ഐഎസ്സ്എല്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആലുവ ക്ഷേത്രത്തിലെത്തി. ദേശത്ത് കുന്നുംപുറത്ത് ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാവിലെ സച്ചിന്‍ എത്തിയത്.
Category Archives: News
യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി 15ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസ്സ് ഗ്രൂപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത് ഗതാഗതവകുപ്പാണ്. എസി, നോണ്‍ എസി ബസ്സുകളിലെ യാത്രക്കാര്‍ക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെയാവും നിരക്കിളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ നിരക്കില്‍ 10ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്നും ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ നടപ്പില്‍ വരുത്തുമെന്നും,നമ്മ മെട്രോ വെബ് ടാക്‌സികളും കടുത്ത മത്സരം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബിഎംടിസിയുടെ വരുമാനത്തില്‍ […]
ഗുവാഹട്ടി : സിനിമാ മേഖലയിലേക്ക് കാല്‍വെച്ച് അസം ടൂറിസം.ജാനു ബറുവയുടെ പുതിയ ചിത്രം അണ്‍റീഡ് പേജസിന്‍റെ നിര്‍മാണം അസം ടൂറിസമാണ്.ഹോളിവുഡിലെ ഇവാന്‍ഹോ പിക്ചേഴ്സും മുംബൈയിലെ ഈസ്റ്റര്‍ലി എന്‍റര്‍ടെയ്ന്‍മെന്‍റുമാണ് അസം ടൂറിസത്തിനൊപ്പം സഹ നിര്‍മാതാക്കള്‍. പുതുവര്‍ഷം മുതല്‍ നടപ്പാക്കിയ അസം ടൂറിസം പോളിസി പ്രകാരമാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നതെന്ന് അസം ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയന്ത മല്ലു ബറുവ പറഞ്ഞു.സിനിമാ ചിത്രീകരണ സംഘങ്ങളെ അസാമിലേക്ക് എത്തിക്കുകയാണ് നയത്തിന്‍റെ ലക്‌ഷ്യം.അസമിലെ ജീവിതവും സൗന്ദര്യവും പകര്തുകവഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ […]
ഐപിഎല്‍ പതിനൊന്നാം പതിപ്പിനുള്ള താരലേലത്തിന്‍റെ ആദ്യദിനം പണം വാരിയത് ഇംഗ്ളണ്ട് താരം ബെന്‍ സ്റ്റോക്സ്. 12.5 കോടി രൂപക്ക് സ്റൊക്സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളില്‍ ആദ്യദിനം വന്‍ നേട്ടമുണ്ടാക്കിയത് മനീഷ് പാണ്ടെയുംലോകേഷ് രാഹുലുമാണ്. ഇരുവരെയും 11കോടി രൂപ വീതം നല്‍കിയാണു ടീമുകള്‍ സ്വന്തമാക്കിയത്. രാഹുലിനെ കിംഗ്സ് ഇലവന്‍ പഞാബും പാണ്ടെയെ സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. മലയാളി താരങ്ങളില്‍ സഞ്ജു വി സാംസണെ എട്ടു കോടിക്ക് രാജസ്ഥാന്‍ റോയല്‍സും ബേസില്‍ തമ്പിയെ 95ലക്ഷത്തിനു ഹൈദരാബാദും സ്വന്തമാക്കി. […]
ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്‍ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം […]
ഉടുപ്പി: കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത ഉടുപ്പിക്കു സമീപം മാല്‍പെ ബീച്ചില്‍ തുറന്നു. 55ലക്ഷം ചെലവിലാണ് നിര്‍മാണം. മാല്‍പെ ബീച്ച് ,പുദുക്കരെ ബീച്ച്, സെന്റ് മേരീസ് ഐലന്ഡ് എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാവും പുതിയ നടപ്പാത. 480മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുണ്ട് നടപ്പാതക്ക് . ഇന്‍റര്‍ലോക്ക് ആണ് പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്.കൈവരികളും വൈദ്യുത വിളക്കുകളും കൊണ്ട് പാതയോരം മനോഹരമാക്കിയിരിക്കുന്നു. മീനുകളെ ചൂണ്ടയിടാന്‍ പറ്റിയ ഇടം കൂടിയാണ് നടപ്പാത. മൂന്നു ദ്വീപുകള്‍ നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് […]
ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കന്യകാ വാഗ്ദാന പരാമര്‍ശം നടത്തിയ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിന്‍റെ പരാമര്‍ശം വിവാദത്തില്‍. മരണശേഷം കന്യകകള്‍ കാത്തിരിക്കുമെന്ന ഐഎസിന്‍റെ വാഗ്ദാനങ്ങളെ കളിയാക്കിയായിരുന്നു ഡ്യൂട്ടര്‍ട്ടിന്‍റെ പരാമര്‍ശം. പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍ 42 കന്യകകള്‍ കാത്തിരിക്കുമെന്നാണ് ഐഎസ് പറയുന്നത്. എന്നാല്‍ ഇതിന് ഫിലിപ്പൈന്‍സിലേക്ക് വന്നാല്‍ മതിയെന്നും ഡല്‍ഹിയില്‍ ഫിലിപ്പൈന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കവേ ഡ്യൂട്ടര്‍ട്ടി പറഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തിലെത്തിയാല്‍ കന്യകകളെ കിട്ടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിനു സ്വര്‍ഗത്തില്‍ പോകേണ്ട.ഇവിടെത്തന്നെ കിട്ടും. പക്ഷെ ദൈവം അനുവദിച്ചേക്കില്ലന്നും ഫിലിപ്പൈന്‍ […]
തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍. ഫെബ്രവരി 22ന് എറണാകുളത്തെ ഹോട്ടല്‍ ഐബിസില്‍ നടക്കുന്ന പരിശീലനം അനൂപ് ജെ കാട്ടൂക്കാരന്‍,ഡോ.ക്യാപ്പ്റ്റന്‍ ശാന്തനു,സുബിന്‍ ജെ കളരിക്കല്‍,ഷിബിന്‍ സെബാസ്റ്റ്യന്‍,അനീഷ് ബെനഡിക്റ്റ് എന്നിവര്‍ നയിക്കും. സാഹസികതയും ഫോട്ടാഗ്രാഫിയും ഒന്നിക്കുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://www.bondsafarikovalam.com/workshop/ എന്ന സെറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്‌ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ […]
ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ചെന്നൈ-എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി […]
തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മസിനഗുഡി-ഊട്ടി യാത്ര സംഘടിപ്പിക്കുന്നു. രണ്ടു ദിവസത്തെ യാത്രയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി മലകളും കാടും താണ്ടിയുള്ള കാനന യാത്രയാണ് മസിനഗുഡി-ഊട്ടി യാത്ര. വന്യമൃഗങ്ങളെ കാണാന്‍ കഴിയുന്ന പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മസിനഗുഡിയിലെ കോട്ടേജിലാണ് താമസിക്കുക. ആദ്യത്തെ ദിവസം നിലമ്പൂര്‍ തേക്കിന്‍ മ്യുസിയം കണ്ട് മസിനഗുഡിയിലേക്ക് പോവും. അവിടെ താമസിച്ച് അടുത്ത ദിവസം ഊട്ടിയിലേക്ക്. യാത്ര മധ്യേ സീഡില്‍ റോക്ക്, ഷൂട്ടിംഗ് പോയിന്‍റ് എന്നിവ സന്ദര്‍ശിക്കും. […]
അമേരിക്കന്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ പുതിയ ഇമോജിയുമായി രംഗത്ത്. റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റിന്റെ ചിത്രം ആലേഖനം ചെയ്ത ഇമോജി ജനുവരി 29 വരെ ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരത്തിലൊരു ഇമോജി രാജ്യത്തിന്റെസമൃദിയും ഐശ്വരവും ഓര്‍മ്മിപ്പിക്കുന്ന പ്രതീകമാണെന്ന് ഇന്ത്യ പബ്ലിക്ക് പോളിസി ആന്റ് ഗവണ്മെന്റിന്റെ തലവന്‍ മഹിമ കൗള്‍ പറഞ്ഞു. റിപബ്ലിക്ക് ദിന ഇമോജിയുമായുള്ള സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിന് #republicday #happyrepublicday #repubilday2018 എന്ന് ടൈപ് ചെയ്യതാല്‍ മതിയാവും. രാജ്യം 69ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ 10 […]
ജയ്‌പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാംഗവുമായ ശശി തരൂര്‍ ഇംഗ്ലീഷ് ഉച്ചാരണത്താല്‍ പുലിവാല് പിടിച്ചു. ജയ്‌പൂര്‍ സാഹിത്യോത്സവത്തിനെത്തിയ തരൂര്‍ പുലിവാല് പിടിച്ചത് ജയ്‌പൂര്‍ വിമാനത്താവളത്തിലാണ് . വിമാനത്താവളത്തില്‍ നിന്ന തരൂരിനോട് ഒരാള്‍ എന്തേ കാത്തുനില്‍ക്കുന്നത് എന്ന് ചോദിച്ചു. വെയിറ്റിംഗ് ഫോര്‍ മൈ സിസ്റ്റര്‍ (സഹോദരിയെ കാത്തു നില്‍ക്കുന്നു) എന്ന് മറുപടി.കേട്ട ആള്‍ സിസ്റ്റര്‍ എന്നത് പിസ്റ്റല്‍ എന്ന് മനസ്സിലാക്കി. അയാള്‍ സിഐഎസ്എഫുകാരെ അറിയിക്കുന്നു. അവര്‍ എത്തി തരൂരിനോട് കാര്യം അന്വേഷിച്ചതോടെ അവര്‍ക്ക് നിജസ്ഥിതി മനസിലായി.പ്രശ്നം തീര്‍ന്നു. ഇതിനകം […]
കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ […]
വിവാദ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് […]















