കോഴിക്കോട് പാറോപ്പടിയില്‍ 60 ഏക്കര്‍ സ്ഥലത്ത് ജലാശയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാറോപ്പടി-കണ്ണാടിക്കല്‍ കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലത്ത് സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന […]
Category Archives: Kerala
വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത. മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ […]
സ്വപ്‌നം കാണുന്നവന്റെ കലയാണ് സിനിമ. അങ്ങനെയൊരു സ്വപ്‌നവുമായി സജുമോന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. ആഢംബര മാളുകളില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 12 ഡി ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന മൂവബിള്‍ തീയറ്ററുമായി. മാളുകളിലെ സജ്ജീകരണങ്ങളേക്കാളും ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് അരൂര്‍ സ്വദേശികളായ സജുമോനും ഷീബയും തങ്ങളുടെ സഞ്ചരിക്കുന്ന 12 ഡി തിയേറ്റര്‍ കൊണ്ട്. ഇരുട്ട് മുറിയില്‍ തെളിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍ ഇന്നും എല്ലാവര്‍ക്കും അതിശയമാണ്. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം നമ്മളും കൂടി ചലിക്കുന്നു. കഥയിലെ കഥാപാത്രം അഗാധമായ […]
രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ കണക്കുമായി […]
മലയാള സാഹിത്യത്തിലെ ശക്തയായ എഴുത്തുകാരി കമലദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍. കമലയുടെ ആത്മകഥ ‘എന്റെ കഥ’ ആദ്യമായി പ്രസിദ്ധീകരിച്ച ദിവസമാണ് ഇന്ന്. 1973ല്‍ മലയാളത്തില്‍ ആദ്യമായി എന്റെ കഥ പ്ര0സ്ദ്ധീകരിച്ച ദിവസമായതിനാലാണ് മലയാളികളുടെ ആമിക്ക് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചത്. മഞ്ജിത് താപ്പ് എന്ന കലാകാരന്‍ ആണ് ഈ ഡൂഡില്‍ രൂപകല്‍പന ചെയ്തത്. ‘ഏതു ഭാഷയിലായാലും ഏത് വിഭാഗത്തിലുള്ളതായാലും കമലാദാസിന്റെ കൃതികള്‍ക്കും ജീവിതത്തിനും നിര്‍ഭയത്വവും പരിവര്‍ത്തന ശേഷിയിമുണ്ടായിരുന്നു. ഫെമിനിസ്റ്റ് എന്ന പേര് അവഗണിച്ചും മാധവിക്കുട്ടി, ആമി, കമല, സുരയ്യ […]
ആലപ്പുഴയിലെ കായല്‍ കാഴ്ച്ചകളെക്കുറിച്ചും ഹൗസ് ബോട്ട് സഞ്ചാരത്തെക്കുറിച്ചും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ കുറിച്ചതിങ്ങനെ: ‘ഇവിടം സ്വര്‍ഗതുല്യം, ഗംഭീരമായ ഭക്ഷണം, കാഴ്ചകള്‍ അതിസുന്ദരം’. കായല്‍സൗന്ദര്യം നുകരാന്‍ ബുധനാഴ്ചയാണ് തസ്ലീമ ആലപ്പുഴയില്‍ എത്തിയത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കായല്‍ സവാരി. ഡോഗ്-ബോംബ് സ്‌ക്വാഡുകള്‍, അഗ്നിസുരക്ഷാസേന ഉള്‍പ്പെടെ 200ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷ ക്രമീകരണമാണ് ഹൗസ് ബോട്ട് സഞ്ചാരത്തിന് മുന്നോടിയായി ഒരുക്കിയത്. സി.പി സാബുവിന്റെ ഉടമസ്ഥതയിലുള്ള സി പി ഹൗസ് ബോട്ട്‌സിന്റെ 9 വണ്ടേഴ്‌സ് എന്ന […]
സംസ്ഥാനത്തെ നിരത്തുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കിന് ഒരേ നിറം. നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. സംസ്ഥാന ഗതാഗത അതോററ്റിയുടെ തീരുമാനപ്രകാരമാണ് നിറം മാറ്റം. ഇനിമുതല്‍ സിറ്റി ബസുകള്‍ പച്ചയും ഓര്‍ഡിനറി ബസുകള്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മെറൂണ്‍ നിറവുമായിരിക്കും. പരിക്ഷ്‌കരിച്ച എല്ലാ ബസുകള്‍ക്കും അടിവശത്ത് വെള്ള നിറത്തില്‍ മൂന്ന് വരകള്‍ ഉണ്ടാവും. ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്ക് പുറമേ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് […]
ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ് ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ് ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് […]
അമേരിക്കന്‍ സഹോദരിമാരായ ആനും ജാക്കിയും കണ്ട കേരളം. അടുത്തിടെയാണ് ഇരുവരും കേരളത്തിലെത്തിയത്. കണ്ട കേരളത്തിന്‍റെ കാഴ്ചകള്‍ ആനും ജാക്കിയും ടൂറിസം ന്യൂസ് ലൈവിന് കൈമാറി. തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍…
വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് […]
മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ ജാഗ്രത… മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്‍റെ തീരുമാനം. ജില്ലാ റോഡ് സുരക്ഷ അപകട അവലോകന യോഗത്തിലാണ് തീരുമാനമായത്. വര്‍ധിച്ചു വരുന്ന റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാഹന പരിശോധന കര്‍ശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും അപകട അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യോഗത്തില്‍ ആലുവ റൂറല്‍ […]
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച് 31 വരെ അടച്ചു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ് പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ […]
കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, […]
അത്യപൂര്‍വമായ ജ്യോതിശാസ്ത്ര പ്രതിഭാസം കാണണോ ? എങ്കില്‍ തയ്യാറായിക്കോളൂ. നാളെ കേരളക്കര ഈ കാഴ്ചക്ക് വേദിയാവും. 150 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ചന്ദ്രഗ്രഹണം എന്നിവ ഒരേ ദിവസം സംഭവിക്കും. 1866 മാര്‍ച്ച് 31നാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത് . നാളെ വൈകീട്ടോടെ അത്ഭുതകരമായ കാഴ്ച്ചയുടെ വിരുന്നൊരുക്കും ഈ ശാസ്ത്ര സംഭവം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും ദൂരദര്‍ശിനിയിലൂടെ കാണുമ്പോഴേ അതിന്‍റെ പൂര്‍ണത മനസ്സിലാവൂ. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യുസിയത്തിലെ […]
കോട്ടയം: കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന് പ്രാദേശിക സമൂഹത്തെ സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുമായി ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. […]















