റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും. തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. […]
Category Archives: Top Three Stories Malayalam
പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു. ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു […]
വേമ്പനാട്ട് കായല്‍ തീരത്തെ ബീച്ചില്‍ വൈക്കം നഗരസഭ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷയാകും. ചരിത്ര പ്രദര്‍ശനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപിയും, പുസ്തക മേള ഡിവൈഎസ്പി കെ സുഭാഷും ചിത്ര പ്രദര്‍ശനം മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം കെ ഷിബുവും കലാ സന്ധ്യയുടെ ഉദ്ഘാടനം ഗായിക വൈക്കം […]
കൊച്ചി മെട്രോ യാത്രക്കാര്‍ക്കു വേണ്ടി ഊബര്‍ സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. ഇ ന്നു മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയും ഊബറും പരസ്പരം കൈകോര്‍ത്താണ് മെട്രോ യാത്രക്കാര്‍ക്കു വേണ്ടി പുതിയ സര്‍വീസ് തുടങ്ങിയത്.
ചെന്നൈ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് അടുത്ത മാസം 16 മുതല്‍ അധിക സര്‍വീസ് ആരംഭിക്കും. വൈകിട്ടു 3.35ന് ഇവിടെനിന്നു പുറപ്പെടുന്ന വിമാനം 5.05നു കോഴിക്കോട് എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം അടുത്ത മാസം 16നുള്ള വിമാനത്തിലെ ടിക്കറ്റ് നിരക്ക് 1867 രൂപയാണ്. നിലവില്‍ സ്‌പൈസ് ജെറ്റ് രാവിലെ 7.05നു കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത മാസം 16 മുതല്‍ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കും സ്‌പൈസ് ജെറ്റ് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 8.05ന് ഇവിടെനിന്നു […]
നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
ഹൗസ് ബോട്ട് ഉടമകൾ നടത്തി വന്നിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. കലക്ടറുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് ചര്‍ച്ച പിൻവലിച്ചത്. സമരത്തിലുണ്ടായിരുന്ന അഞ്ച് ഹൗസ് ബോട്ട് സംഘടനകളുടെ സംയുക്ത സമിതി പ്രതിനിധികളാണ് കലക്ടർ ടി വി അനുപമ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ അഞ്ചിനും പത്തിനും ഇടയിലുള്ള ഒരുദിവസം ആലപ്പുഴയിലെത്തി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്നാണു സമരം പിൻവലിച്ചതെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇന്നു മുതൽ […]
ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല. യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്‍പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി. രാജ്യത്തെ […]
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി6 ജൂണ്‍ നാലിന് വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോട്ടിഫൈ മീ ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണിന്‍റെ വില എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ ഡിസ്‌പ്ലേയും വേഗമേറിയ പ്രൊസസറും കൂടുതല്‍ റാം ശേഷിയും മോട്ടോ ജി6 ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്. ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി6ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ […]
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്‌റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് […]
മധുരം കിനിയുന്ന മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി കര്‍ണാടക മാംഗോ ഡവലപ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ മാംഗോ പിക്കിങ് ടൂര്‍പാക്കേജിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. 27ന് ആദ്യ യാത്രയിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. നാല് ബസുകളിലായി 220 സീറ്റുകളാണ് ആകെയുള്ളത്. ജൂണിലെ രണ്ടാംശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ യാത്ര ഒരുക്കിയിരിക്കുന്നത്. മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ മാമ്പഴം വാങ്ങാനുള്ള സൗകര്യവും ഉണ്ട്. മാമ്പഴ ഉല്‍പാദനം ഏറെയുള്ള രാമനഗര, തുമക്കൂരു ജില്ലകളിലെ തോട്ടങ്ങളിലേക്കാണ് യാത്ര. ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് […]
ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം […]
കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ. ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി […]
ആലുവ–അങ്കമാലി സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഈ മാസം 26, 27 ജൂൺ രണ്ട് തീയതികളില്‍ കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും. പ്രതിവാര ട്രെയിനുകളായ ഭാവ്‌നഗർ–കൊച്ചുവേളി, ബിക്കാനീർ–കൊച്ചുവേളി, വെരാവൽ–തിരുവനന്തപുരം, ഗാന്ധിധാം – നാഗർകോവിൽ, ഓഖ–എറണാകുളം […]
വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്തു. വാട്‌സ്ആപ്പിന്‍റെ ഐഓഎസ് പതിപ്പ് 2.18.52ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145നു മുകളിലുള്ളവയിലുമാണ് പുതിയ ഫീച്ചര്‍ ലഭിച്ചുതുടങ്ങിയത്. മൂന്ന് ആളുകളെയാണ് ഒരാള്‍ക്ക് ഗ്രൂപ്പ് വീഡിയോകോളില്‍ ചേര്‍ക്കാന്‍ കഴിയുക. ആരെയെങ്കിലും വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് ഭാഗത്ത് മുകളിലായി കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്റ്റാവും. അടുത്തിടെ […]















