Kochi metro since its inception has been in the forefront when it comes to novel and innovative ideas. Adding another feather to their cap, and a pat on the back of the ever-growing cyclist community of Kochi, the KMRL has granted permission to passengers to carry their cycles inside the metro stations and the trains […]
Tag Archives: Kochi Metro
ഇന്നു കൊച്ചി മെട്രോയില്‍ എല്ലാവര്ക്കും സൗജന്യ യാത്ര. രാവിലെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും എത്ര തവണയും യാത്ര സൗജന്യം. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡില്‍ വൃക്ഷത്തൈകള്‍ നടുന്ന ക്യാംപയില്‍ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരില്‍ ഓരോ തൈനടുകയും അതു […]
കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കും. ഉച്ചയ്ക്കു രണ്ടര മുതല്‍ ഇടപ്പള്ളി, […]
Kochi Metro to celebrate it’s first birthday on 19th June 2018. It was on 19th June 2017, Prime Minister Narendra Modi flagged of the long awaited dream project of Kochi. As part of its first birthday, Metro declared free travel to its passengers on 19th June 2018. People can travel on this day from 6am […]
നാളെയുടെ നഗരത്തിന് മെട്രോ റെയില്‍ സ്വന്തമായിട്ട് ഒരുവര്‍ഷം. 2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചത്. 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. ഒക്ടോബറില്‍ മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റി. പുതിയൊരു ഗതാഗത സംസ്കാരത്തിന് മെട്രോ തുടക്കമിട്ടു ദൂരദേശങ്ങളില്‍നിന്ന് നഗരത്തിലെത്തുന്നവര്‍ മെട്രോയില്‍ ഒരു യാത്ര നിര്‍ബന്ധമാക്കി. […]
കൊച്ചി മെട്രോ യാത്രക്കാര്‍ക്കു വേണ്ടി ഊബര്‍ സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. ഇ ന്നു മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയും ഊബറും പരസ്പരം കൈകോര്‍ത്താണ് മെട്രോ യാത്രക്കാര്‍ക്കു വേണ്ടി പുതിയ സര്‍വീസ് തുടങ്ങിയത്.
മൂന്നാം ഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുന്ന അങ്കമാലി റൂട്ടിന്റെ ആദ്യ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചു. 2017 ലെ മെട്രോ നയത്തില്‍ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയില്‍ വരുത്തുക. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്റെയും ട്രാം ഉള്‍പ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. പുതിയ ഗതാഗത പഠനം നടത്തും. റൂട്ടിന്റെ അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്കുമ്പോള് ഈ പഠനറിപ്പോര്‍ട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ കെഎംആര്‍എല്‍ […]
യാത്രക്കാര്‍ക്കു വേണ്ടി പുതുവഴികള്‍ തേടി കൊച്ചി മെട്രോയും. കൊച്ചി മെട്രോയുടെ എം ജി റോഡ് സ്റ്റെഷനില്‍ യാത്രക്കാര്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയാണ് മെട്രോ താരമാകുന്നത്. ഡോര്‍മിറ്ററി താമസസൗകര്യമാണ് മെട്രോ സജ്ജമാക്കിയിരിക്കുന്നത്. രാത്രി യാത്രക്കാര്‍ക്കും ബാക്ക് പക്കേഴ്സിനും കൂടുതല്‍ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ഒരു ദിവസം താമസിക്കുന്നതിന് 395 രൂപയാണ് ചാര്‍ജ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളില്‍ സൗജന്യ വൈഫൈ സൗകര്യം, ലഗേജ് സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം, 24 മണിക്കൂര്‍ ചെക് ഇന്‍ ചെക് ഔട്ട് സൗകര്യം, സെക്യൂരിറ്റി […]
കൊച്ചിയില്‍ എത്തി മെട്രോയിറങ്ങി ഇനി തിരക്കുള്ള നഗരയാത്രയോട് വിട പറയാം. നഗരത്തില്‍ സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. നഗരത്തിലെ യാത്രയ്ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കെ എം ആര് എല്‍ തുടക്കമിട്ടു. എം ജി റോഡ് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ്ങി ഗ്രൗണ്ടില്‍ കെ എം ആര് എല്‍ മാനേജിങ്ങ് ഡയറക്ടര്‍ മുബമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എം.ജി. റോഡ്, മഹാരാജാസ്, ലിസി, കലൂര്‍, സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് സൈക്കിള്‍ […]
കൊച്ചി മെട്രോയിൽ യാത്ര നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ ഇടപ്പള്ളി വരെയായിരുന്നു ഉപരാഷ്ട്രപതിയുടെ യാത്ര. മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു. മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററിൽ തിരുവല്ലയിലേക്കു പോയി. രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനെത്തിയ അദ്ദേഹം കാൽനടക്കാരോടും മറ്റും കുശലാന്വേഷണം നടത്തി. മേയർ സൗമിനി ജെയ്ൻ, ജില്ലാ കലക്ടർ, കമ്മിഷണർ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാർട് സിറ്റി, മെട്രോ […]
എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള […]
വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് മെട്രോ സ്റ്റേഷന് പിന്നില്‍ പുതിയ പാര്‍ക്കിങ് ഏരിയ തയ്യാറാകുന്നു. 62 സെന്റോളം വരുന്ന ഭൂമി ഇതിനായി നേരത്തെതന്നെ മെട്രോ ഏറ്റെടുത്തിരുന്നു. 200 കാറുകള്‍ വരെ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ചുറ്റുമതില്‍, കാന എന്നിവയുടെ പണികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം മണ്ണിട്ട് ഭൂമി നിരപ്പാക്കും. ഇവിടെ ടൈല്‍ വിരിച്ചാണ് പാര്‍ക്കിങ് ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷന് തെക്കുഭാഗത്ത് മാത്രമാണ് പാര്‍ക്കിങ് സൗകര്യം ഉള്ളത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത […]
കൊച്ചി മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എം.ആർ.എൽ. യാത്ര നിരക്കിൽ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവുമാണ് നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകളാണ് ലഭ്യമാകുക. ഇതു കൂടാതെ സ്ഥിരം യാത്രക്കാർക്കായി ടിക്കറ്റ് രഹിത യാത്ര സംവിധാനം […]
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന് പരിസരത്തോ […]
മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര് എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്ഴ്സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി […]













