എറണാകുളം, തൃശൂർ സെക്‌ഷനിൽ ഈ മാസം 10 മുതൽ 17 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല. മറ്റു ദിവസങ്ങളിൽ ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് രാത്രി 11.25 നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. ഓഖ – എറണാകുളം എക്സ്പ്രസ്, ബിക്കാനീർ – കൊച്ചുവേളി, വെരാവൽ- തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചുവേളി സ്പെഷ്യല്‍, ഗാന്ധിധാം – നാഗർകോവിൽ, ഭാവ്നഗര്‍ – കൊച്ചുവേളി, പട്ന – എറണാകുളം, […]
Category Archives: Top Three Stories Malayalam
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ഇരു വശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം. ഇതിനായി രണ്ടാമതൊരു ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സംവിധാനം (ഐഎൽഎസ്) കൂടി വിമാനത്താവളത്തിൽ സ്ഥാപിച്ചു. മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ മൂലം ദൂരക്കാഴ്ച കുറയുന്ന അവസരങ്ങളിൽ വിമാനങ്ങൾക്കു സുരക്ഷിതമായി ഇറങ്ങുന്നതിനു വഴിയൊരുക്കുന്ന ഓട്ടമേറ്റഡ് സംവിധാനമാണ് ഐഎൽഎസ്. രണ്ടാമത്തെ ഇൻസ്ടുമെന്റ് ലാൻഡിങ് സംവിധാനത്തിന്റെ സ്ഥാപനവും പരിശോധനകളും പരീക്ഷണങ്ങളും വിമാനങ്ങൾ ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധനകളുമെല്ലാം വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് […]
അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഇരുപതു സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ, ബംഗാൾ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, തെലങ്കാന, വടക്കൻ കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് […]
തിരുവനന്തപുരം- ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്‍റെ സർവീസുകൾ ഇനി എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴി. ബുധനാഴ്ച മുതലാണ് ടൗൺ സ്റ്റേഷൻ വഴി ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം ജംഗ്ഷൻ (സൗത്ത്) വഴിയും ഡൽഹിയിലേക്കുള്ളതു ടൗൺ വഴിയുമാണു പോകുന്നത്. ഇതു വലിയ ആശയ കുഴപ്പമാണ് ഉണ്ടാക്കുന്നത്. രണ്ടു ട്രെയിനും ഏതെങ്കിലും ഒരു സ്റ്റേഷൻ വഴിയാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ പരാതി കണക്കിലെടുത്ത് തിരുവനന്തപുരത്തേക്കുള്ള കേരളയും ബുധനാഴ്ച മുതൽ ടൗൺ വഴിയാക്കും. ട്രാക്ക് അറ്റകുറ്റപ്പണി […]
270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒമാനിലെ ഏറ്റവും വലിയ റോഡ് അല്‍ ബാത്തിന എക്‌സപ്രസ് വേ ഇന്ന് പൂര്‍ണമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മസ്‌ക്കറ്റ് ഹൈവേ അവസാനിക്കുന്ന ഹല്‍ബനാനില്‍ നിന്ന് തുടങ്ങി വടക്കന്‍ ബാത്തിന ഗവര്‍ണറ്റേറിലെ ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്‌സ്പ്രസ് ഹൈവേ. പാത തുറക്കുന്നതോടെ മസ്‌ക്കറ്റില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രസമയത്തിന്റെ ദൈര്‍ഘ്യം കുറയും. നേരത്തെ എക്‌സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങള്‍ […]
ഉത്തര മലബാറിലെ സാംസ്‌ക്കാരിക ടൂറിസം മേഖലയിലേക്ക് കലാകാരന്‍മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആര്‍ ഡി സി ചിത്രയാത്ര സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന ചിത്രയാത്ര ഒന്‍പതിന് സമാപിക്കും.ഫോക്ലാന്‍ഡ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫോക്ലോര്‍ ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെയാണു ചിത്രയാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പതോളം ചുമര്‍ചിത്ര കലാകാരന്മാര്‍ യാത്രയില്‍ പങ്കെടുക്കും. ബേക്കലില്‍ നിന്നാണു ചിത്രയാത്രയുടെ തുടക്കം. ഏഴിമലയില്‍ അവസാനിക്കും. ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന ‘ആര്‍ട്ട് […]
അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കേരളം, ബംഗാൾ, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റിൽ 73 പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കുമിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇടിയോടും മിന്നലോടും […]
ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍ ഇന്നും ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ബെംഗളൂരു, കോയമ്പത്തൂര്‍ റൂട്ടിലുള്ള മിക്ക ട്രെയിനുകളും റദ്ദാക്കിയതിനാല്‍ മറ്റു ട്രെയിനുകളില്‍ തിരക്കു കൂടാനും സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിനു ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ് (12685) രാത്രി 10.15നും രാത്രി 8.55നു പുറപ്പെടേണ്ട ആലപ്പി എക്‌സ്പ്രസ് (22639) രാത്രി 11നുമാണു യാത്ര തിരിച്ചത്. ഇരു ട്രെയിനുകളും ചെന്നൈ എഗ്മൂര്‍, വില്ലുപുരം, കാട്പാടി […]
അണിയത്തില്‍ അത്യപൂര്‍വ കൊത്തുപണികളുമായി ബേപ്പൂരില്‍ നിര്‍മിച്ച ഉല്ലാസ നൗക ഖത്തറിലേക്കു യാത്രയായി. തുറമുഖ, കസ്റ്റംസ്-ഇമിഗ്രേഷന്‍ അധികൃതരുടെ യാത്രാ രേഖകള്‍ ലഭ്യമായതോടെ ഉച്ചയ്ക്ക് 2.30നാണു സംബൂക്ക് ഉരു തുറമുഖം വിട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം ഖത്തറില്‍ എത്തുമെന്നു നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ബേപ്പൂര്‍ ബിനാഫ എന്റര്‍പ്രൈസസ് ഉടമ പാണ്ടികശാലകണ്ടി അബ്ദുല്‍ മജീദ് പറഞ്ഞു. ഖത്തര്‍ വ്യവസായി ഖാലിദ് അല്‍ സുലൈത്തിക്കു വേണ്ടി 12 കോടി രൂപ ചെലവിലാണു ഭീമന്‍ ഉരു നിര്‍മിച്ചത്. മുകള്‍ ഭാഗത്തു 140 അടിയും […]
പ്രകൃതി സ്‌നേഹികളായ പ്രവാസികളുടെ പ്രിയപ്പെട്ട ഇടമായ അല്‍ ഖുദ്രിയിലെ സെ അല്‍ സലാം റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഈ മാസം 14ന് യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും. അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ദുബായ്-അല്‍ ഐന്‍ റോഡ് ഇന്റര്‍സെക്ഷനിലേക്കുള്ള 20 കിലോമീറ്റര്‍ റോഡാണ് രണ്ടാം ഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കിയത് അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ഇരുദിശകളിലേക്കും രണ്ട് ലെയ്നോട് കൂടിയ റോഡും പരിസരത്ത് സൈക്കിള്‍ ട്രാക്കുമാണ് പണിതീര്‍ത്തിരിക്കുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. അല്‍ ലിസൈലിയും അല്‍ മര്‍മൂമിനെയും […]
ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകളുടെ റൂട്ടില്‍ ഇന്നും മാറ്റം വരുത്തിയെന്ന് ദക്ഷിണ റെയില്‍വേ. ഇന്നു സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തുന്നതിനാല്‍ സ്ഥിരമായി നിര്‍ത്തുന്ന ചില സ്റ്റേഷനുകളില്‍ എത്തില്ല. നാളെ രാവിലെ ചെന്നൈയില്‍ എത്തിച്ചേരേണ്ട ട്രെയിനുകള്‍ റൂട്ടു മാറി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വൈകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയിന്‍ (12624) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു […]
സൗദി അറേബ്യയിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് റോമിംഗ് സൗകര്യം ലഭ്യമാക്കി ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കാണ് റോമിംഗ് സൗകര്യം ലഭ്യമാക്കിയത്. സൗദിയിലെ പ്രമുഖ ടെലികോം സേവനദാതാവായ സെയ്നുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഈ സേവനം ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ പി ടി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്‍റെ ഭാഗമായി പുതിയ 710 4ജി മൊബൈല്‍ ബിടിഎസ് ടവറുകളും 1050 3ജി ബിടിഎസ് ടവറുകളും 150 2ജി ബിടിഎസ് ടവറുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു […]
2018 സ്ത്രീ സുരക്ഷ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ലേഡീസ് ഒണ്‍ലി കംപാര്‍ട്ടുമെന്റുകളുടെ സ്ഥാനം മധ്യ ഭാഗത്തേക്ക് ആക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. ലേഡീസ് ഒണ്‍ലി കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് […]
കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ ഏഴുവരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒറീസ, കർണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റും മഴയും വരും ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം ആളുകള്‍ മരിക്കുകയും നിരവധി […]
ട്വിറ്ററിന്‍റെ ഇന്‍റെണൽ ലോഗിൽ സോഫ്റ്റ്‌വെയർ പിഴവു കണ്ടെത്തിയെന്നും ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്ററിന്‍റെ മുന്നറിയിപ്പ്. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണ് പാസ്‍വേഡ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും തകരാര്‍ വേഗത്തില്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. മുൻകരുതലിന്‍റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റർ വ്യക്തമാക്കി. എത്ര പാസ്‌വേഡുകളാണു തകർക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്‌വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ട്വിറ്റർ വക്താക്കളിലൊരാൾ പറഞ്ഞു. ട്വിറ്ററിന്‍റെ ഹാഷിങ് ഫീഡിലാണു പിഴവു കണ്ടെത്തിയത്. ഒരാൾ […]













