Category Archives: News

ഇന്ത്യക്കാര്‍ വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് എങ്ങോട്ട് ?

ന്യൂഡല്‍ഹി: ഇന്ത്യക്കാരധികവും വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് ദുബൈയിലേക്ക്.തായ് ലാന്‍ഡ്,ഫ്രാന്‍സ്,സിംഗപ്പൂര്‍,മലേഷ്യ എന്നിവയാണ് തൊട്ടു പിന്നില്‍.സൗദി അറേബ്യ,ബഹറൈന്‍,അമേരിക്ക എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവരും കുറവല്ല. എക്സ്പെഡിയ ഗ്രൂപ്പും വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎപിഎയും ചേര്‍ന്ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍.അമേരിക്കക്ക് പോകുന്ന ഇന്ത്യക്കാരില്‍ അധികവും ബിസിനസ് കാര്യങ്ങള്‍ക്ക് പോകുന്നവരാണ്.ഇതില്‍ 18% പേര്‍ മാത്രമേ ഉല്ലാസയാത്ര എന്ന നിലയില്‍ പോകുന്നുള്ളൂ. ഇന്ത്യക്കാരായ സഞ്ചാരികളില്‍ അധികംപേര്‍ക്കും 5-6 മണിക്കൂര്‍ കൊണ്ട് വിനോദകേന്ദ്രത്തില്‍ എത്താനാണ് താല്‍പ്പര്യം. ഫ്രാന്‍സാണ് നീണ്ടയാത്ര നടത്തിയ അധികം പേരുടെയും ഇഷ്ടയിടം.അമേരിക്കയും സ്വിറ്റ്സര്‍ലാണ്ടും […]

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന? ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് […]

ഉത്തരവാദിത്ത ടൂറിസത്തെ പിന്തുണച്ച് മാതംഗി സത്യമൂര്‍ത്തി

കോട്ടയം: കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പ്രശംസനീയമെന്ന്‍ കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി. കേരളത്തിന്‍റെ കലാ-സാംസ്കാരിക-സാമൂഹിക മേഖലകളെ കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന പ്രവർത്തനങ്ങളെ മാതംഗി സത്യമൂർത്തി അഭിനന്ദിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അയ്മനത്ത് നടന്ന പ്രത്യേക ടൂറിസം ഗ്രാമസഭാ സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു മാതംഗി സത്യമൂർത്തി. സംസ്ഥാന ടൂറിസം മേഖലയിലെ വികസനയത്നങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും മാതംഗി സത്യമൂര്‍ത്തി പറഞ്ഞു. അയ്മനം ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. […]

ഇതിനേക്കാള്‍ വിലക്കുറവില്‍ എവിടെക്കിട്ടും ? ചിക്കന്‍ സിക്സ്റ്റി ഫൈവിന് 50 രൂപ

കൊച്ചി: വിലക്കുറവില്‍ മലയാളിയെ അതിശയിപ്പിച്ച ജയില്‍ വകുപ്പ് വീണ്ടും ഭക്ഷണപ്രിയരെ അമ്പരിപ്പിക്കുന്നു. ചിക്കന്‍ 65ന് അമ്പതുരൂപയും ചില്ലി ഗോപിക്ക് 20 രൂപയും. കൊച്ചി കാക്കനാട് ജില്ലാ ജയിലിലാണ് തുടക്കമിട്ടത്. ഹോട്ടലുകളില്‍ ചിക്കന്‍ 65ന്200 രൂപയും ചില്ലി ഗോപിക്ക് എണ്‍പത് രൂപയുമാണ് വില. അതീവ ശുചിത്വത്തിലാണ് ജയിലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് സൂപ്രണ്ട് ജി ചന്ദ്രബാബു പറഞ്ഞു. രണ്ടു രൂപയ്ക്കു ചപ്പാത്തി,25രൂപക്ക് ചിക്കന്‍ കറി,15 രൂപക്ക് വെജിറ്റബിള്‍ കറി,60 രൂപക്ക് ചില്ലി ചിക്കന്‍ എന്നിങ്ങനെയായിരുന്നു ഇതുവരെ ജയില്‍ വിഭവങ്ങള്‍. യന്ത്രത്തിലാണ് […]

ബജറ്റ് നാളെ: പ്രതീക്ഷയോടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് […]

അമേരിക്കക്കാരെ ഇതിലേ..ഇതിലേ..ലോസ് ആഞ്ചല്‍സില്‍ കേരളത്തിന്‍റെ റോഡ്‌ ഷോ

ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ്‌ ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ്‌ ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് […]

ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശ് മലനിരകളാണ്‌ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. കശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.  

സുഷമ്മ ഇടപെട്ടു: അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം ഉടന്‍

ന്യൂഡല്‍ഹി: യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴി തെളിഞ്ഞു.വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിന്‍റെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കുന്നത്.പണം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസ് പിന്‍വലിക്കും. കടം വീട്ടാതെ യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെ താമസിച്ച് കടംവീട്ടാമെന്നാണ് ധാരണ.ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍ മോചിതനാവും. 2015ല്‍ മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്.3.40 ദിര്‍ഹത്തിന്‍റെ രണ്ടു ചെക്കുകള്‍ മടങ്ങിയതായിരുന്നു കാരണം.ആയിരം കോടി രൂപയുടെ […]

പുത്തന്‍ പരിഷ്ക്കാരവുമായി തണ്ടര്‍ബേര്‍ഡ് എത്തുന്നു

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാന്‍ പരിഷ്കാരങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എത്തുന്നു. അടിമുടി മാറ്റത്തോടെ തണ്ടര്‍ബേര്‍ഡ് 350x, 500x മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുമ്പേ പുതിയ തണ്ടര്‍ബേര്‍ഡുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണ എക്സ്പോയില്‍ തണ്ടര്‍ബേര്‍ഡ് പങ്കെടുക്കുന്നില്ല. എന്‍ഫീല്‍ഡിന്‍റെ പരമ്പരാഗത രൂപത്തിനൊപ്പം സ്പോര്‍ട്ടി ലുക്കും കൈവശപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡിന്‍റെ വരവ്. പിന്നില്‍ ഉയര്‍ന്നു നിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്‍റെ ഉയരം വര്‍ധിപ്പിച്ചു. എന്‍ജിന്‍ പൂര്‍ണമായും കറുത്ത […]

വലവിരിച്ചു ശ്രീലങ്ക:ലക്‌ഷ്യം ഇന്ത്യന്‍ സഞ്ചാരികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വലവിരിച്ചു ശ്രീലങ്ക. ഈ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.പോയ വര്‍ഷം 3,84,628ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്‌.50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നെന്നു അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്.21%ത്തിനടുത്തേ വനം -വന്യജീവി   കാഴ്ചകള്‍ കാണാന്‍ […]

ചീറിപ്പാഞ്ഞ് ജീപ്പുകള്‍; ബ്രേക്കിടണമെന്ന് നാട്ടുകാര്‍

വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് […]

വര്‍ണ വിവേചനം നീക്കി: പാസ്പോര്‍ട്ടിന് ഒറ്റനിറം മാത്രം

ന്യൂഡല്‍ഹി: എതിര്‍പ്പ് വ്യാപകമായതോടെ ഓറഞ്ച് പാസ്പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പത്താം തരം കഴിഞ്ഞിട്ടാല്ലത്തവര്‍ക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് കൊണ്ടുവരാനായിരുന്നു നീക്കം. പൗരന്മാരെ രണ്ടു തരക്കാരായി കാണുന്നതാണ് നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പാസ്പോര്‍ട്ടിന്‍റെ അവസാനപേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം പുനരവലോകനം ചെയ്യുകയായിരുന്നു. വിദേശത്ത് സാധാരണ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിറംമാറ്റം നിര്‍ദ്ദേശിച്ചിരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ബസ് സമരം മാറ്റി

തിരുവനന്തപുരം: സ്വകാര്യബസ് ഉടമകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ബസ് സമരം മാറ്റിവെച്ചു.നിരക്ക് ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു.നിരക്ക് വര്‍ദ്ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ സൌജന്യ നിരക്ക് വര്‍ധിപ്പിക്കണമെന്നും 140 കിലോമീറ്ററില്‍ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു.

മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ

സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്. ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും. […]

ഫോണില്‍ സംസാരിച്ച് റോഡുകടന്നാല്‍ കേസ്

മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ്‌ മുറിച്ചുകടക്കുന്നവര്‍ ജാഗ്രത… മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ്‌ മുറിച്ചു കടക്കുന്നവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്‍റെ തീരുമാനം. ജില്ലാ റോഡ്‌ സുരക്ഷ അപകട അവലോകന യോഗത്തിലാണ് തീരുമാനമായത്. വര്‍ധിച്ചു വരുന്ന റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാഹന പരിശോധന കര്‍ശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും അപകട അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യോഗത്തില്‍ ആലുവ റൂറല്‍ […]