Category Archives: News

അതിഥികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് :പുതിയ പരസ്യ ചിത്രവുമായി ദുബായ് ടൂറിസം

  ദുബായിയുടെ വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് ഖാന്‍ . ദുബായ് വിനോദ സഞ്ചാര വിഭാഗത്തിന്‍റെ ബീ മൈ ഗസ്റ്റ് കാമ്പയിന്‍റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ഒന്നാം ഘട്ട ഷാരൂഖിന്‍റെ ഒന്നാം ഘട്ട കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ദാസാണ് വീഡിയോ കാമ്പയിന്‍ സംവിധായകന്‍. ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ലെഗോലാന്‍ഡ് , ബോളിവുഡ് പാര്‍ക്ക് അടക്കം ദുബായിയുടെ തീം പാര്‍ക്കുകള്‍. ദുബായ് അക്വേറിയം […]

കാട്ടുതീ : ചെമ്പ്രയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയിൽ ജനുവരി പതിനഞ്ചു മുതൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. കാട്ടുതീ പടർന്ന സാഹചര്യത്തിലാണ് ടൂറിസം അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. പോയ വർഷം ഫെബ്രുവരിയിലുണ്ടായ വൻ തീപിടുത്തം കാരണം ആറു മാസമാണ് ചെമ്പ്രയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഹോളിവുഡ് വരുമോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയിലേക്ക്

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : റിച്ചാര്‍ഡ് ഗെരെ , ജൂലിയാ റോബര്‍ട്ട്സ്, ആഞ്ജലീന ജോളി ആരാകും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവുക. താരങ്ങള്‍ മനസ്സ് തുറന്നില്ലങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മനസ്സില്‍ ഇവരൊക്കെയാണ്. നേരത്തെ ആമിര്‍ഖാനും അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു അംബാസഡര്‍മാര്‍. ഹോളിവുഡ് താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആക്കുന്നതിലൂടെ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം. നിലവിലെ 14.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എന്നത് അടുത്ത […]

താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍

ടിഎന്‍എല്‍ ബ്യൂറോ ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്‌. 40 രൂപ പുരാവസ്തു […]

പരസ്പരം മുന്നറിയിപ്പുമായി തുര്‍ക്കിയും അമേരിക്കയും

അങ്കാര: അവരവരുടെ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് പരസ്പരം മുന്നറിയിപ്പ് നല്‍കുകയാണ് അമേരിക്കയും തുര്‍ക്കിയും. ആദ്യം അമേരിക്കയുടെ വക-തുര്‍ക്കി സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ക്ക് ആയിരുന്നു ആദ്യ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കന്‍ സഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിര്‍ദേശം. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ തുര്‍ക്കി തിരിച്ചടിച്ചു. ആസൂത്രിത അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനായിരുന്നു തുര്‍ക്കിയുടെ മുന്നറിയിപ്പ് . അങ്കാരയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പ് കോസ്നേറ്റിനെ വിളിച്ചു വരുത്തി തുര്‍ക്കി രോഷം അറിയിക്കുകയും ചെയ്തു. പാകിസ്താന്‍, സുഡാന്‍ , […]

ഉത്സവ കലണ്ടര്‍ ആപ്പുമായി ടൂറിസം മന്ത്രാലയം

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം. മൊബൈല്‍ ആപ്പും ഡിജിറ്റല്‍ കലണ്ടറും കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. പ്ലാനറിനു തുല്യമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ . ആന്‍ട്രോയിഡ്‌, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരവര്‍ക്ക് വേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്താം. കോണ്ടാക്റ്റില്‍ ഉള്ളവര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയുമെന്ന് ടൂറിസം മന്ത്രാലയംഅറിയിച്ചു. പന്ത്രണ്ടു തരം യാത്രകളും അവയ്ക്കുള്ള ഇടങ്ങളും അതുല്യ ഭാരത മേശക്കലണ്ടറിലുണ്ട് . ഇന്ത്യ എല്ലാവര്ക്കും എന്നതാണ് മേശക്കലണ്ടറിന്‍റെ ആശയം.

നഷ്ടം പെരുകി : ഐടിഡിസി വില്‍പ്പനക്ക്

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്‌, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്. […]

മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്

വെബ്‌ഡസ്ക് മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത്  ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് […]

പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?

പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ? നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക്‌ […]

സൗദി പുതുവഴിയില്‍ത്തന്നെ : സ്ത്രീകള്‍ക്ക് ഇനി ഒറ്റക്കും സൗദിയിലെത്താം

  മുപ്പതു ദിവസം വരെ തങ്ങാനാവുന്ന ടൂറിസ്റ്റ് വിസകളാകും  സൗദി വിനോദ സഞ്ചാര – ദേശീയ പൈതൃക കമ്മിഷന്‍ മേധാവി ഒമര്‍ അല്‍ മുബാറക് പറഞ്ഞു. ഹജ്ജ് ,ഉമ്രാ തീര്‍ഥാടനത്തിനും ഇത് ബാധകമാണ്. ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം ആദ്യ പാദം മുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കമ്മിഷന്‍റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും വിസ നല്‍കും . ഹജ്ജ് , ഉമ്ര എന്നിവ മാത്രമായി വിദേശികളുടെ വരവ് ഒതുങ്ങാതെ വിനോദ സഞ്ചാര മേഖലയില്‍ […]

ഒഴിവാക്കൂ ഈ അഞ്ച് മെക്സിക്കന്‍ നഗരങ്ങളെ : ഉപദേശവുമായി അമേരിക്ക

വെബ്ഡെസ്ക് മെക്സിക്കോ കാണാന്‍ പോകുന്നവര്‍ ഈ അഞ്ചു നഗരങ്ങള്‍ ഒഴിവാക്കുക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെതാണ് ഉപദേശം. ഇവിടങ്ങളില്‍ പെരുകുന്ന കുറ്റകൃത്യങ്ങളും ഗുണ്ടാ വിളയാട്ടങ്ങളുമാണ് അമേരിക്കന്‍ നിര്‍ദ്ദേശത്തിന് പിന്നില്‍. കൊലിമ , മിചോക്കാന്‍ , സിനലോവ , തമാലിപാസ്, ഗ്യുരേരോ എന്നീ നഗരങ്ങള്‍ ഒഴിവാക്കാനാണ് സഞ്ചാരികള്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ആഭ്യന്തര സംഘര്‍ഷം ശക്തമായ സിറിയ , അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ വിലക്കിന് സമാനമായ മുന്നറിയിപ്പാണ് ഇപ്പോള്‍ അമേരിക്ക നല്‍കിയിരുന്നത്. ഒരിക്കല്‍ ഹോളിവുഡ് സിനിമകളുടെ ചിത്രീകരണ സ്ഥലമായിരുന്ന […]

കിറുകൃത്യത്തില്‍ മുന്നില്‍ ഇന്‍ഡിഗോ; സ്പൈസും എയര്‍ ഏഷ്യയും പിന്നില്‍

ലോകത്തു സമയ കൃത്യത പാലിക്കുന്ന വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിൽ നിന്ന് ഇൻഡിഗോ ആദ്യ നാലിലെത്തി. എയർ ഇന്ത്യ അടക്കം മറ്റു മുൻ നിര വിമാനങ്ങളെ ആദ്യ ഇരുപതു സ്ഥാനക്കാരിൽ കാണാനില്ല.

നികുതി കുറച്ചേക്കും; വിനോദ സഞ്ചാര മേഖല പ്രതീക്ഷയില്‍

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിനോദ സഞ്ചാര രംഗത്ത്‌ നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് […]

കൂ ..കൂ ..തീവണ്ടി …കുറ്റപ്പെടുത്തല്‍ സഭാ സമിതിയുടേത്

  ഇന്ത്യയുടെ ജീവരേഖ എന്നാണ് റയില്‍വേയുടെ അവകാശവാദം. പക്ഷേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോക്കെ ഈ ജീവരേഖ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. . വിനോദ യാത്രികരുടെ മുന്‍ഗണനകള്‍ റയില്‍വേ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. യാത്രക്കാരെ അവഗണിക്കാം. പക്ഷെ എംപിമാരോട് അത് പറ്റില്ലല്ലോ.. റയില്‍വേയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടിലാണ് റയില്‍വേക്ക് കണക്കറ്റ വിമര്‍ശനം. ഇന്ത്യയുടെ ഭംഗിയും തീര്‍ഥാടന ടൂറിസവും പുറംലോകത്ത് എത്തിക്കാന്‍ റയില്‍വേ ചെറു വിരല്‍ അനക്കുന്നില്ലന്നായിരുന്നു വിമര്‍ശനം. രാജ്യത്തെ വലിയ വാഹന നടത്തിപ്പുകാരുടെ ചെറിയ വീക്ഷണം […]

ഭാര്യ തന്‍ പ്രസവം അങ്ങ് അമേരിക്കയില്‍

പ്രസവിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ പ്രസവിച്ചാല്‍ രണ്ടുണ്ട് കാര്യം. കുഞ്ഞ് ഇംഗ്ലീഷു പറയുകയും ചെയ്യും അമേരിക്കന്‍ പൌരത്വം കിട്ടുകയും ചെയ്യും.