കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകം വനിതാദിനത്തിലൂടെ കടന്നുപോയത് നടി ആക്രമിക്കപ്പെട്ട വാര്‍ത്തകളിലൂടെയാണ്. ഇന്ന് ഈ വനിതാ ദിനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയുമായി ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്‍റെ കുറിപ്പ് വായിക്കാം ഞാൻ ദിലീപിനെ കണ്ടുമുട്ടി. അതും തികച്ചും ആകസ്മികമായിട്ട്… ലാൽ മീഡിയയിൽ “എന്നാലും ശരത് ” എന്ന എന്‍റെ ചിത്രത്തിന്‍റെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ. ദിലീപാകട്ടെ തന്‍റെ വിഷു ചിത്രമായ “കുമ്മാര […]
Category Archives: Kerala
ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്. നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും. 500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും. […]
തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങൾ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ . കേന്ദ്ര ടൂറിസം മന്ത്രാലയവും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹുണർ സേ റോസ്ഗാർ (വൈദഗ്ദ്ധ്യത്തിൽ നിന്നും തൊഴിലിലേക്ക് ) എന്ന പദ്ധതിയുടെ ഭാഗമായി ആതിഥേയ സേവന രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യമുള്ളവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേരളത്തിലെ […]
കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ […]
ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച് (ടി ബി എക്‌സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്‌സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്‌സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് […]
കേരളത്തിന്‍റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ടൂറിസം വകുപ്പ് നടത്തിയ പാര്‍ട്ണര്‍ഷിപ് മീറ്റില്‍ ടൂറിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ വി. എസ് അനില്‍കുമാറാണ് കണക്കുകള്‍ പങ്കുവെച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരേയും ടൂറിസം മേഖലയിലെ ബിസിനസ്കാരേയും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് ക്ഷണിക്കുന്നതിനായി നടത്തിയ പാര്‍ട്ണര്‍ഷിപ് മീറ്റില്‍ 300ലധികം പേര്‍ പങ്കെടുത്തു. […]
അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം അബുദാബി പരിശീലന കളരിയുമായി തിരുവനന്തപുരത്ത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(TAAI)യുമായി ചേര്‍ന്നായിരുന്നു പരിശീലനകളരി സംഘടിപ്പിച്ചത്.അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നെത്തിയ ബേജന്‍ ദിന്‍ഷ പരിശീലന കളരിക്ക് നേതൃത്വം നല്‍കി. അബുദാബിയുടെ ഔദ്യോഗിക വീഡിയോ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ബേജന്‍ ദിന്‍ഷ അബുദാബിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളെക്കുറിച്ചും, പ്രധാനപ്പെട്ട ഇടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കേവലം അഞ്ചു വര്‍ഷം കൊണ്ട് അബുദാബി ടൂറിസം […]
ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളായി മലയാളികള്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (6,49,95,000 രൂപ) സമ്മാനം. കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുകയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസിലാസ് ബിബിയൻ ബാബുവിനാണ് ബംബര്‍ അടിച്ചത്. 265 സീരീസിലെ 0471 […]
ഇനി മുതല്‍ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോള്‍ ലഭിക്കും. ജയില്‍വകുപ്പിന്‍റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണു ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ ഒരുക്കുന്നത്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്‍റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണിത്. വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്പിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്പൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച […]
ഏഴ് സ്റ്റേഷനുകൾ. ഗ്രാമങ്ങളിലൂടെ മാത്രം ഓട്ടം. കവുങ്ങിൻ തോപ്പുകൾ, തെങ്ങിൻ പറമ്പുകൾ, റബർത്തോട്ടങ്ങൾ, ഇടയ്ക്ക് വിശാലമായ വയലുകളും തേക്കും മഹാഗണിയും ഉൾപ്പെടെ വന്മരങ്ങളും. ദൂരെ പച്ചയണിഞ്ഞ മലകളും. കണ്ടുമടുത്ത കോൺഗ്രീറ്റ് കാടുകളില്ല. ഓടുമേഞ്ഞ വീടുകളും പീടികമുറികളുമാണ് അധികവും. ഈ കാഴ്ചകളൊക്കെ കാണാൻ പത്ത് രൂപ മുടക്കിയാൽ മതി. തിക്കും തിരക്കുമൊന്നുമില്ലാതെ നാല്പത് മിനിറ്റ് മനോഹരമായൊരു തീവണ്ടി യാത്ര നടത്താം. അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ റോഡ് വരെയുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞത്. മഴകഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. […]
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന സ്വദേശ് ദർശന്‍, പ്രസാദം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ടൂറിസം വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം. സ്വദേശ് ദർശനിൽ ഉള്‍പ്പെടുത്തിയ ഇക്കോ ടൂറിസം പദ്ധതിയായ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും (91 കോടി), ഭക്തി ടൂറിസം പദ്ധതിയായ ശബരിമല ദർശനം (99. 98 കോടി), ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല വികസനം (92.44 കോടി) പദ്ധതികളാണ് നടക്കുന്നത്. പ്രസാദം പദ്ധതിയിൽപ്പെട്ട ഗുരുവായൂർ വികസനത്തിന് 46.14 കോടി രൂപയുടേയും വികസന […]
തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ) തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ […]
ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, […]
ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹരി നായര്‍
തിരകളെ കീഴടക്കി മണിക്കൂറുകള്‍ കടലിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹസികത എല്ലാവരുടെയും ഉള്ളിലുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മടിക്കണ്ട. ചെറായിലേക്ക് വണ്ടി കയറിക്കോളൂ. സാഹസികരെയും കാത്ത് ഓളങ്ങള്‍ കാത്തിരിപ്പുണ്ട്. വെള്ളക്കെട്ടുകളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും ഇതിന്‍റെ നടുക്ക് കടലും. ഇതാണ് ചെറായി. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ മനോഹരമായ ബീച്ചും സാഹസികതയും നിറഞ്ഞ കടല്‍ത്തീരം. ചെറായിയില്‍ സാഹസിക ജല കായിക വിനോദത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ സാഹസികത നടത്താന്‍ സഹായിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചെറായി വാട്ടര്‍ സ്പോര്‍ട്സ് […]















