Category Archives: Top Three Stories Malayalam

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് തുടക്കം.

ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 […]

മൊബൈല്‍ഫോണ്‍ ഹോള്‍ഡറുണ്ടേല്‍ ഒമാനില്‍ കാറിന്പിടിവീഴും

കാറുകളില്‍ ഡ്രൈവര്‍ക്ക് മുന്നിലായി മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാനുള്ള ഉപകരണം ഇവിടെ സാധാരണമാണ്.എന്നാല്‍ ഒമാനില്‍ ഇത്തരം കാറിന് പിടിവീഴും.15 ഒമാന്‍ റിയാലും ഒരു ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. മാര്‍ച്ച് 1നു പുതിയ ചട്ടം നിലവില്‍ വരുമെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു. നാവിഗേഷനോ മെസ്സേജ് നോക്കാനോ ഫോണ്‍ വിളിക്കാനോ അടക്കം ഡ്രൈവിംഗി നിടെ എന്തിനുപയോഗിച്ചാലും അശ്രദ്ധക്ക്  ഇടയാക്കുന്നതാണെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി . സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്തവര്‍,ഉച്ചത്തില്‍ പാട്ട് വെച്ച് കാറോടിക്കുന്നവര്‍,ആംബുലന്‍സിനെയോ സുരക്ഷാ വാഹനങ്ങളെയോ പിന്തുടരുന്നവര്‍, സ്റ്റിയറിംഗ് പിടിക്കാതെ ഓടിക്കുന്നവര്‍ […]

സൈലന്‍റ് വാലിയില്‍ കാട്ടുതീ

വേനല്‍ കടുത്തതോടെ സൈലന്‍റ് വാലി ബഫര്‍സോണ്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കിലോമീറ്ററുകളോളം പടര്‍ന്നു പിടിച്ച കാട്ടുതീ വന്യജീവികള്‍ക്കും ജൈവ സമ്പത്തിനും നാശമുണ്ടാക്കി. മലമുകളിലെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. പാറക്കെട്ടുകളും പുല്ലും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ കൂടുതല്‍ പടര്‍ന്നാല്‍ മണ്ണൊലിപ്പും മലയിടിച്ചും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. പത്തിലധികം ഹെക്ടര്‍ വനഭൂമി അഗ്നിക്കിരയായെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടി ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് […]

കേരളത്തിന്റെ കായല്‍ സൗന്ദര്യത്തില്‍ മതി മറന്ന് തസ്ലീമ നസ്‌റിന്‍

ആലപ്പുഴയിലെ കായല്‍ കാഴ്ച്ചകളെക്കുറിച്ചും ഹൗസ് ബോട്ട് സഞ്ചാരത്തെക്കുറിച്ചും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ കുറിച്ചതിങ്ങനെ: ‘ഇവിടം സ്വര്‍ഗതുല്യം, ഗംഭീരമായ ഭക്ഷണം, കാഴ്ചകള്‍ അതിസുന്ദരം’. കായല്‍സൗന്ദര്യം നുകരാന്‍ ബുധനാഴ്ചയാണ് തസ്ലീമ ആലപ്പുഴയില്‍ എത്തിയത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കായല്‍ സവാരി. ഡോഗ്-ബോംബ് സ്‌ക്വാഡുകള്‍, അഗ്നിസുരക്ഷാസേന ഉള്‍പ്പെടെ 200ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷ ക്രമീകരണമാണ് ഹൗസ് ബോട്ട് സഞ്ചാരത്തിന് മുന്നോടിയായി ഒരുക്കിയത്. സി.പി സാബുവിന്റെ ഉടമസ്ഥതയിലുള്ള സി പി ഹൗസ് ബോട്ട്‌സിന്റെ 9 വണ്ടേഴ്‌സ് എന്ന […]

സ്വകാര്യ ബസുകള്‍ക്കിനി ഒരേ നിറം

സംസ്ഥാനത്തെ നിരത്തുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കിന് ഒരേ നിറം. നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. സംസ്ഥാന ഗതാഗത അതോററ്റിയുടെ തീരുമാനപ്രകാരമാണ് നിറം മാറ്റം. ഇനിമുതല്‍ സിറ്റി ബസുകള്‍ പച്ചയും ഓര്‍ഡിനറി ബസുകള്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മെറൂണ്‍ നിറവുമായിരിക്കും. പരിക്ഷ്‌കരിച്ച എല്ലാ ബസുകള്‍ക്കും അടിവശത്ത് വെള്ള നിറത്തില്‍ മൂന്ന് വരകള്‍ ഉണ്ടാവും.   ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്ക് പുറമേ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് […]

കേരളത്തിലും വന്നു ഡ്രൈവിംഗിന് സ്മാര്‍ട്ട് കാര്‍ഡ്

തിരുവനന്തപുരം: ലാമിനേറ്റ് ചെയ്ത പേപ്പര്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ പഴങ്കഥയാകുന്നു.പുത്തന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ് കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍. ആര്‍ടി ഓഫീസുകളായ കുടപ്പനക്കുന്ന്‍,ആലപ്പുഴ,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സമ്പ്രദായം നടപ്പാക്കി.ക്യുആര്‍ കോഡ്,ഹോട്ട് സ്ടാമ്പ് ഹോളോഗ്രാം ,ഗില്ലോഷേ പാറ്റെണ്‍,മൈക്രോ ലെന്‍സ്‌,ഗോള്‍ഡന്‍ നാഷണല്‍ എംബ്ലം,മൈക്രോ ടെസ്റ്റ്‌ വിത്ത് ഇന്‍റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും. കാര്‍ഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ നിര്‍വഹിച്ചു.

ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശ് മലനിരകളാണ്‌ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. കശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.  

സുഷമ്മ ഇടപെട്ടു: അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം ഉടന്‍

ന്യൂഡല്‍ഹി: യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴി തെളിഞ്ഞു.വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിന്‍റെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കുന്നത്.പണം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസ് പിന്‍വലിക്കും. കടം വീട്ടാതെ യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെ താമസിച്ച് കടംവീട്ടാമെന്നാണ് ധാരണ.ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍ മോചിതനാവും. 2015ല്‍ മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്.3.40 ദിര്‍ഹത്തിന്‍റെ രണ്ടു ചെക്കുകള്‍ മടങ്ങിയതായിരുന്നു കാരണം.ആയിരം കോടി രൂപയുടെ […]

പുത്തന്‍ പരിഷ്ക്കാരവുമായി തണ്ടര്‍ബേര്‍ഡ് എത്തുന്നു

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാന്‍ പരിഷ്കാരങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എത്തുന്നു. അടിമുടി മാറ്റത്തോടെ തണ്ടര്‍ബേര്‍ഡ് 350x, 500x മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുമ്പേ പുതിയ തണ്ടര്‍ബേര്‍ഡുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണ എക്സ്പോയില്‍ തണ്ടര്‍ബേര്‍ഡ് പങ്കെടുക്കുന്നില്ല. എന്‍ഫീല്‍ഡിന്‍റെ പരമ്പരാഗത രൂപത്തിനൊപ്പം സ്പോര്‍ട്ടി ലുക്കും കൈവശപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡിന്‍റെ വരവ്. പിന്നില്‍ ഉയര്‍ന്നു നിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്‍റെ ഉയരം വര്‍ധിപ്പിച്ചു. എന്‍ജിന്‍ പൂര്‍ണമായും കറുത്ത […]

ലോഗോയിലുറച്ച് മലേഷ്യ: വിമര്‍ശനം തള്ളി

കുലാംലംപൂര്‍: വിസിറ്റ് മലേഷ്യ ഇയര്‍(2020)മുദ്ര മാറ്റുന്ന പ്രശ്നമില്ലന്നു മലേഷ്യ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ലോഗോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുദ്ര പ്രകാശിപ്പിച്ച ആസിയാന്‍ ടൂറിസം ഫോറത്തിലും വിദേശ വിനോദ സഞ്ചാരികളും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ടൂറിസം മന്ത്രി ദത്തുക് സെരി നസ്രി അബ്ദുല്‍ അസീസ്‌ പറഞ്ഞു. വിമര്‍ശനം സാധാരണം മാത്രം.അതില്‍ കഴമ്പില്ലന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കളിയാക്കുന്നതാണ് മുദ്ര എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.മുദ്രയില്‍ കാണുന്ന പെട്രോനാസ് ഇരട്ട ടവറും […]

കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) കുഴഞ്ഞു വീണു മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയാണ്കുഴഞ്ഞു വീണത്. ചരിത്രത്തിലാദ്യമായി തുള്ളൽപദ കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു. 1974 ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറി. വീര ശൃംഖലയും തുള്ളൽ കലാ നിധി പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായിരുന്നു. വലിയ ശിഷ്യ സമ്പത്തും ഗീതാനന്ദനുണ്ട്. നീനാപ്രസാദ് ,കാവ്യാ മാധവന്‍ എന്നിവര്‍ ശിഷ്യരായിരുന്നു.കമലദളം അടക്കം മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.നൃത്ത സംവിധായിക […]

വീണ്ടും ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസുകള്‍

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി 15ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസ്സ് ഗ്രൂപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത് ഗതാഗതവകുപ്പാണ്. എസി, നോണ്‍ എസി ബസ്സുകളിലെ യാത്രക്കാര്‍ക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെയാവും നിരക്കിളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ നിരക്കില്‍ 10ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്നും ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ നടപ്പില്‍ വരുത്തുമെന്നും,നമ്മ മെട്രോ വെബ് ടാക്‌സികളും കടുത്ത മത്സരം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബിഎംടിസിയുടെ വരുമാനത്തില്‍ […]

കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത തുറന്നു

ഉടുപ്പി: കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത ഉടുപ്പിക്കു സമീപം മാല്‍പെ ബീച്ചില്‍ തുറന്നു. 55ലക്ഷം ചെലവിലാണ് നിര്‍മാണം. മാല്‍പെ ബീച്ച് ,പുദുക്കരെ ബീച്ച്, സെന്റ്‌ മേരീസ് ഐലന്ഡ് എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാവും പുതിയ നടപ്പാത. 480മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുണ്ട്  നടപ്പാതക്ക് . ഇന്‍റര്‍ലോക്ക് ആണ് പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്.കൈവരികളും വൈദ്യുത വിളക്കുകളും കൊണ്ട് പാതയോരം മനോഹരമാക്കിയിരിക്കുന്നു. മീനുകളെ ചൂണ്ടയിടാന്‍ പറ്റിയ ഇടം കൂടിയാണ് നടപ്പാത. മൂന്നു ദ്വീപുകള്‍ നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് […]

അമ്മച്ചിക്കൊട്ടാരം സൂപ്പര്‍സ്റ്റാര്‍

ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച കാര്‍ബണ്‍ സിനിമ കണ്ടവരുടെ മനസ്സില്‍ മായാതെ പതിഞ്ഞ ചില ഫ്രെമുകളുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ബംഗ്ലാവ്. ഈ ലൊക്കേഷന്‍ മലയാള സിനിമക്ക് പുതിയതല്ല. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ്‌ തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ എല്ലായിപ്പോഴും മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമലയും, ഗവിയും അതില്‍ ചിലതാണ്. കാര്‍ബണ്‍ന്‍റെ രണ്ടാംപകുതി പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഈ ബംഗ്ലാവിനെ ചുറ്റിപറ്റിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ […]

കടലാഴങ്ങളെ ക്യാമറയില്‍ പകര്‍ത്താം; അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍

തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍. ഫെബ്രവരി 22ന് എറണാകുളത്തെ ഹോട്ടല്‍ ഐബിസില്‍ നടക്കുന്ന പരിശീലനം അനൂപ് ജെ കാട്ടൂക്കാരന്‍,ഡോ.ക്യാപ്പ്റ്റന്‍ ശാന്തനു,സുബിന്‍ ജെ കളരിക്കല്‍,ഷിബിന്‍ സെബാസ്റ്റ്യന്‍,അനീഷ് ബെനഡിക്റ്റ് എന്നിവര്‍ നയിക്കും. സാഹസികതയും ഫോട്ടാഗ്രാഫിയും ഒന്നിക്കുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://www.bondsafarikovalam.com/workshop/ എന്ന സെറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.