Category Archives: Top Three Stories Malayalam

ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ അതിവേഗ തീവണ്ടി വരുന്നു

രാജ്യതലസ്ഥാന നഗരത്തില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ മീററ്റിലെത്തിക്കുന്ന അതിവേഗ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കോറിഡോര്‍ പദ്ധതിക്ക് യുപി സര്‍ക്കാര്‍ അനുമതി നല്‍കി. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ ആംഡബര ട്രെയിനുകളാണ് പാളത്തില്‍ എത്തുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ആരംഭിക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത ട്രെയിന്‍ സംവിധാനമാകും കോറിഡോറിനായി ഉപയോഗിക്കുക. അതിവേഗ ട്രെയിനില്‍ ലക്ഷ്വറി യാത്രാ സൗകര്യങ്ങളാണ് ഒരുക്കുക. വനിതകള്‍ക്കു പ്രത്യേക കോച്ചുണ്ടാകും. ദേശീയ തലസ്ഥാന റീജനല്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനാണു (എന്‍സിആര്‍ടിസി) പദ്ധതിയുടെ നടത്തിപ്പു […]

സഞ്ചാരികള്‍ക്ക് കുമരകത്തെ കായലിലൂടെ മഴ യാത്ര

വിനോദ സഞ്ചാരികള്‍ക്ക് ഇനി കുമരകത്തെ കായലിലൂടെ മഴ യാത്ര. മണ്‍സൂണ്‍ ടൂറിസത്തിനായി എത്തുന്ന സഞ്ചാരികള്‍ മഴയുടെ ആരവത്തിലാണ് ഇപ്പോള്‍ കായല്‍ യാത്ര നടത്തുന്നത്. തിരമാലകള്‍ക്കു മീതെ അല്‍പം സാഹസിക യാത്ര നടത്താനും ചിലര്‍ തയാറാകുന്നു. ശക്തമായ കാറ്റു വീശിയതിനാല്‍ ഇന്നലെ കായലില്‍ വിനോദ സഞ്ചാരത്തിനു സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും വിദേശ വനിതകള്‍ സ്പീഡ് ബോട്ടില്‍ സാഹസിക യാത്ര നടത്താന്‍ തയാറായി. ബോട്ടുജെട്ടി ഭാഗത്തു നിന്നു സ്പീഡ് ബോട്ടില്‍ കയറിയ വനിതകള്‍ കായലിലെ തിരമാലകള്‍ക്കു മീതെ ‘ശര’വേഗത്തിലാണു പോയത്. ഡ്രൈവര്‍ […]

വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് മൈസൂരു-ബെംഗളൂരു ട്രെയിനുകള്‍

മൈസൂരു-ബെംഗളൂരു റൂട്ടില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അഞ്ചു ദീര്‍ഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകള്‍ വെട്ടിക്കുറച്ചു. ഈ റൂട്ടില്‍ അഞ്ചു ട്രെയിനുകളില്‍ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകള്‍ ബെംഗളൂരു വിട്ടാല്‍ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാല്‍ ചെയര്‍കാര്‍ ആയി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ കൂടുകയും ചെയ്തു. മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോള്‍ഗുമ്പാസ് എക്‌സ്പ്രസ് ട്രെയിനുകളില്‍ […]

കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്. ഹൂഗ്ലി- കൊച്ചുവേളി […]

കുട്ടവഞ്ചിയിലൊരു മഴയാത്ര

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്നു തുടക്കം. മഴ നനഞ്ഞുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്. ഒന്നാം വാര്‍ഷിക ആഘോഷവും മണ്‍സൂണ്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു. സവാരി കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിക്കും. സംസ്ഥാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് ഇത്. ഗവിയുടെ കവാട കേന്ദ്രത്തിലായതിനാല്‍ വിദേശികളടക്കം സന്ദര്‍ശകരുടെ നല്ല തിരക്കാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ […]

റോ-റോ സര്‍വീസ്: അടുത്തയാഴ്ച മുതല്‍ രണ്ടു ജങ്കാര്‍

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോ-റോ ജങ്കാര്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തണമെന്ന് ആവശ്യം. രണ്ടു ജങ്കാറുകള്‍ സര്‍വീസിനിറക്കിയാല്‍ ഇതു സാധ്യമാകും. അടുത്തയാഴ്ച രണ്ടു ജങ്കാറുകള്‍ സര്‍വീസ് നടത്തിയേക്കും. ഇതിനായി രണ്ടാമത്തെ റോ-റോ ജങ്കാര്‍ കപ്പല്‍ശാലയില്‍ നിന്നു ഇന്നലെ വൈകിട്ട് ഏറ്റെടുത്തു. ലോഡ്സ് ഷിപ്പിങ് കമ്പനിയില്‍ ജങ്കാര്‍ ഓടിച്ചിരുന്ന വി.ബി. അജിത്കുമാറിനെ രണ്ടാമത്തെ ജങ്കാര്‍ ഓടിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കപ്പല്‍ശാലയില്‍ നിന്നു രണ്ടാമത്തെ ജങ്കാര്‍ എടുത്ത് വൈപ്പിന്‍ ജെട്ടിയില്‍ എത്തിച്ചത് അജിത് കുമാറായിരുന്നു. രണ്ടു […]

ചെന്നൈ- കോഴിക്കോട് റൂട്ടില്‍ ഇന്‍ഡിഗോ സര്‍വീസ്

ചെന്നൈ-കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള രണ്ടാമത്തെ വിമാന സര്‍വീസ് 26ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വൈകിട്ട് 6.55നു ചെന്നൈയില്‍നിന്നു പുറപ്പെട്ടു രാത്രി 8.35നു കോഴിക്കോട് എത്തുന്ന വിമാനം, രാത്രി ഒന്‍പതിന് അവിടെനിന്നു പുറപ്പെട്ടു 10.40നു ചെന്നൈയില്‍ എത്തും. 26നു കോഴിക്കോട്ടേക്കുള്ള നിരക്ക് 2,100 രൂപയും ചെന്നൈയിലേക്കുള്ള നിരക്ക് 2,250 രൂപയുമാണ്. നിലവില്‍ പുലര്‍ച്ചെ 4.40നു ചെന്നൈയില്‍നിന്നു കോഴിക്കോട്ടേക്കും 11.25നു തിരിച്ചും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. 26നു തന്നെ ചെന്നൈക്കും തൂത്തുക്കുടിക്കും ഇടയിലുള്ള സര്‍വീസും ഇന്‍ഡിഗോ ആരംഭിക്കും. ചെന്നൈ-തൂത്തുക്കുടി റൂട്ടില്‍ […]

ഐന്തരുവി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്

സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടമാണ് ഐന്തരുവി. തെങ്കാശിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. കുറ്റാലത്തില്‍ എത്തുന്ന എല്ലാവരും ഐന്തരുവിയും സന്ദര്‍ശിച്ചേ മടങ്ങൂ. അതിര്‍ത്തിയില്‍ നല്ല മഴ ലഭിച്ചതിനാല്‍ വെള്ളച്ചാട്ടം പൂര്‍ണതോതിലായി. മുകളില്‍ പാറയിലൂടെ ഒഴുകുന്ന വെള്ളം വലിയ അഞ്ച് വെള്ളച്ചാട്ടമായാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് ഒരുമിച്ച് കുളിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. തമിഴില്‍ ‘ഐന്തരുവി’എന്നാല്‍ അഞ്ച് അരുവി എന്നാണര്‍ഥം. വെള്ളച്ചാട്ടം പൂര്‍ണതോതിലായതോടെ സഞ്ചാരികളുടെ തിരക്കാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് കുളിസ്ഥലം […]

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ മുതല്‍

ബൈവീക്കിലി എകസ്പ്രസായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ രാവിലെ 10.30ന് കൊച്ചുവേളിയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനിന്റെ സ്ഥിരം സര്‍വീസ് മംഗളൂരുവില്‍ നിന്ന് 10നും കൊച്ചുവേളിയില്‍ നിന്നു 14നും ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. ആലപ്പുഴ വഴി സര്‍വീസ് […]

കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ഇന്ന് ഓടിത്തുടങ്ങും

ഐടി സിറ്റിയില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂര്‍-ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് എക്‌സ്പ്രസ് ഇന്നു രാവിലെ 10.30നു കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നിലവില്‍ ബെംഗളൂരു-ചെന്നൈ റൂട്ടില്‍ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു-കോയമ്പത്തൂര്‍ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി(ഉദയ്) എക്‌സ്പ്രസും പകലാണ് സര്‍വീസ് നടത്തുക. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ട്രെയിനിന്റെ ബെംഗളൂരുവില്‍ നിന്നുള്ള പതിവു സര്‍വീസ് […]

റെക്കോര്‍ഡ് തിരുത്തി മുംബൈ വിമാനത്താവളം: ഒറ്റ ദിവസം 1003 സര്‍വീസ്

തിരക്കില്‍ നട്ടംതിരിയുന്ന മുംബൈ വിമാനത്താവളം ചൊവ്വാഴ്ച 1,003 വിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്തു റെക്കോര്‍ഡ് തിരുത്തി. ഒറ്റ ദിവസം 988 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്തതായിരുന്നു മുന്‍ റെക്കോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുംബൈ വിമാനത്താവളം ഉപയോഗിച്ചത് 48.49 ദശലക്ഷം യാത്രക്കാര്‍. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 7.4% വര്‍ധനയാണിത്.

ഡെയിംലര്‍ കമ്പനി ഏറ്റവും നീളം കൂടിയ ബസ്സ് അവതരിപ്പിച്ചു

മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനി ആഡംബര ബസ് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ വാഹനം അവതരിപ്പിച്ചു. ബെൻസിന്റെ വിജയ മോഡലായ 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പതിനഞ്ചു മീറ്റർ നീളമുള്ള ബസിൽ അധിക ശേഷിയുള്ള എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മോഡലിനെക്കാൾ മികച്ച ഇന്ധനക്ഷമതയും സുരക്ഷാ ക്രമീകരണങ്ങളും, സ്ഥല സൗകര്യവും  ഒരുക്കിയിട്ടുണ്ടെന്ന് ഡെയിമ്‌ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തോമസ് ഫ്രിക്കി പറഞ്ഞു. കൂടുതൽ യാത്രാ സുഖവും പുതിയ മോഡൽ നൽകുമെന്നാണു […]

ടിക്കറ്റില്ലാതെയുള്ള യാത്ര റെയില്‍വേ പരിശോധന കര്‍ശനമാക്കി

ലഗേജ് നിയന്ത്രണത്തിന് പിന്നാലെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ റെയില്‍വെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ എട്ടു മുതല്‍ 22വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശമെത്തിക്കഴിഞ്ഞു. ടിക്കറ്റ് മറിച്ചുനല്‍കല്‍, ടിക്കറ്റില്ലാതെ യാത്രചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കാല്‍, പാസുകളും സൗജന്യയാത്രകളും ദുരുപയോഗിക്കല്‍ തുടങ്ങിയവയ്ക്കെതിരെ കര്‍ശന പരിശോധനയാണ് നടത്തുക.

വനിതകള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി ചരിത്രത്തിലേക്ക്

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ഉള്ള അനുമതിക്ക് ഇനി ഒരു മാസത്തേക്ക് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകള്‍ക്ക് ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. വിദേശത്ത് നിന്ന് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദ് ലൈസന്‍സ് നല്‍കിയത്. 2017 സെപ്തംബര്‍ 27നായിരുന്നു സൗദി ഭരണാധികാരി വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 24 മുതലാണ് നിരത്തില്‍ […]

എറണാകുളം സൗത്തിലും ബഗ്ഗി സര്‍വീസ്

എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി സര്‍വീസ് ആരംഭിച്ചു. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ബഗ്ഗി കാര്‍ ഉപയോഗിക്കാം. ഒരാള്‍ക്കു 30 രൂപയാണു നിരക്ക്. ബെംഗളൂരു ആസ്ഥാനമായ മെയ്‌നി മെറ്റീരിയല്‍സ് മൂവ്‌മെന്റ് എന്ന സ്ഥാപനത്തിനാണു കരാര്‍. ബഗ്ഗി സര്‍വീസിന്റെ ഉദ്ഘാടനം കെ.ജെ. സോഹന്‍ നിര്‍വഹിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, മെയ്‌നി ഗ്രൂപ്പ് ചെയര്‍മാന്‍ സന്ദീപ് കുമാര്‍ മെയ്‌നി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നു ബഗ്ഗികളാണ് എറണാകുളത്തു സേവനത്തിനുള്ളത്. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂര്‍, […]