Category Archives: Kerala

കനത്ത സുരക്ഷയില്‍ രാജ്യത്ത് റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം, അതിഥികളായി 10 രാഷ്ട്രത്തലവന്‍മാര്‍

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ രാജ്യം ഇന്ന് 69-ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് രാഷ്ടപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ റിപബ്ലിക്ക് ദിനാഘോഷം ആരംഭിക്കും. പത്തു രാഷ്ട്രത്തലവന്‍മാരാണ് രാജ്പഥില്‍ നടക്കുന്ന ദിനാഘോഷങ്ങളില്‍ അതിഥികളായി എത്തുന്നത്. അശോകചക്ര അടക്കമുള്ള സേനപുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും.തുടര്‍ന്ന്. കര-നാവിക-വ്യോമ സേനകളുടെ പരേഡ് രാജ്പഥില്‍ നടക്കും. രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ […]

കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്‌സ്

  കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ […]

നാല് സംസ്ഥാനങ്ങളിലില്ല; പത്മാവത് പ്രദര്‍ശനശാലകളില്‍

വിവാദ പ്രതിഷേധങ്ങള്‍ക്ക്‌ ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് […]

സ്മാര്‍ട്ട് ഓട്ടോ നിറയും: കൊച്ചി പഴയ കൊച്ചിയല്ല

നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിയിലെ ഓട്ടോക്കാര്‍ ഓടുന്നത് നാടിന്‍റെ കൂടെയാണ്. മെട്രോ നഗരമായ കൊച്ചിയില്‍ ഇനി മെട്രോ ഓട്ടോറിക്ഷകളും. 15000 മെട്രോ ഓട്ടോകളാണ് കൊച്ചിയുടെ നിരത്തിലിറങ്ങുക. ഇതു സംബന്ധിച്ച് നഗരത്തിലെ ഓട്ടോറിക്ഷകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. പൊതുഗതാഗത സംവിധാനത്തിലേക്ക് ഓട്ടോയും ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമാവുന്ന ലോകത്തിലെ ആദ്യ നഗരമാവും കൊച്ചി. […]

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് […]

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, […]

വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…

സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്‌. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ […]

വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍

സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ്‍ സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ്‍ സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ്‍ സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്. അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് […]

കടലിന്‍റെ ഫോട്ടോ എടുത്തു; കുഴിയില്‍ വീണു

ഫോര്‍ട്ട്‌കൊച്ചി കാണാനെത്തിയ സ്വീഡന്‍ സ്വദേശി കടപ്പുറത്തോടു ചേര്‍ന്ന മാലിന്യക്കുഴിയില്‍വീണു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇദ്ദേഹം മാലിന്യക്കുഴിയില്‍ വീണത്. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളം വെച്ചു. ഇതുകേട്ട് സമീപത്തെ കച്ചവടക്കാരും മറ്റും ഓടിയെത്തി.അവര്‍ കടലിലേക്ക്‌ മാറ്റി നിര്‍ത്തി സായിപ്പിനെ കുളിപ്പിച്ചു. കടപ്പുറത്തിനു തൊട്ടടുത്തായി മാലിന്യം ഒഴുകിയിരുന്ന ഓടയ്ക്ക്‌ സമീപത്ത് മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയായിരുന്നു. ഇവിടം വൃത്തിയാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കുറച്ചു നാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ല.

വൈകുന്നേര ‘പഴ’യാഹാരം; പഴം പാന്‍കേക്ക് റിസിപ്പി

ഭക്ഷണ പ്രിയരല്ലാത്തവരായി ആരുണ്ട്..? ഓരോരുത്തര്‍ക്കും ഭക്ഷണത്തില്‍ ഓരോ താല്‍പ്പര്യങ്ങളാണ്. ചിലര്‍ പച്ചക്കറികളിലെ വൈവിധ്യങ്ങള്‍ ഇഷ്ടപെടുന്നു. ചിലര്‍ക്കാവട്ടെ ഇറച്ചിയും മീനുമാണ് പ്രിയം. ചിലര്‍ക്ക് പലഹാരങ്ങളാണ് താല്‍പ്പര്യം. എത്ര കഴിച്ചാലും ആര്‍ത്തി തീരാത്തവരുമുണ്ട്. അങ്ങനെ കുറെയേറെ വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ആഹാരം. അതുകൊണ്ടാണല്ലോ ഓരോ ആഹാര വസ്ത്തുക്കളും തേടി പല ദിക്കുകളിലും നമ്മള്‍ യാത്ര ചെയ്യുന്നത്. ഓരോ നാട്ടിലും ഓരോ പ്രദേശത്തും ഓരോ വീട്ടിലും വ്യത്യസ്ഥ സ്വാദുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. നാലുമണി പലഹാരമെന്നും, ചായക്കടിയെന്നും, എണ്ണക്കടിയെന്നും മറ്റുമുള്ള പേരുകളില്‍ ഇതറിയപ്പെടുന്നു. […]

യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ടൂറിസം

രണ്ടാംഘട്ട പ്രമോഷന്‍ ക്യാമ്പയിന് ശേഷം യൂറോപ്പിലെ 7.5 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച് കേരള ടൂറിസം. വിവിധ തരം പദ്ധതികളാണ് ഇതിനായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി യൂറോപ്പിലുളള വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുക. യൂറോപ്യന്‍ വിപണിക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കേരളത്തിനെ ലോക ടൂറിസം ഭൂപടത്തില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ലോക ടൂറിസത്തിന്‍റെ മൊത്ത വളര്‍ച്ചയ്ക്ക് യൂറോപ്പ് മികച്ച സാധ്യതകള്‍ ആണ് നല്‍കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ […]

സിനിമ താരം ഭാവന വിവാഹിതയായി

തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്‍റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.

ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..

ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ്‌ ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ്‌ ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ […]

റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ്‌ ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് […]

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. […]