Tag Archives: pink line

ഡല്‍ഹി മെട്രോ മജന്ത പാത ഇനി അറിവിന്റെ ഇടനാഴി

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത. മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ […]

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത 28ന്

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്‌റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് […]

ഡല്‍ഹി മെട്രോ പിങ്ക് ലൈന്‍ രണ്ടാംഭാഗം ട്രയല്‍ റണ്‍ തുടങ്ങി

ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ ലാജ്പത് നഗര്‍ മുതല്‍ വിശ്വേശ്വരയ്യ മോത്തി ബാഗുവരെയുള്ള 8.10 കിലോമീറ്റര്‍ ദൂരത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്‌ലാഗ് ഓഫ് ചെയ്തു. മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന പിങ്ക് ലൈനിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസുവരെയുള്ള ഭാഗം യാത്രയ്ക്കായി കഴിഞ്ഞ മാര്‍ച്ച് 14ന് തുറന്നുകൊടുത്തതിന്‍റെ തുടര്‍ച്ചയായാണ് ലാജ്പത് നഗര്‍ മുതല്‍ മോത്തി ബാഗുവരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. വിശ്വേശ്വരയ്യ മോത്തി ബാഗ്, […]