മധ്യവേനലവധി തിരക്കു പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പൂര്‍–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒന്നു വീതം കോച്ചുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകള്‍, രണ്ട് ജനറൽ കംപാർട്മെന്‍റ്കള്‍ എന്നിവ സ്പെഷൽ ട്രെയിനിൽ ഉണ്ടാകും. ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പകൽ 12ന്എ റണാകുളത്തെത്തും. […]
Tag Archives: special train
താംബരം–കൊച്ചുവേളി റൂട്ടിൽ 16നു പ്രത്യേക ട്രെയിൻ (06039) സർവീസ് നടത്തുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. 20 സെക്കൻഡ് ക്ലാസ് കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ റിസർവേഷൻ ആവശ്യമില്ല. 16നു രാത്രി 7.30നു താംബരത്തു നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 11.45നു കൊച്ചുവേളിയിൽ എത്തും. ഡിണ്ടിഗൽ, മധുര, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, തിരുവനന്തപുരം വഴിയാണ് സർവീസ്.
എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035, 06036) ഏപ്രില്‍ നാലു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പുതിയ നാല് സ്റ്റോപ്പുകളോടെയാണ് ട്രെയിന്‍ ഓടുക. ഒറ്റപ്പാലം, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേയ്ക്കും തിരിച്ച് ബുധനാഴ്ചകളില്‍ എറണാകുളത്തേയ്ക്കുമാണ് സര്‍വീസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇടയ്ക്കു സര്‍വീസ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചകളില്‍ എറണാകുളത്തു നിന്നും രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് […]
മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, […]




