തൃശൂര്‍ ചാലക്കുടിക്കാരിയായ ജീന മരിയയ്ക്ക് ഒരു സ്വപ്നമുണ്ട്. ബൈക്കില്‍ ഈ ലോകം മുഴുവന്‍ കറങ്ങണം. ഇന്ത്യന്‍ എൻഡ്യൂറൻസ് റൈഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബാപുബാ (ബാംഗ്ലൂര്‍-പൂണെ-ബാംഗ്ലൂര്‍) ചലഞ്ചില്‍ ബൈക്കോടിച്ച് രണ്ടാമതായി മത്സരം പൂര്‍ത്തിയാക്കിയ ജീന ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു. യാത്രയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ കൂടെക്കൂടി. കൂട്ടിനു ബൈക്ക് ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കും. ആദ്യം സ്വന്തമാക്കിയ വണ്ടി വെസ്പ. ഇപ്പോള്‍ കൂട്ട് അവഞ്ചര്‍ ക്രൂസ് 220നോട്. കാക്കനാട് പ്രസ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ജീന […]
Category Archives: Kerala
ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി. പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും […]
സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ […]
സംസ്ഥാനത്ത് അടിയന്തര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി ഇന്ന് ആരംഭിക്കും. വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ […]
മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി […]
വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 […]
ഐ ടി വിദഗ്ദയും തിരുവനന്തപുരം സ്വദേശിയുമായ അനു ദേവരാജന്‍ കണ്ട ധനുഷ്‌കോടി കാഴ്ചകള്‍… പാമ്പൻ പാലം തുടങ്ങി കടലുകൾ തീർക്കുന്ന വിസ്‌മയ ഭൂമി. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഭൂപ്രദേശം. പാമ്പൻ പാലം എന്ന ഇഞ്ചിനീറിങ് വിസ്‌മയം ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ ദ്വീപ സമൂഹം. രാമേശ്വരത്തു നിന്ന് 9.5 കിലോമീറ്ററുകൾ രണ്ടു കടലുകൾക്കു നടുവിലായി നീണ്ടുകിടക്കുന്ന ഒരു തുണ്ടു ഭൂമിയിലൂടെ യാത്ര ചെയ്തു എത്തിപ്പെടുന്ന ധനുഷ്‌കോടി എന്ന ഇന്ത്യയുടെ കിഴക്കേ മുനമ്പ്. ധനുഷ്‌കോടി കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം […]
തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ […]
ഐപിഎല്ലും ഐഎസ്എല്ലും കായികപ്രേമികളില്‍ ആവേശം വിതറുമ്പോള്‍ വള്ളംകളി പ്രേമികള്‍ക്കായി ഇതാ വരുന്നു കെബിഎല്‍.കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ നീക്കിവെച്ചു.ഇതോടെ എന്താണ് വള്ളംകളി ലീഗ് എന്ന ചോദ്യവും ഉയര്‍ന്നു തുടങ്ങി. എന്താണ് കെബിഎല്‍? നെഹ്‌റു ട്രോഫി ഒഴികെ ഏഴ് പ്രാദേശിക ലീഗ് മത്സരങ്ങള്‍ ഉണ്ടാകും. നെഹ്‌റു ട്രോഫിയില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ കെബിഎല്ലിന് യോഗ്യത നേടും.എല്ലാ ടീമുകളുടെയും നാട്ടില്‍ മത്സരങ്ങളുണ്ടാകും.ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന […]
ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ […]
തിരുവനന്തപുരം : മദ്യത്തിന് കേരളത്തില്‍ വിലകൂടും ബിയറിന്‍റെയും മദ്യത്തിന്‍റെയും നികുതി ഘടന പരിഷ്ക്കരിച്ച് സംസ്ഥാന ബജറ്റ്. 400 രൂപവരെയുണ്ടായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില്‍പന നികുതി 200 ശതമായി പരിഷ്ക്കരിച്ചു. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന വികുതി. ബിയറിന്‍റെ നികുതി 100 ശതമാനമാക്കി. സര്‍ക്കാര്‍ നേരിട്ട് വിദേശ മദ്യം ഇറക്കുമതി ചെയ്യും. വിദേശ മദ്യങ്ങളുടെയും വൈനിന്‍റെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. വിദേശ മദ്യത്തിന്‍റെ ഇറക്കുമതിയില്‍ കെയ്സ് ഒന്നിന് 6000 രൂപയും വൈന്‍ […]
രാജ്യവ്യാപകമായി കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിലെ 59 ബ്ലോക്കുകളിലും കണക്കെടുപ്പ് നടക്കും. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ ബ്ലോക്കുകളിലും ഉണ്ടാകുക. കടുവ ഉള്‍പ്പെടയുള്ള മാംസഭോജികളുടെയും അവയുടെ ഇരജീവികളുടെയും സാന്നിധ്യവും എണ്ണവും ഒന്‍പത് വരെ നടക്കുന്ന കണക്കെടുപ്പില്‍ തിട്ടപ്പെടുത്തും. മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും വിവരങ്ങളാവും ആദ്യ മൂന്ന് ദിവസം ശേഖരിക്കുക. പിന്നീട് വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടുകിലോമീറ്റര്‍ നേര്‍രേഖയില്‍ ട്രാന്‍സെക്ട് എടുക്കും. അവസാന മൂന്ന് ദിവസം ടാന്‍സെക്ടില്‍ കാണുന്ന ഇരജീവികളുടെ എണ്ണമാണ് രേഖപെടുത്തുക. ശേഖരിക്കുക […]
സമുദ്ര മത്സ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) 71മത് സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി നാളെ പൊതുജനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ വിവിധ പരിപാടികള്‍ സങ്കടിപ്പിക്കും. ആഴക്കടലിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ആസ്വദിക്കാനും പുതിയ ഗവേഷണ പഠനങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ശാസ്ത്ര- ഗവേഷണ പഠനങ്ങളുടെ പ്രദര്‍ശനം, മത്സ്യങ്ങളുടെ വയസ്സ് കണ്ടെത്തുന്ന പരീക്ഷണ ശാല, മ്യുസിയം, മറൈന്‍ അക്വോറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി […]
ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 […]















