Category Archives: Kerala

പുറ്റിങ്ങൽ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്

കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോൺക്രീറ്റ് നടക്കുന്നതിനിടെ തകർന്നു വീണു. എട്ടു പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ എട്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻറെ കോൺക്രീറ്റ് പണികൾ നടത്തി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ന് രാവിലെ മടങ്ങിപ്പോയതിനാൽ വലിയ അപകടം ഒഴിവായി.  

ഹിമാലയത്തില്‍ നിന്ന് ചിറക് വിരിച്ച് സപ്തവര്‍ണ്ണ സുന്ദരി

സപ്തവര്‍ണ്ണ സുന്ദരി എന്നറിയപ്പെടുന്ന കാവി പക്ഷി ഹിമാലയത്തില്‍ നിന്ന് വീണ്ടും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനത്തിനായി എത്തി. കാവി എന്നറിയപ്പെടുന്ന പിറ്റ പക്ഷി ഹിമാലയത്തിലെ അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍,ഒക്‌ടോബര്‍ മാസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് തട്ടേക്കാട് ഡോക്ടര്‍ സലിം അലി പക്ഷിസങ്കേതത്തില്‍ പതിവായി എത്തുന്നത്. ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോള്‍ കാവി കിളികള്‍ നീണ്ട പറക്കലിന് തയ്യാറെടുപ്പുകള്‍ നടത്തുകയും, തട്ടേക്കാട് ലക്ഷ്യമാക്കി പറക്കുകയുമാണ്. ചെറിയ ശരീരത്തില്‍ പറക്കുന്നതിന് വേണ്ടി ഊര്‍ജ്ജം സംഭരിച്ചാണ് ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു […]

കീ മാനീ മാര്‍ലി കൊച്ചിയില്‍

കപ്പ ടിവിയുടെ മോജോ റൈസിംഗ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംഗീത വിരുന്നില്‍ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കും. ബോബ് മാര്‍ളിയുടെ മകന്‍ കീ മാനീ മാര്‍ലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ്‌ ഇദ്ദേഹം ഇന്ത്യയില്‍ സംഗീത പരിപാടിക്കെത്തുന്നത്. ആദ്യദിനമായ പത്തിനാണ് മാനീ മാര്‍ലിയുടെ കോണ്‍ഫ്രണ്ടേഷന്‍ ബാന്‍ഡ് വേദിയിലെത്തുക. മിയാമിയില്‍ സ്ഥിരതാമസമായ കീ മാനീ മാര്‍ലി പാട്ടുകാരന്‍, പാട്ടെഴുത്തുകാരന്‍, നടന്‍, ഗിട്ടാറിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധമാണ്. ബ്ലാക്ക്‌ പ്ലാനറ്റ്, പൈനാപ്പിള്‍ […]

സഞ്ചാര തിരക്കില്‍ വീണ്ടും കുണ്ടള സജീവം

അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര […]

ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…

മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ്‌ സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക്‌ ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്‍റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. […]

ബ്ലാസ്റ്റേഴ്‌സിനുവേണ്ടി; സച്ചിന്‍ ആലുവാ ക്ഷേത്രത്തില്‍

ഐഎസ്സ്എല്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആലുവ ക്ഷേത്രത്തിലെത്തി. ദേശത്ത് കുന്നുംപുറത്ത് ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാവിലെ സച്ചിന്‍ എത്തിയത്.

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, കാട്ടറിവുകളുടെ അമ്മ

നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നു. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. ലക്ഷിക്കുട്ടിയമ്മയുമായി  ടൂറിസം ന്യൂസ്‌ ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ട് സംസാരിച്ചു.നാട്ടുവൈദ്യത്തേയും പിന്നിട്ട വഴികളേയും പുരസ്കാരങ്ങളെയുംകുറിച്ച്. ചിത്രം : ജിഎസ് അരവിന്ദ്.  പൊന്മുടി റോഡില്‍ കല്ലാര്‍ ചെക്ക്പോസ്റ്റ്‌ കടന്ന് ഇടത്തോട്ടുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന സ്ഥലത്തെത്താം. അവിടെ മരത്തില്‍ കെട്ടിയിട്ട ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് ലക്ഷ്മികുട്ടിയമ്മ, നാട്ടുവൈദ്യം എന്ന്. വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങളാണ്. രാജ്യം […]

ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്‌. കേമന്മാര്‍ ലണ്ടനില്‍ അഥവാ കൊച്ചിയില്‍

സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത്  മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും  പോലെയാണ്. പുതിയ  രുചികളും   പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക്  സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം.   ലണ്ടന്‍ തെരുവോരത്തിന്‍റെ   പ്രതീതിയിലാണ്  ഭക്ഷണശാല . ഇഷ്ടിക […]

താമരശേരി ചുരം രാത്രിക്കാഴ്ചകള്‍…

മ്മടെ താമരശ്ശേരി ചുരം…… വെള്ളാനകളുടെ നാട് സിനിമയില്‍ നടന്‍ പപ്പുവിന്‍റെ ഡയലോഗ് അത്രപെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല. മലയെ വലംവെച്ചുള്ള ഒമ്പതു ഹെയര്‍ പിന്‍ വളവു കയറി വേണം വയനാടെത്താന്‍. എട്ടാമത്തെ വളവില്‍ നിന്ന് നോക്കിയാല്‍ ചുരം മുഴുവനും കാണാം. ഫോട്ടോഗ്രാഫര്‍   ഷാജഹാന്‍ കെഇ  നിക്കോണ്‍ ഡി700 കാമറയില്‍ പകര്‍ത്തിയ താമരശേരി ചുരത്തിന്‍റെ രാത്രി കാഴ്ചകള്‍….

ഉറുമ്പുകള്‍ക്കൊരമ്പലം കണ്ണൂരില്‍

ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രമുണ്ട്‌ കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്‍ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം […]

കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര

താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ്  സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. സഹ്യന്‍റെ മകള്‍ : കേരളത്തിന്‍റെയും, തമിഴ്നാടിന്‍റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വ​ന്യ​ജീ​വി​ക​ൾ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ൾ. കാ​ടി​ന്‍റെ​ പച്ചപ്പാണ് മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ ഇ​ട​മാ​ക്കുന്നത്. മു​തു​മ​ല, ബ​ന്ദി​പ്പൂ​ര്‍ വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളോ​ട് ചേ​ര്‍ന്നാ​ണ് മു​ത്ത​ങ്ങ വ​നം. വ​ന​സ​സ്യ​ങ്ങ​ളും അ​പൂ​ര്‍വ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും ഈ […]

അമ്മച്ചിക്കൊട്ടാരം സൂപ്പര്‍സ്റ്റാര്‍

ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച കാര്‍ബണ്‍ സിനിമ കണ്ടവരുടെ മനസ്സില്‍ മായാതെ പതിഞ്ഞ ചില ഫ്രെമുകളുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ബംഗ്ലാവ്. ഈ ലൊക്കേഷന്‍ മലയാള സിനിമക്ക് പുതിയതല്ല. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ്‌ തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ എല്ലായിപ്പോഴും മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമലയും, ഗവിയും അതില്‍ ചിലതാണ്. കാര്‍ബണ്‍ന്‍റെ രണ്ടാംപകുതി പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഈ ബംഗ്ലാവിനെ ചുറ്റിപറ്റിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ […]

കടലാഴങ്ങളെ ക്യാമറയില്‍ പകര്‍ത്താം; അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍

തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍. ഫെബ്രവരി 22ന് എറണാകുളത്തെ ഹോട്ടല്‍ ഐബിസില്‍ നടക്കുന്ന പരിശീലനം അനൂപ് ജെ കാട്ടൂക്കാരന്‍,ഡോ.ക്യാപ്പ്റ്റന്‍ ശാന്തനു,സുബിന്‍ ജെ കളരിക്കല്‍,ഷിബിന്‍ സെബാസ്റ്റ്യന്‍,അനീഷ് ബെനഡിക്റ്റ് എന്നിവര്‍ നയിക്കും. സാഹസികതയും ഫോട്ടാഗ്രാഫിയും ഒന്നിക്കുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://www.bondsafarikovalam.com/workshop/ എന്ന സെറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ജന്മദിനാശംസകള്‍ ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി

ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി  വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്‍റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ […]

കേരളത്തിലേക്ക് 14 പ്രത്യേക വേനല്‍ക്കാല തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ചെന്നൈ-എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി […]