Category Archives: Top Three Stories Malayalam

കിരീടം ചൂടി ടൂറിസം പ്രഫഷണല്‍ ക്ലബ്

അസോസിയെഷന്‍ ഓഫ് പ്രഫഷണല്‍സ് ഇന്‍ ടൂറിസം നടത്തിയ മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടൂറിസം പ്രഫഷല്‍സ് ക്ലബ് വിജയികളായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൂറിസം പ്രഫഷണല്‍ ക്ലബ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിന് ഇറങ്ങിയ ടസ്‌ക്കേഴ്‌സ് പന്ത്രണ്ട് ഓവറില്‍ 78 റണ്‍സില്‍ കളി അവസാനിപ്പിച്ചു. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ടൂറിസം പ്രഫഷണല്‍സ് വെടിക്കെട്ട് ബാറ്റിങ്ങോടെ എട്ട് ഓവറിനുള്ളില്‍ വിജയക്കൊടി പാറിച്ചു. ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് […]

ദോഹയില്‍ സല്‍വാ- ദൂഖാന്‍ ഹൈവേ തുറന്നു

റവ്ദ റാഷിദ് റോഡ് വികസനപദ്ധതിയുടെ മൂന്നാം ഭാഗമായി സല്‍വ റോഡിനെയും ദൂഖാന്‍ ഹൈവേയെയും ബന്ധിപ്പിക്കുന്ന പാത തുറന്നു. പുതിയ പാത ഗതാഗതത്തിനു പൂര്‍ണ സജ്ജമാക്കിയാണ് തുറന്നുകൊടുത്തിരിക്കുന്നതെന്ന് അഷ്ഗാല്‍ തെക്കന്‍ പാതാ വിഭാഗം മേധാവി അഹമ്മദ് അല്‍ ഒബയ്ദ്ലി അറിയിച്ചു. വടക്ക് റവ്ദ റാഷിദ് വില്ലേജ് റൗണ്ട് എബൗട്ട് മുതല്‍ ദൂഖാന്‍ ഹൈവേയിലെ ലിബ്സയ്യാര്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന പാതയുടെ നീളം 14 കിലോമീറ്ററാണ്. ഇരുദിശകളിലും മൂന്നുവരി ഗതാഗതം സാധ്യമാണ്. ഏറ്റവും മുന്തിയ നിലവാരത്തിലാണ് നിര്‍മാണം. ഈ റോഡില്‍ […]

കുളമ്പടിച്ച് ഊട്ടിയില്‍ കുതിരപ്പന്തയത്തിന് തുടക്കം

പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയങ്ങള്‍ക്കു തുടക്കമായി. മദ്രാസ് റേസ് ക്ലബ് നടത്തുന്ന 132-ാമത്തെ വാര്‍ഷിക പന്തയങ്ങളാണ് ഇന്നലെ ഊട്ടി കുതിരപ്പന്തയ മൈതാനത്തില്‍ തുടങ്ങിയത്. ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 503 കുതിരകളാണ് എത്തിയിട്ടുള്ളത്. ജൂണ്‍ 14 വരെയാണു പന്തയങ്ങള്‍. ഒരു ദിവസം എട്ടു മത്സരങ്ങള്‍ വീതം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പന്തയങ്ങളുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ 14 നു തുടങ്ങുന്ന മത്സരങ്ങള്‍ എംജിആര്‍ ജന്മശതാബ്ധി ആഘോഷങ്ങള്‍ നടത്താനായി മൈതാനം ജില്ലാ […]

ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസുകള്‍ പ്രഖ്യാപിച്ചു

സൗദി ആഭ്യന്തര തീര്‍ഥാടര്‍ക്കു ഹജ്ജ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഈടാക്കാന്‍ അനുമതിയുളള നിരക്കുകള്‍ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗകര്യങ്ങളും കാറ്റഗറിയും പരിഗണിച്ച് വ്യത്യസ്ഥ നിരക്കുകളാണ് മന്ത്രാലയം അംഗീകരിച്ചത്. സൗദിയില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി സര്‍വീസ് ചാര്‍ജ് 11,905 റിയാലാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലായും ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചു. മിനയിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില സമുച്ചയങ്ങളില്‍ താമസ സൗകര്യം ആവശ്യമുളളവര്‍ ഉയര്‍ന്ന നിരക്ക് അടക്കണം. ജനറല്‍ കാറ്റഗറിയില്‍ […]

ഇനിയില്ല അപകട മരണങ്ങള്‍: വിളിക്കാം 9188100100 സഹായം ഉടനെത്തും

അപകട മരണങ്ങളില്‍ വര്‍ഷം തോറും ജീവന്‍ പൊലിയുന്നത് നിരവധി പേരുടേതാണ്. എന്നാല്‍ ഇനി ഇത്തരം മരണങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ നടക്കില്ല. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ കെയര്‍ പ്രവര്‍ത്തനം ലഭുക്കുന്നതിന് രൂപീകരിച്ച 918100100 എന്ന നമ്പര്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് നല്‍കിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ […]

ഇക്കുറി കാലവര്‍ഷം നേരത്തെ: മേയ് 25ന് മഴ തുടങ്ങുമെന്ന് പ്രവചനം

കേരളത്തില്‍ ഈ കൊല്ലം കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഇക്കുറി രാജ്യത്ത് മഴ സാധാരമ ഗതിയില്‍ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മണ്‍സൂണ്‍ വരെ ജൂണ്‍ ഒന്നിന്നായിരുന്നു കേരളത്തില്‍ മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഇത് ഒരാഴ്ച്ച നേരത്തെയായിരിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. മേയ് 25ന് കാലാവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ മഴ നേരത്തെ തുടങ്ങുന്ന […]

ഇന്ത്യന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയുടെ ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം. ‘ഗുരുതരം’ എന്നു വിശേഷിപ്പിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്. ഇതിന്മേല്‍ അന്വേഷണവും ആരംഭിച്ചു. ഇരുവിമാനങ്ങളും നേര്‍ക്കു നേര്‍ എത്തിയപ്പോള്‍ ഓട്ടമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്. വിമാനങ്ങള്‍ തമ്മില്‍ വെറും 700 മീറ്റര്‍ മാത്രം വ്യത്യാസമുള്ളപ്പോഴായിരുന്നു […]

ചെന്നൈയില്‍ ട്രാഫിക് പിഴ ഇനി സ്മാര്‍ട്ട്

ട്രാഫിക് നിയമ ലംഘനത്തിനു പൊലീസ് പിടിച്ചാല്‍ ഇനി പോക്കറ്റില്‍ നോട്ടു തിരയേണ്ട. ഗതാഗത നിയമം ലംഘിച്ചതിനുള്ള പിഴ ഓണ്‍ലൈനില്‍ അടയ്ക്കുന്ന പദ്ധതിക്കു ചെന്നൈ സിറ്റി പൊലീസ് തുടക്കമിട്ടു. ട്രാഫിക് നിയമം ലംഘിച്ചതിനുള്ള പിഴ ഇനി പൊലീസുകാര്‍ക്കു നേരിട്ടു കൈപ്പറ്റാന്‍ കഴിയില്ലെന്നും നിശ്ചിത സമയത്തിനുള്ളില്‍ തുക ഓന്‍ലൈനായി അടയ്ക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അടയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു പൊലീസിന്റെ കൈവശമുള്ള പിഒഎസ് മെഷീനോ അംഗീകൃത ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമോ ഉപയോഗിക്കാം. പിടിക്കപ്പെടുന്ന സമയത്തു പൊലീസ് […]

സംഗീത വിസ്മയം തീര്‍ക്കാന്‍ എ. ആര്‍. റഹ്മാന്‍ കൊച്ചിയിലെത്തി

സംഗീതത്തിന്റെ മഹാ മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ കൊച്ചിയില്‍ എത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിക്കുന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയം നാളെ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടില്‍ അരങ്ങേറും. 2009 ല്‍ ഓസ്‌കാര്‍ പുരസ്‌കാരനേട്ടത്തിന് ശേഷം കോഴിക്കോട് നടത്തിയ ഒരു ചാരിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എആര്‍ റഹ്മാന്‍. എ ആര്‍ റഹ്മാന്റെ ജയ് ഹോ എന്ന റഹ്മാന്‍ ലൈവ്  ലോക ടൂറിന്റെ […]

വിശാല കാഴ്ചകള്‍ സമ്മാനിക്കാന്‍ പനോരമിക് ജനാലകളുമായി എക്‌സ്പ്രസ് ട്രെയിനുകള്‍

എക്‌സ്പ്രസ് ട്രെയിനുകളിലെ എസി യാത്രക്കാര്‍ക്കു വിശാല കാഴ്ച സമ്മാനിക്കുന്ന പനോരമിക് വ്യൂ ജനാലകള്‍ ഉള്‍പ്പെടുത്തിയ കോച്ചുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്). എസി ത്രീ ടയര്‍ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുങ്ങുക. ഘട്ടം ഘട്ടമായി മറ്റ് എസി കോച്ചുകളിലും പനോരമിക് ജനാലകള്‍ കൊണ്ടുവരും. നിലവില്‍ ഒന്‍പത് ഗ്ലാസ് ജനാലകളാണ് ഓരോ ത്രീ ടയര്‍ എസി കോച്ചിലുമുള്ളത്. പകരം, കോച്ചിന്റെ മൊത്തം നീളത്തില്‍ ഒറ്റ ഗ്ലാസില്‍ ഒരുക്കുന്ന ജനാലയാണ് പനോരമിക് വ്യു കോച്ചുകളില്‍ ഉണ്ടാവുക. […]

ബോധവല്‍ക്കരണ പരിപാടിയുമായി ദോഹ ട്രാഫിക് വകുപ്പ്

സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശവുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. അറബ് ട്രാഫിക്ക് വാരാചരണത്തോടനുബന്ധിച്ച് ട്രാഫിക്ക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാന്‍ വകുപ്പ് വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ട ട്രാഫിക്ക് ബോധവത്കരണ പ്രദര്‍ശനമായിരുന്നു ഇതില്‍ പ്രധാനം. ട്രാഫിക് ചട്ടങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്‌കാരമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. യുവാക്കള്‍ക്കിടയിലെ ബോധവത്കരണവും വകുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ […]

വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഇനി വിനോദ കേന്ദ്രമാകുന്നു

വെസ്റ്റ് വേ നോര്‍ത്ത് ബീച്ച് വികസന പദ്ധതിയുമായി ദോഹ പൊതുമരാമത്ത് വകുപ്പ്. ആകര്‍ഷകമായ ഒരു വാട്ടര്‍ഫ്രണ്ട് വിനോദകേന്ദ്രമായി ഇവിടം മാറ്റാനാണ് പദ്ധതി. ബീച്ച് പാര്‍ക്ക്, ഫാമിലി സോണ്‍, കായിക വിനോദങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍, സൈക്കിള്‍ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് ഒരുക്കുന്നത്. താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന, വിനോദ സഞ്ചാര – ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള ഒരു കേന്ദ്രമായി ഇവിടം വികസിപ്പിക്കാനാണ് പദ്ധതിയെന്ന് അഷ്ഘാല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. പദ്ധതിക്കായി ഖത്തറിലെ കമ്പനികളില്‍നിന്നും അന്തരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്ടുകളില്‍ […]

തിരുച്ചിറപ്പള്ളി- കൊച്ചി വിമാന സര്‍വീസ് അടുത്ത 28 മുതല്‍

തിരുച്ചിറപ്പള്ളിയില്‍നിന്നു കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി. ജൂണ്‍ 28 മുതലാണു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്. 72 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എടിആര്‍ വിഭാഗത്തിലുള്ള വിമാനമാണ് ഈ റൂട്ടുകളില്‍ സര്‍വീസിന് ഉപയോഗിക്കുകയെന്നും ഇന്‍ഡിഗോ അറിയിച്ചു.

പേപ്പര്‍ പ്ലേറ്റ് വ്യാപകമാക്കാന്‍ മധ്യ റെയില്‍വേ

മധ്യറെയില്‍വേയ്ക്കു കീഴിലുള്ള സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണ, പാനീയ വിതരണത്തിന് പേപ്പര്‍ പ്ലേറ്റുകളും പേപ്പര്‍ കപ്പുകളും വ്യാപകമാക്കാന്‍ പദ്ധതി. നിലവിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ സ്റ്റോക് തീര്‍ന്നാല്‍ കടലാസ് ഉല്‍പന്നങ്ങള്‍ പകരം ലഭ്യമാക്കാനാണ് തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റേഷനുകളിലെ കടകളും തങ്ങളുടെ പരിധിയിലുള്ള ട്രെയിനുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള മധ്യറെയില്‍വേയുടെ തീരുമാനം. മധ്യറെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, കാറ്ററിങ് വിഭാഗം, ഐആര്‍സിടിസി എന്നിവയിലെ ഉദ്യോഗസ്ഥര്‍, കേറ്ററിങ് കരാറുകാരുടെയും സ്റ്റാള്‍ ഉടമകളുടെയും പ്രതിനിധികള്‍ എന്നിവരുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന […]

കുറുവ ദ്വീപിലെ സന്ദര്‍ശകരുടെ എണ്ണം കൂട്ടി

കുറുവ ദ്വീപിലെ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 950 ആയി. ദിവസേന 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. കുറുവദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു പരിസ്ഥിതിയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗണ്യമായി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രദേശവാസികളും, സമരസമിതിയും മുന്നോട്ട് വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കുറുവാ ദ്വീപ് തുറന്നതിനുശേഷം പാല്‍വെളിച്ചം, പാക്കം ഭാഗത്തുനിന്ന് […]