭ്യമാവും. തുടക്കത്തില്‍ ഇന്‍ഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ആണ്ട്രോയിഡ്, ഐഫോണ്‍ വേര്‍ഷനുകളാണ് പുറത്തിറക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. 1.3 ബില്ല്യന്‍ വാട്ട്സ്ആപ്പ് […]

ഓണ്‍ലൈന്‍ ആണോ… ഇന്‍സ്റ്റാഗ്രാം അറിയിക്കും

ഇമേജ് സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലെ മെസേജിംഗ്  ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്‌. എന്നാല്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു സന്ദേശം ലഭിച്ചാല്‍ അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള സംവിധാനമുണ്ട്. ഏറെ ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമില്‍ അതില്ലായിരുന്നു. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ സൗകര്യം ലഭ്യമാകും. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ആണോ എന്നും എപ്പോഴാണ് ഓണ്‍ലൈനില്‍ അവസാനം വന്നത് എന്നും ഇന്‍സ്റ്റഗ്രാമില്‍ കാണാം. നിങ്ങളുടെ എല്ലാ ഫോളോവര്‍മാര്‍ക്കും നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്നറിയാന്‍ പറ്റുമോ അതോ ഡയറക്ടര്‍ വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ അറിയാന്‍ പറ്റുകയെന്നും വ്യക്തമല്ല. […]

കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ

വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, […]

മംഗളജോഡി മിന്നി; യു. എന്‍ പുരസ്കാര നേട്ടത്തില്‍ പക്ഷിസങ്കേതം

ഐക്യരാഷ്ട്ര സഭയുടെ ലോക സഞ്ചാര പുരസ്ക്കാരം ഒറീസയിലെ മംഗളജോഡി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിനു ലഭിച്ചു. സ്പെയിനില്‍ നടന്ന പരിപാടിയില്‍ മംഗളജോഡി അംഗങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി. 128 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷയില്‍ 50 രാജ്യങ്ങളെയാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്. പതിനാല്‍ രാജ്യങ്ങള്‍ പുരസ്ക്കാരത്തിനര്‍ഹാരായി. ഇക്കോ ടൂറിസം വിഭാഗത്തിലാണ് മംഗളജോഡിക്ക് പുരസ്ക്കാരം ലഭിച്ചത്. ഒറീസയിലെ ചില്‍ക്ക തടാകക്കരയുടെ ഉത്തരദിശയിലാണ് മംഗളജോഡി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത്. ചതപ്പുനിലയങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം. പക്ഷികളുടെ സ്വര്‍ഗമെന്നാണ് ഇവിടം വിശേഷിപ്പിക്കാറ്. മൂന്നു ലക്ഷം […]

വിമാനം മുമ്പേ പറന്നു; യാത്രക്കാര്‍ വട്ടം ചുറ്റി

ടിഎന്‍എല്‍ ബ്യൂറോ മുംബൈ : ബാഗേജ് ചെക്ക്‌ ഇന്‍ ചെയ്ത 14 യാത്രക്കാരെ വിമാനത്താവളത്തില്‍ നിര്‍ത്തി വിമാനം പറന്നുയര്‍ന്നു. പറന്നു പോയ വിമാനത്തെ നോക്കി യാത്രക്കാര്‍ അന്തം വിട്ടു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരെ ഉപേക്ഷിച്ചത്. യാത്രക്കാര്‍ക്കായി പലവട്ടം അനൌണ്‍സ് ചെയ്തെന്നും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലന്നുമാണ് ഇന്‍ഡിഗോയുടെ വാദം . ഗേറ്റ് അടച്ച ശേഷമാണ് ഈ യാത്രക്കാര്‍ എത്തിയതെന്നും ഇന്‍ഡിഗോ പറയുന്നു. ഇന്‍ഡിഗോയുടെ 6E 259 വിമാനം രാവിലെ […]

വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്. അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് . വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, […]

കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്. ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത്‌ 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, […]

വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം

ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം : കേരള ടൂറിസത്തിന്‍റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്. സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ. സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്‍മനിയിലേക്കാണ്. ജനുവരി […]

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ […]

മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍

  ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക്‌ മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ […]

അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം

ടിഎന്‍എല്‍ ബ്യൂറോ കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും . കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ […]

പദ്മാവതിയെക്കൊണ്ട് പണം വാരി രാജസ്ഥാന്‍

ടിഎന്‍എല്‍ ബ്യൂറോ ജയ്പൂര്‍ : പദ്മാവതി സിനിമയെച്ചൊല്ലി വിവാദം തീപിടിച്ചാലെന്ത്‌ ? നേട്ടം കൊയ്തത് രാജസ്ഥാനാണ്. പദ്മാവതിയുടെ കോട്ടയും കൊട്ടാരവും കാണാന്‍ ജനം ഒഴുകിയെത്തി. സഞ്ജയ്‌ ലീല ബന്‍സാലി സിനിമയാക്കും വരെ ചിത്തോർഗഢ് കോട്ടയിലേക്ക് വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നില്ല .എന്നാല്‍ സിനിമാ വിവാദം ചൂടു പിടിച്ചതോടെ സ്ഥിതി മാറി. റാണി പദ്മാവതിയുടെ കോട്ടയുള്ള ചിത്തോർഗഢ് അടങ്ങുന്ന മേവാര്‍ മേഖലയിലേക്ക് കൂടുതല്‍ എത്തിയത് ആഭ്യന്തര സഞ്ചാരികളാണ്. 2016ല്‍ ചിത്തോർഗഢ് സന്ദര്‍ശിക്കാനെത്തിയത് 40,733 സഞ്ചാരികളെങ്കില്‍ 2017ല്‍ അത് ഇരട്ടിയായി. 81,009 […]