Tag Archives: bhoothathankettu ernakulam

ഭൂതത്താന്‍കെട്ടില്‍ വിശാല സവാരിയ്ക്ക്‌ പുതിയ ബോട്ടുകള്‍

പെരിയാര്‍ നദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തും.  10 പുതിയ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ  കലക്ടര്‍ അനുമതി നല്‍കിയെന്ന്  ഭൂതത്താന്‍കെട്ട് അസിസ്റ്റന്റ്റ്  എന്‍ജിനീയര്‍  മുരളി ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. പുതുതായി പത്തു ബോട്ടുകളാണ് ഭൂതത്താന്‍ കെട്ടില്‍ എത്തുന്നത്. സുരക്ഷാസംവിധാനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞാല്‍ അടുത്ത ആഴ്ചയോടെ ബോട്ടുകള്‍ വിനോദസഞ്ചാരത്തിനു വേണ്ടി പുഴയിലിറക്കാം. ഫൈബര്‍ ബോട്ടുകള്‍, ശിക്കാരി ബോട്ടുകള്‍ തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. എട്ടുമുതല്‍ അമ്പതുവരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ […]