ആലപ്പുഴ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഉലഞ്ഞതിനിടെ രാഷ്ട്രീയ പിരിമുറുക്കം കുറയ്കാന്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ കേരളത്തില്‍. കായല്‍ സവാരിയും പക്ഷി നിരീക്ഷണവുമായി ഉദ്ധവിന്‍റെ കേരളത്തിലെ ആദ്യ ദിനം കടന്നു. കുമരകത്തെ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഉദ്ധവ് ആലപ്പുഴയിലെ സ്പൈസ് റൂട്ടിന്‍റെ ഹൗസ്ബോട്ടില്‍ കായല്‍ സവാരിയും നടത്തി. കേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ താക്കറെയുടെ മകന്‍റെ മനസ് നിറഞ്ഞു. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഉദ്ധവ് യാത്രയിലുടനീളം പ്രകൃതി ഭംഗി പകര്‍ത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നാളെ ആലപ്പുഴയില്‍ നിന്ന് തിരിക്കും.
Category Archives: News
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച് 31 വരെ അടച്ചു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ് പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ […]
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ […]
കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, […]
അത്യപൂര്‍വമായ ജ്യോതിശാസ്ത്ര പ്രതിഭാസം കാണണോ ? എങ്കില്‍ തയ്യാറായിക്കോളൂ. നാളെ കേരളക്കര ഈ കാഴ്ചക്ക് വേദിയാവും. 150 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ചന്ദ്രഗ്രഹണം എന്നിവ ഒരേ ദിവസം സംഭവിക്കും. 1866 മാര്‍ച്ച് 31നാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത് . നാളെ വൈകീട്ടോടെ അത്ഭുതകരമായ കാഴ്ച്ചയുടെ വിരുന്നൊരുക്കും ഈ ശാസ്ത്ര സംഭവം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും ദൂരദര്‍ശിനിയിലൂടെ കാണുമ്പോഴേ അതിന്‍റെ പൂര്‍ണത മനസ്സിലാവൂ. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യുസിയത്തിലെ […]
കോട്ടയം: കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന് പ്രാദേശിക സമൂഹത്തെ സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുമായി ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. […]
ഹൈദരാബാദ്: ജയിലിലെ തടവുപുള്ളികളുടെ ജീവിതം അനുഭവിച്ചറിയാന്‍ അവരെത്തി.മലേഷ്യയിലെ ദന്ത ഡോക്ടര്‍ ന്ഗ് ഇന്‍ വോയും ബിസിനസുകാരനായ ഓന്ഗ് ബൂണ്‍ ടെക്കും. തെലങ്കാനയിലെ സംഗറെഡ്ഡി ജയിലില്‍ താമസിക്കാനാണ് ഇരുവരും മലേഷ്യയില്‍ നിന്നെത്തിയത്. തെലങ്കാന സര്‍ക്കാരിന്‍റെ ജയില്‍ ടൂറിസം പദ്ധതിയാണ് മറ്റുള്ളവരെ ജയിലില്‍ കഴിയാന്‍ അനുവദിക്കുന്നത്. ജയില്‍ ടൂറിസത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും ജയില്‍ അധികൃതരെ ബന്ധപ്പെടുന്നത്. മലേഷ്യയില്‍ നിന്ന് ജയിലില്‍ കഴിയാന്‍ എത്തിയവരെ ജയില്‍ അധികൃതര്‍ സ്വീകരിച്ചു.നടപടിക്രമങ്ങള്‍ക്ക് ശേഷം ജയിലില്‍ കഴിയാനുള്ള വസ്ത്രങ്ങളും മഗ്ഗുകളും പാത്രങ്ങളും […]
കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോൺക്രീറ്റ് നടക്കുന്നതിനിടെ തകർന്നു വീണു. എട്ടു പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ എട്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻറെ കോൺക്രീറ്റ് പണികൾ നടത്തി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ന് രാവിലെ മടങ്ങിപ്പോയതിനാൽ വലിയ അപകടം ഒഴിവായി.
ന്യൂഡല്‍ഹി: 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7-7.5 ശതമാനം ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും സര്‍വേയില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജൈറ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക വളര്‍ച്ച 4.4 ശതാമാനമാവും. ജിഎസ്ടി പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്തിയതാണ് രണ്ടാം പാദത്തില്‍ വളര്‍ച്ച കൂടാന്‍ കാരണം. നേരിട്ടുള്ള […]
സപ്തവര്‍ണ്ണ സുന്ദരി എന്നറിയപ്പെടുന്ന കാവി പക്ഷി ഹിമാലയത്തില്‍ നിന്ന് വീണ്ടും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനത്തിനായി എത്തി. കാവി എന്നറിയപ്പെടുന്ന പിറ്റ പക്ഷി ഹിമാലയത്തിലെ അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍,ഒക്‌ടോബര്‍ മാസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് തട്ടേക്കാട് ഡോക്ടര്‍ സലിം അലി പക്ഷിസങ്കേതത്തില്‍ പതിവായി എത്തുന്നത്. ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോള്‍ കാവി കിളികള്‍ നീണ്ട പറക്കലിന് തയ്യാറെടുപ്പുകള്‍ നടത്തുകയും, തട്ടേക്കാട് ലക്ഷ്യമാക്കി പറക്കുകയുമാണ്. ചെറിയ ശരീരത്തില്‍ പറക്കുന്നതിന് വേണ്ടി ഊര്‍ജ്ജം സംഭരിച്ചാണ് ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു […]
കപ്പ ടിവിയുടെ മോജോ റൈസിംഗ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംഗീത വിരുന്നില്‍ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കും. ബോബ് മാര്‍ളിയുടെ മകന്‍ കീ മാനീ മാര്‍ലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ് ഇദ്ദേഹം ഇന്ത്യയില്‍ സംഗീത പരിപാടിക്കെത്തുന്നത്. ആദ്യദിനമായ പത്തിനാണ് മാനീ മാര്‍ലിയുടെ കോണ്‍ഫ്രണ്ടേഷന്‍ ബാന്‍ഡ് വേദിയിലെത്തുക. മിയാമിയില്‍ സ്ഥിരതാമസമായ കീ മാനീ മാര്‍ലി പാട്ടുകാരന്‍, പാട്ടെഴുത്തുകാരന്‍, നടന്‍, ഗിട്ടാറിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധമാണ്. ബ്ലാക്ക് പ്ലാനറ്റ്, പൈനാപ്പിള്‍ […]
അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര […]
മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ് സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക് ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്‍റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. […]
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) കുഴഞ്ഞു വീണു മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയാണ്കുഴഞ്ഞു വീണത്. ചരിത്രത്തിലാദ്യമായി തുള്ളൽപദ കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു. 1974 ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറി. വീര ശൃംഖലയും തുള്ളൽ കലാ നിധി പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായിരുന്നു. വലിയ ശിഷ്യ സമ്പത്തും ഗീതാനന്ദനുണ്ട്. നീനാപ്രസാദ് ,കാവ്യാ മാധവന്‍ എന്നിവര്‍ ശിഷ്യരായിരുന്നു.കമലദളം അടക്കം മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.നൃത്ത സംവിധായിക […]
ബാങ്കോക്ക്: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കടുവകള്‍ക്കൊപ്പം. കടുവകളോട് കൂട്ടുകൂടാന്‍ മന്ത്രിക്കൊപ്പം ഭാര്യയുമുണ്ട്. പട്ടായയിലെ ശ്രീരചാ ടൈഗര്‍ സൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ ഇട്ടത്. ട്രോളര്‍മാരെ ട്രോളിയാണ് തലക്കെട്ട്. ‘ബാങ്കോക്കിലെ കടുവകള്‍ക്കൊപ്പം; എന്തൊരു റിലാക്സേഷന്‍!’ ആസിയാന്‍-ഇന്ത്യ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി തായ് ലാന്‍ഡില്‍ പോയത്.തായ് ലാന്‍ഡിനൊപ്പം ഇന്ത്യയായിരുന്നു സമ്മേളനത്തിന്‍റെ അധ്യക്ഷപദവിയില്‍.ചിയാംഗ് മായിലായിരുന്നു യോഗം. ബാങ്കോക്കിലെ ടൂറിസം പഠിക്കേണ്ടതാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.60 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ബാങ്കോക്കില്‍ 32 ദശലക്ഷം […]















