കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. […]
Tag Archives: thiruvambadi
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും. പദ്ധതി […]


