തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്‍റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.
Category Archives: News
തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനു തുടക്കമിട്ടു ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ടൂറിസം മേഖലക്ക് മുന്തിയ പരിഗണന. വിനോദ സഞ്ചാര രംഗത്തെ അനാരോഗ്യ പ്രവണതകള്‍ നിരോധിക്കാന്‍ ടൂറിസം റഗുലേറ്റി അതോറിറ്റി കേരള (TRAK)രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം പറയുന്നു. ഇക്കോ ടൂറിസം, ക്രൂയിസ് ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവും അടിസ്ഥാന […]
തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലിനു ഇന്ന് തുടക്കം. വൈകിട്ട് 3 ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡണ്ട് ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം […]
ന്യൂഡല്‍ഹി : ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര മേഖല. ജി എസ് ടി കുറയുമോ? രാജ്യത്തെ വലിയ തൊഴില്‍ദാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ഹോട്ടല്‍ താരിഫ് നിരക്കിലെ 28%ജിഎസ്ടി എന്നത് കുറയ്ക്കണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ ഉന്നയിച്ചുവരുന്നുണ്ട് .ധനമന്ത്രിക്കും ഇതിനോട് യോജിപ്പെന്നാണ് സൂചന. ടൂറിസം രംഗത്ത് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ടൂറിസം രംഗം വേണ്ടത്ര ശക്തിപ്പെടാത്ത ഇടങ്ങളില്‍ നിക്ഷേപം കൊണ്ടുവരാനുള്ള […]
ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍. ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ […]
തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്‍റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് […]
ന്യൂഡല്‍ഹി : ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. ഇതോടെ യെച്ചൂരിയുടെ പ്രതീക്ഷ പാര്‍ട്ടി കോണ്‍ഗ്രസിലായി. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി സ്ഥിരീകരിച്ചു . യെച്ചൂരിയുടെ ലൈന്‍ 31നെതിരെ 55 വോട്ടുകള്‍ക്കാണ് തള്ളിയത്. ഡല്‍ഹിയില്‍ നടന്നത് ചര്‍ച്ച മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ച മാത്രമാണ് നടന്നത്. യോഗത്തില്‍ […]
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. […]
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്ടന്‍ സന്ദേശ് ജിങ്കാനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കളത്തിലും പുറത്തുമുള്ള ജിങ്കാന്‍റെ പിഴവുകളാണ് ടീമിനെ തുടരെ തോല്‍വികളിലേക്ക് നയിച്ചതെന്ന് മ്യൂലന്‍സ്റ്റീന്‍ ആരോപിച്ചു. ഫുട്ബോള്‍ താരമെന്ന നിലയില്‍ പ്രൊഫഷണലിസം തീരെ ഇല്ലാത്തയാളാണ് ജിങ്കാനെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി. തന്നെ ഒഴിവാക്കുന്നതിന് കാരണം എഫ് സി ഗോവക്കെതിരായ തോല്‍വിയായിരുന്നു. 5-2 ന് ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്‍ മദ്യപിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോ? ബംഗലൂരുവിനെതിരായ […]
വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല വാക്കുകൊണ്ട് അപമാനിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാംബിയയിലെ സ്വകാര്യ ടൂറിസം കമ്പനി. കഴിഞ്ഞദിവസം അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല പദം കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്. ഇതേ പദം കൊണ്ടുള്ള പരസ്യ വാചകമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാംബിയന്‍ കമ്പനി ഉപയോഗിച്ചത്. അശ്ലീല പദമാണ് പരസ്യത്തിന്‍റെ ആമുഖ വാചകം. ആകാശത്തും വരയന്‍ കുതിരപ്പുറത്തുമായി നക്ഷത്രങ്ങളും വരകളും കാണാന്‍ പറ്റുന്ന ഇടം സാംബിയ എന്നും ഒപ്പമുണ്ട്. (അമേരിക്കന്‍ […]
ന്യൂഡല്‍ഹി : പുതിയ കേന്ദ്ര ബജറ്റ് അച്ചടി നടപടികള്‍ ആരംഭിച്ചു. ധനമന്ത്രാലയത്തിലെ ഹല്‍വാ നിര്‍മാണത്തോടെയാണ് നടപടികള്‍ തുടങ്ങിയത്. ബജറ്റ് അച്ചടി എല്ലാക്കൊല്ലവും തുടങ്ങുന്നത് ഹല്‍വയുണ്ടാക്കിയാണ് . ബജറ്റിന്‍റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനാണ് ഹല്‍വയുണ്ടാക്കല്‍ ചടങ്ങ് മുന്‍പ് ആരംഭിച്ചത്. അത് ഇപ്പോഴും ആചാരമായി തുടരുന്നു. ബജറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും ഇനി ബജറ്റ് അവതരണം വരെ ധന മന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. അതുവരെ ഇവര്‍ക്ക് ഫോണ്‍ പോലും നിഷിദ്ധമാണ്. വലിയ ഉരുളിയിലാണ് ഹല്‍വ നിര്‍മിക്കുന്നത്. ധനമന്ത്രി […]
ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം […]
വാഷിങ്ടൺ: ധനബിൽ പാസാക്കാനാവാത്തതിനെ തുടർന്ന് അമേരിക്കയിൽ ഡോണൾഡ് ട്രംപ് സർക്കാറിന്റെ പ്രവര്‍ത്തനം നിലച്ചു. യുഎസ് സാമ്പത്തികാടിയന്തരാവസ്ഥയിലായി . ഒരു മാസത്തെ ചെലവിനുള്ള പണമാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് അംഗങ്ങള്‍ സമവായത്തില്‍ എത്താനാവാത്തതിനാല്‍ പാസ്സാക്കാന്‍ കഴിയാതെ പോയത്. അഞ്ചു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ . രണ്ടാഴ്ചക്കിടെ പതിനായിരക്കണക്കിനു പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. നേരത്തെ ഒബാമയുടെ കാലത്ത് അടിയന്താരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ട്രംപ് പ്രസിഡണ്ടായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ് പുതിയ പ്രതിസന്ധി. ഇന്ത്യന്‍ […]
എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ കയറിയാലുടന്‍ ‘ദയവു ചെയ്ത് നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്വിച്ഓഫ് ചെയ്തു വെക്കേണ്ടതാണ്’ എന്ന നിര്‍ദേശം കേള്‍ക്കാം. ഇത് കേള്‍ക്കുമ്പോഴേ മൊബൈല്‍ ഫോണ്‍ ജീവന്‍റെ പാതിയായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു സങ്കടം തോന്നും. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത. വിമാനയാത്രക്കിടെ മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഉപഗ്രഹ-ഭൗമ നെറ്റ്‌വര്‍ക്ക് വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശുപാര്‍ശ. വോയിസ്, ഡേറ്റ, വീഡിയോ സേവനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര യാത്രക്കിടെ […]
ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും. ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര […]















