Category Archives: Top Three Stories Malayalam

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ മുതല്‍

മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 അവസാനം സര്‍വീസ് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി സര്‍വീസ് നീട്ടി വെക്കുകയായിരുന്നു. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്രക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് ഹറമൈന്‍ റെയില്‍വെ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നാലു മണിക്കൂര്‍ റോഡ് മാര്‍ഗമുളള യാത്ര രണ്ടു മണിക്കൂറായി ചുരുങ്ങും. ആഴ്ചയില്‍ നാലു സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുകയെന്ന് പദ്ധതി […]

തൃശൂര്‍ മുതല്‍ ട്രെയിനുകൾക്ക് നിയന്ത്രണം

പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നും 26, 27 തിയതികളിലും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റല്‍ നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്‍റര്‍സിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10നാണ് പുറപ്പെട്ടത്‌. പരശുറാം, ശബരി എക്സ്പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം.  തിരുവനന്തപുരം– കോഴിക്കോട് […]

800 കോടി രൂപ മുടക്കി ദുബൈയില്‍ പാലം വരുന്നു

800 കോടി രൂപ മുടക്കി ദുബൈയില്‍ ക്രീക്കിനു മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ഭാഗമായാണ് പാലം പണിയുന്നത്. ഷെയ്ഖ് റാഷിദ്, അൽ മിന, അൽ ഖലീജ്, കെയ്റോ സ്ട്രീറ്റുകൾ എന്നിവിടങ്ങളിലേയ്ക്ക് 13 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഷിൻഡാഗ പാലം പണിയുന്നത്. ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ മൂന്നാം ഘട്ടത്തിലാണ് പുതിയ പാലം നിര്‍മാണം നടത്തുക. ഇരു വശങ്ങളിലും ആറ് വരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 മീറ്റര്‍ […]

കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു […]

സാഗർ വരുന്നു; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനുമാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും […]

അണ്‍ലിമിറ്റഡ് ഓഫറില്‍ ഇന്‍റര്‍നെറ്റ് വേഗതകൂട്ടി എയര്‍ടെല്‍

4ജി ഇന്‍റര്‍നെറ്റ് സേവനരംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തരായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ പുതിയ ഓഫര്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നതോ ചിലപ്പോള്‍ അതിനേക്കാള്‍ ഏറെ മികച്ചതോ ആയ ഓഫര്‍ അവതരിപ്പിച്ച് മറുപടി നല്‍കുകയാണ് എയര്‍ടെല്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫറില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയ്ക്ക് പുറമെ ഉപയോഗിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് വേഗത സെക്കന്‍റില്‍ 128 കെബി ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇതോടെ ദിവസേനയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗ പരിധി കഴിഞ്ഞാലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് […]

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ കൂടുതല്‍ സൗകര്യം ഒരുങ്ങുന്നു

കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഹാളില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. കാത്തിരിപ്പും വരിനില്‍പ്പും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. സുരക്ഷാ പരിശോധനയ്ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ഹാളിന്റെ താഴെ നിലയില്‍ സജ്ജീകരിക്കുന്നത്. കസ്റ്റംസ് ഹാളില്‍ 20 കൗണ്ടറുകള്‍ ഉണ്ടാകും. യാത്രക്കാരുടെ ലഗേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിനായി രണ്ട് ‘യു’ കണ്‍വെയറുകള്‍ ഉള്‍പ്പെടെ അഞ്ചു കണ്‍വെയറുകള്‍ സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, അഞ്ച് എക്‌സ്‌റേ യന്ത്രങ്ങളും എത്തുന്നു. നിര്‍മാണം അവസാനഘട്ടത്തിലെത്തിയ ടെര്‍മിനലിന്റെ താഴെനില മിനുക്കുപണിയിലാണിപ്പോള്‍. രണ്ടു നിലകളിലായി 1500 യാത്രക്കാര്‍ക്ക് ഒരേ സമയം […]

കൗതുകമുണര്‍ത്തും ഫുട്‌ബോള്‍ മത്സരവുമായി കൊച്ചി

ബലൂണിനുള്ളില്‍ കയറി പരസ്പരം തട്ടിയും, മുട്ടിയും കളിക്കുന്ന മത്സരം കേരളത്തില്‍ കേട്ടറിവ് മാത്രമേ ഉള്ളൂ എന്നാല്‍ ഇതിനൊരു അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി നഗരം. ബബ്ള്‍ സോക്കര്‍ എന്ന രസകരമായ ഫുട്‌ബോള്‍ മത്സത്തിന്റെ കേരള പതിപ്പിന് 19ാം തീ.തിയില്‍ കൊച്ചിയില്‍ തുടക്കമാവും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ബബ്ള്‍ സോക്കര്‍ മത്സരം നടത്തുന്നത് പ്ലിങ് ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും, കിച്ചന്‍ കമ്യൂണിറ്റി ഇവന്റസുമാണ്. 19ാം തീയതി കടവന്ത്ര സെസ്റ്റോ ഫുട്‌ബോള്‍ ടര്‍ഫില്‍ തുടങ്ങുന്ന പ്രാഥമിക മത്സരങ്ങളുടെ ഫൈനല്‍ […]

കേരളത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

മാസപ്പിറവി കാണാത്തതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിയമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി.ഇമ്പിച്ചമ്മദ് ഹാജി, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ […]

നഗരം മുഴുവന്‍ ഇനി സമാര്‍ട്ട് നിരീഷണത്തില്‍

നഗരം മുഴുവന്‍ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിന്‍ കീഴില്‍ ഗതാഗതവും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ദുരന്ത നിവാരണവും മുതല്‍ കുടിവെള്ള- വൈദ്യുതി വിതരണ ശൃംഖല വരെ ഒറ്റ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാം, ഏകോപിപ്പിക്കാം, നിയന്ത്രിക്കാം. ആധുനിക നഗരങ്ങളുടെയെല്ലാം പ്രത്യേകതയായ അങ്ങനെയൊരു ‘സ്മാര്‍ട്’ വികസനത്തിലേക്കു മുന്നേറുകയാണു കൊച്ചിയും. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ഐസിസിസിസി-ഐസി4) കൊച്ചിയുടെ പൊതു ജീവിതത്തിന്റെയും സേവനങ്ങളുടെയും മുഖമുദ്ര തന്നെ മാറ്റുന്നതാവും. 100 കോടി രൂപ […]

പ്രധാന റോഡുകളില്‍ ഡിവൈഡര്‍ പാടില്ല: പകരം സംവിധാനം ആലോചിച്ച് പൊലീസ്

പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം […]

ചരിത്രത്തിലേക്ക് സൗദി: നാടകവും കലാപരിപാടികളുമായി എസ്. ബി. സി ചാനല്‍ ഉടന്‍

നാടകവും, മറ്റു കലാപരിപാടികളുമായി സൗദി ബ്രോഡ്കാസ്റ്റിങ് കേര്‍പറേഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും, സംവിധായകരും ഒന്നിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം കായിക പരിപാടികളും ചാനലില്‍ സംപ്രേഷണം ചെയ്യും. പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലയ്ക്ക് കരുത്താവുമെന്ന് എസ്. ബി. സി പ്രസിഡന്റ് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ആറു മാസം കൊണ്ടാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. റമദാനില്‍ സംപ്രേഷണം തുടങ്ങുന്ന ചാനലില്‍ സൗദിയിലെ കഴിവ് തെളിയിച്ച നിരവധി കലാകാരന്‍മാര്‍ ഉണ്ട്. സിന്മ നിര്‍മാണ […]

ജിദ്ദയില്‍ പുതിയ വിമാനത്താവളം 22ന് പ്രവര്‍ത്തനം ആരംഭിക്കും

നിര്‍മാണം പൂര്‍ത്തിയാക്കിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 22 മുതല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷം 80 ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധം വിശാലമാണ് വിമാനത്താവളം. 36 ബില്ല്യന്‍ സൗദി റിയാല്‍ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിട്ടുള്ളത്. വിവിധരാജ്യങ്ങളില്‍ നിന്നായി 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. 136 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി […]

സ്ത്രീ സുരക്ഷ: വ്യത്യസ്ത പ്രതിഷേധവുമായി റൈഡേഴ്‌സ്

വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ സന്ദേശവുമായി ബൈക്ക് യാത്രികര്‍. അക്രമണങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും പഴിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകളല്ല മറിച്ച് പുരുഷന്‍മാരുടെ മനസ്സാണ് മാന്യമാവേണ്ടത് എന്ന സന്ദേശവുമായാണ്  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 25 പേര്‍ യാത്ര നടത്തിയത്. 21 യുഎം റെനഗഡെ മോട്ടോര്‍ സൈക്കിളുകളിലായാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ യാത്ര നടത്തിയത്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കോണ്ടിനെന്റല്‍ മോട്ടോര്‍ വര്‍ക്‌സാണ് സംഘടിപ്പിച്ച യാത്ര പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സന്ദേശ പ്രചാരണ റാലിയും പ്രതിജ്ഞയെടുക്കലുമാണ് ഒരുക്കിയിരുന്നത്. യുണൈറ്റഡ് […]