Tag Archives: passport

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട

പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം […]

രാജ്യത്തിനി എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്‌പോര്‍ട്ട് ഓഫിസിലും പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്‍കിയാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കാം. പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും […]

വീട്ടില്‍ വന്നുള്ള പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ ഇനി ഇല്ല

പാസ്‌പോര്‍ട്ട് വേരിഫിക്കേഷനായി പൊലീസ് വീട്ടിലെത്തുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ ചെന്നുള്ള വേരിഫിക്കേഷന്‍ ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വീട്ടില്‍ ചെന്നുള്ള പരിശോധനകള്‍ കൈക്കൂലിക്കും ഒട്ടേറെ പരാതികള്‍ക്ക് കാരണമായതിനെത്തുടര്‍ന്ന് പുതിയ തീരുമാനം. അപേക്ഷിക്കുന്നയാളുടെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ ചെന്ന് പരിശോധിക്കുന്നതാണ് ഇതുവരെ തുടര്‍ന്ന വന്നിരുന്ന രീതി. എന്നാല്‍ ഇനി മുതല്‍ ഈ പതിവ് തുടരില്ല. മേയ് 21ന് ജോയിന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ […]

പുതിയ സംവിധാനവുമായി പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍: പരിശോധനയ്ക്കായി പ്രത്യേക പൊലീസ് ഉദ്യോഗസ്ഥര്‍

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തുന്നു. വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലും കാര്യക്ഷമായും പൂര്‍ത്തിയാക്കുന്നതിനുമായി പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതു പ്രകാരം പരിശോധനാ റിപോര്‍ട്ടുകള്‍ അന്നേ ദിവസം തന്നെ മൊബൈല്‍ വഴി പാസ്പോര്‍ട്ട് സെല്ലിന് കൈമാറുകയാണ് ലക്ഷ്യം. പരിശോധനകള്‍ക്കായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഫോട്ടോ അടക്കമുള്ള രേഖകള്‍ അവിടെ വച്ചുതന്നെ പരിശോധിച്ച് പാസ്പോര്‍ട്ട് സെല്ലിന് വിവരം കൈമാറുന്ന രീതി അടുത്തമാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പാവുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള […]

വര്‍ണ വിവേചനം നീക്കി: പാസ്പോര്‍ട്ടിന് ഒറ്റനിറം മാത്രം

ന്യൂഡല്‍ഹി: എതിര്‍പ്പ് വ്യാപകമായതോടെ ഓറഞ്ച് പാസ്പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പത്താം തരം കഴിഞ്ഞിട്ടാല്ലത്തവര്‍ക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് കൊണ്ടുവരാനായിരുന്നു നീക്കം. പൗരന്മാരെ രണ്ടു തരക്കാരായി കാണുന്നതാണ് നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പാസ്പോര്‍ട്ടിന്‍റെ അവസാനപേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം പുനരവലോകനം ചെയ്യുകയായിരുന്നു. വിദേശത്ത് സാധാരണ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിറംമാറ്റം നിര്‍ദ്ദേശിച്ചിരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

റേഷന്‍കാര്‍ഡുണ്ടോ? തത്കാല്‍ പാസ്പോര്‍ട്ട് നേടാം

തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷാ രേഖകളില്‍ ഇളവ്. റേഷന്‍ കാര്‍ഡും ഇനി തത്കാല്‍ പാസ്പോര്‍ട്ട് നേടാന്‍ ആധികാരിക രേഖ. കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി റേഷന്‍ കാര്‍ഡും ആധികാരിക രേഖ. നേരത്തെ റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇത് റദ്ദാക്കി. റേഷന്‍ കാര്‍ഡിനെ വീണ്ടും ആധികാരിക രേഖയായി കേന്ദ്രം അംഗീകരിച്ചെന്ന് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാല്‍ […]