രാജ്യത്തെ 75 മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ റാങ്കിങ്ങില്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് പത്താം സ്ഥാനം. റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വം, മാലിന്യ സംസ്‌ക്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. തിരഞ്ഞെടുത്ത മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളില്‍ വിശാഖപട്ടണമാണ് ശുചിത്വത്തില്‍ ഒന്നാമത് എത്തിയത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീര്‍), വിജയവാഡ (ആന്ധ്ര), ആനന്ദ്വിഹാര്‍ (ന്യൂഡല്‍ഹി), ലക്നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുര്‍ (രാജസ്ഥാന്‍), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതല്‍ ഒന്‍പതു […]
Category Archives: Top Three Stories Malayalam
മെട്രോ നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിനായ ബെംഗളൂരു-കോയമ്പത്തൂര്‍ ‘ഉദയ്’ എക്‌സ്പ്രസ് ജൂണ്‍ 10 മുതല്‍. കോയമ്പത്തൂരില്‍ നടക്കുന്ന ചടങ്ങില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. താമ്പരം-തിരുനെല്‍വേലി അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനും ഇതിനൊപ്പം ഫ്‌ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ പോലെ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി (ഉദയ്) എക്‌സ്പ്രസും പകലാണ് സര്‍വീസ് നടത്തുക. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ […]
കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്‍റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം തുടരുന്നു. കേരള-കർണാടക തീരത്തിലും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്‍റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് […]
നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനകേന്ദ്രമാവാന്‍ ചിന്നാര്‍ വന്യ ജീവി സങ്കേതം തയ്യാറാവുന്നു. സംസ്ഥാനത്തു തന്നെ നക്ഷത്ര ആമകള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് ചിന്നാര്‍. ജൂണ്‍ ആദ്യ വാരമാണ് പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് അറിയിച്ചു. നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസവ്യവസ്ഥ ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള അവയുടെ പ്രതികരണങ്ങള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അവയുടെ ഏകദേശം കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത്, പ്രജനനസ്വഭാവങ്ങളുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണു പുതിയ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ വൈല്‍ഡ് […]
കാറ്റിൽ മരം വീണ് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിയതിനെത്തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂറോളം വൈകിയോടുന്നു. ലൈനിലെ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഗേറ്റിനരികിൽ ഇന്നലെ രാത്രി ശക്തമായ കാറ്റിൽ പ്ലാവ് കടപുഴകി റെയിൽവേ വൈദ്യുതിലൈനിലേക്ക് വീണു. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് 10 മണിക്കാണ് പുറപ്പെട്ടത്. മലപ്പുറത്ത് പരപ്പനങ്ങാടി ചെട്ടിപ്പടിക്കു സമീപം കോഴിക്കോട് ഭാഗത്തേക്കുള്ള പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഏഴരയോടെ […]
കേരളത്തില്‍ നിന്ന് ദീര്‍ഘ ദൂരം സര്‍വീസ് നടത്തുന്ന കേരള എകസ്പ്രസിന് ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ അനുവദിക്കും. ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ട്രെയിനുള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള എല്‍ എച്ച് ബി കോച്ചുകള്‍ അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനെത്തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തിനുള്ളില്‍ കേരളയ്ക്കുള്ള എല്‍ എച്ച ബി കോച്ചുകള്‍ ചെന്നൈ പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഡിവിഷന് ലഭിച്ചു. ആറു […]
രാജ്യതലസ്ഥാനത്ത് സൗത്ത് ക്യാംപസ്, മോത്തിബാഗ് എന്നിവ ഉള്‍പ്പെടെ പത്തു മെട്രോ സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ പേര്. സ്‌റ്റേഷനുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പേരുമാറ്റം. പിങ്ക് ലൈനിലുള്ള സൗത്ത് ക്യാംപസ് മെട്രോ സ്‌റ്റേഷന്‍ ഇനി ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് എന്നും മോത്തിബാഗ് ഇനി സര്‍ വിശ്വേശ്വരയ്യ മോത്തിബാഗ് എന്നുമാണ് അറിയപ്പെടുക. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരിടുന്നത് അവരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടാണ്. ഡല്‍ഹി […]
കര്‍ണാടകയില്‍ എച്ച്. ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതോടെ ഗതാഗതവകുപ്പ് ലൈസന്‍സ് റദ്ദാക്കിയ നമ്മ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതീക്ഷയില്‍. നമ്മ ടൈഗര്‍ വെബ് ടാക്‌സി സര്‍വീസ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുനരാരംഭിക്കാന്‍ വഴിതെളിയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വെബ്ടാക്‌സി കമ്പനി ആരംഭിച്ചാല്‍ കുത്തക കമ്പനികളുടെ ചൂഷണം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ നമ്മ ടൈഗര്‍ വെബ്ടാക്‌സി സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കാബ് സര്‍വീസിനു ലൈസന്‍സില്ല എന്നപേരില്‍ ഗതാഗതവകുപ്പ് നടപടി […]
കേരളത്തില്‍നിന്നുള്ള രണ്ടു ട്രെയിനുകള്‍ ഉള്‍പ്പെടെ അഞ്ചു ട്രെയിനുകളില്‍ ഓരോ ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചിനുപകരം തേര്‍ഡ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍, എഗ്മോര്‍-നാഗര്‍കോവില്‍ എക്സ്പ്രസ്, എഗ്മോര്‍-ജോധ്പുര്‍ എക്സ്പ്രസ്, രാമേശ്വരം-ഓഖ എക്സ്പ്രസ് തീവണ്ടികളിലാണ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നത്. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്സ്പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, ആറ് തേഡ് എ സി കോച്ചുകള്‍, 11 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയുണ്ടായിരിക്കും. […]
നഗരത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറന്ന് ചെന്നൈ സെന്‍ട്രല്‍ – എയര്‍പോര്‍ട്ട് മെട്രോ പാത പൂര്‍ണമായും തുറന്നു. ഒന്നാം ഇടനാഴിയുടെ അവസാന ഭാഗമായ നെഹ്‌റു പാര്‍ക്ക് – സെന്‍ട്രല്‍ മെട്രോ 2.5 കിലോമീറ്റര്‍ പാത, സെയ്ദാപെട്ട് – ഡിഎംഎസ് 4.35 കിലോമീറ്റര്‍ പാത എന്നിവ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, […]
നഗരക്കുരുക്കഴിക്കുന്ന കിഴക്കന്‍ അതിവേഗ പാത ഇന്നു തുറന്നു നല്‍കും. 11000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിര്‍വഹിക്കുക. രാജ്യത്തെ ആദ്യ ഹരിത ദേശീയപാത എന്നു വിശേഷിപ്പിക്കുന്ന കിഴക്കന്‍ മേഖല അതിവേഗ ഇടനാഴി വരുന്നതോടെ നഗരത്തിനുള്ളിലെ തിരക്ക് ഏറെ കുറയുമെന്നാണു പ്രതീക്ഷ. കിഴക്കന്‍ മേഖല ഇടനാഴി ഹരിയാനയിലെ സോനിപത്തില്‍ നിന്നു തുടങ്ങി ബാഗ്പത്ത്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ (നോയിഡ) വഴി ഫരീദാബാദിലെ പല്‍വലില്‍ എത്തും. കുണ്ഡ്‌ലി, മനേസര്‍ […]
മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അറബികടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാൻ […]
ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ സെന്‍സസുമായി ബന്ധപ്പെട്ട് പാമ്പാറ്റിലെ ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 29 വരെയാണ് നിരോധനം. ആഴ്ചയുടെ അവാസന ദിവസങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തുന്നത്. എന്നാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി അറിയിച്ചു.
എച്ച്-1-ബി വിസയുള്ളവരുടെ പങ്കാളികൾക്കുള്ള എച്ച്– 4 വിസയിൽ ജോലി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക. എച്ച്– 4 വിസയുള്ളവരിലെ ചില വിഭാഗക്കാർക്കാണ് ജോലി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (ഡിഎച്ച്എസ്) യുഎസ് ഫെഡറൽ കോടതിയെ അറിയിച്ചു. ഡിഎച്ച്എസ് വിഭാഗത്തിന്‍റെ ക്ലിയറൻസ് കിട്ടിയാൽ ഓഫിസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റിലേക്ക് അയയ്ക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎസിൽ എച്ച്–1-ബി വിസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്കോ ഭർത്താവിനോ അവിടെ […]
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത. മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ […]













