റവ്ദ റാഷിദ് റോഡ് വികസനപദ്ധതിയുടെ മൂന്നാം ഭാഗമായി സല്‍വ റോഡിനെയും ദൂഖാന്‍ ഹൈവേയെയും ബന്ധിപ്പിക്കുന്ന പാത തുറന്നു. പുതിയ പാത ഗതാഗതത്തിനു പൂര്‍ണ സജ്ജമാക്കിയാണ് തുറന്നുകൊടുത്തിരിക്കുന്നതെന്ന് അഷ്ഗാല്‍ തെക്കന്‍ പാതാ വിഭാഗം മേധാവി അഹമ്മദ് അല്‍ ഒബയ്ദ്ലി അറിയിച്ചു. വടക്ക് റവ്ദ റാഷിദ് വില്ലേജ് റൗണ്ട് എബൗട്ട് മുതല്‍ ദൂഖാന്‍ ഹൈവേയിലെ ലിബ്സയ്യാര്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന പാതയുടെ നീളം 14 കിലോമീറ്ററാണ്. ഇരുദിശകളിലും മൂന്നുവരി ഗതാഗതം സാധ്യമാണ്. ഏറ്റവും മുന്തിയ നിലവാരത്തിലാണ് നിര്‍മാണം. ഈ റോഡില്‍ […]

